Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള അസ്സോസിയേഷൻ ഓഫ് ലാസ് വേഗസിനു പുതിയ നേതൃത്വം;വത്സമ്മ ജോൺ പ്രസിഡന്റ്

കേരള അസ്സോസിയേഷൻ ഓഫ് ലാസ് വേഗസിനു പുതിയ നേതൃത്വം;വത്സമ്മ ജോൺ പ്രസിഡന്റ്

ജോസഫ് ഇടിക്കുള.

ലാസ് വേഗസ് : കേരള അസ്സോസിയേഷൻ ഓഫ് ലാസ് വേഗസിനു പുതിയ നേതൃത്വം, വത്സമ്മ ജോൺ പ്രസിഡന്റ് .അമേരിക്കയുടെ സ്വപ്നനഗരത്തിന്റെ മലയാളി കൂട്ടായ്മയായ കേരള അസ്സോസിയേഷൻ ഓഫ് ലാസ് വേഗസിന്റെ 2019 ലേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു, വത്സമ്മ ജോൺ പുതിയ പ്രസിഡന്റ്.

വൈസ് പ്രസിഡന്റ് റീന ജോൺ, സെക്രട്ടറി ബെന്നി സെബാസ്റ്റ്യൻ , ട്രഷറർ ജോജൻ തോമസ് ജോയിന്റ് സെക്രട്ടറി ജിമി ബിനു, കൾച്ചറൽ സെക്രട്ടറിമാരായി അൻസി ജോൺ, ലിബി ചാക്കോ,പബ്ലിക് റിലേഷൻസ് എൽസി കുഴിപ്പാല, ജെസ്സി ജെയിംസ്, സ്പോർട്സ് ആൻഡ് ഗെയിംസ് ചെയർ മനു മാത്യു എന്നിവരാണ് മറ്റു ഭാരവാഹികൾ,

എക്‌സിക്യൂട്ടീവ് കമ്മറ്റി അഡൈ്വസർ ആയി ഡോക്ടർ സിറിയക് ചെമ്പ്‌ലാവിൽ നോമിനേറ്റ് ചെയ്യപ്പെട്ടു.സംഘടനയുടെ ജൂബിലി വർഷമായ 2019 കാലഘട്ടത്തിലേക്ക് തന്നെ നേതൃത്വത്തിലേക്ക് തിരഞ്ഞെടുത്തതിന് അതിയായ സന്തോഷമുണ്ടെന്നും ലാസ് വെഗസ്സ് മലയാളികൾ എന്നും ഓർക്കുന്ന ഒരു വർഷമായി അത് ആഘോഷിക്കുമെന്നും ജൂബിലി ആഘോഷങ്ങളിലേക്ക് എല്ലാ അമേരിക്കൻ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നും പ്രമുഖ ബിസിനസ് സംരംഭക കൂടിയായ വത്സമ്മ ജോൺ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP