Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ.സി.വൈ.എൽ ഗ്ലോബൽ സംഗമം നവംബർ 1,2,3 തീയതികളിൽ; പ്രമുഖർ പങ്കെടുക്കും

കെ.സി.വൈ.എൽ ഗ്ലോബൽ സംഗമം നവംബർ 1,2,3 തീയതികളിൽ; പ്രമുഖർ പങ്കെടുക്കും

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ : 2019 നവംബർ 1,2,3 തീയതികളിൽ ഷിക്കാഗോയിൽ വച്ച് ആഗോളതലത്തിൽ നടക്കുന്ന കെ.സി.വൈ.എൽ തലമുറകളുടെ സംഗമത്തിൽ മുഖ്യ അതിഥികളായി കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് , കെ സി വൈ എൽ സംഘടനയുടെ സ്ഥാപക ഡയറക്ടർ ജസ്റ്റിസ് സിറിയക് ജോസഫ് , തോമസ് ചാഴികാടൻ എംപി. തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുക്കും. ക്നാനായ സമുദായത്തിന്റെ ഗോത്ര തലവൻ മാർ മാത്യു മൂലക്കാട്ട് സംഗമത്തിന്റെ മുഖ്യഅതിഥിയായി എത്തുംമെന്നുള്ളത് സംഘാടക സമിതിക്ക് ഏറെ ആവേശംപകർന്നു .

1969 ൽ മാർ തോമസ് തറയിൽ പിതാവിനാൽ സ്ഥാപിതമായ ആദ്യത്തെ യുവജന സംഘടനയായ കെ.സി.വൈ.എൽ ന് ശക്തമായ നേതൃത്വം നൽകി വളർച്ചയിലേക്ക് നയിച്ച മുൻ സുപ്രീം കോർട്ട് ജസ്റ്റിസ് ശ്രീ.സിറിയക് ജോസഫിന്റെ പങ്കാളിത്തവും ജൂബിലി ആഘോഷങ്ങൾക്ക് ഏറെ മാറ്റുകൂട്ടും . ക്നാനായ കത്തോലിക്കാ സമുദായത്തിൽ നിന്നുള്ള പ്രഥമ ഇന്ത്യൻ പാർലമെന്റ് അംഗവും ഏറ്റുമാനൂർ മുൻ എം എൽ എ യുംമായ ശ്രീ.തോമസ് ചാഴികാടൻ ലോകസഭാംഗമായി തിരഞ്ഞെടുത്തതിനുശേഷം ആദ്യമായി അമേരിക്കയിൽ കെ.സി.വൈ.എൽ ഗ്ലോബൽ മീറ്റിൽ പങ്കെടുക്കാൻ എത്തുന്നു എന്നുള്ളത് ശ്രദ്ധേയമാണ് . കഴിഞ്ഞ 50 വർഷമായി ഇടവക, ഫൊറോന, രൂപത തലത്തിൽ കെ.സി.വൈ.എൽ എന്ന മഹത്തയ സംഘടനയുടെ വളർച്ചയിൽ നിർണായകമായ പങ്കു വഹിച്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കെ.സി.വൈ.എൽ മുൻ ഭാരവാഹികളും സംഗമത്തിൽ പങ്കെടുക്കുവാൻ എത്തുമെന്നും സംഘാടകർ അറിയിച്ചു.

കെ.സി.വൈ.എൽ സംഘടനയുടെ തുടക്കംമുതൽ ഇതുവരെ നേതൃത്വ നിരയിൽ ഒത്തൊരുമിച്ച് പ്രവർത്തിച്ചവർ ഈ സംഗമത്തിൽ ഒന്നിക്കുമ്പോൾ ഏതൊരു ക്നാനായ മക്കൾക്കും ഇത് അഭിമാനത്തിന്റെ നിമിഷങ്ങളായി മാറുംമെന്ന് കെ.സി.വൈ.എൽ ഗോൾഡൻ ജൂബിലി ഗ്ലോബൽ മീറ്റ് ചെയർമാൻ ശ്രീ സാജു കണ്ണമ്പള്ളി അഭിപ്രായപ്പെട്ടു.
സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ) അറിയിച്ചതാണിത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP