Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷിക്കാഗോയിൽ കേരളാ കോൺഗ്രസ് സുവർണ്ണജൂബിലി വർണ്ണാഭമായി ആഘോഷിച്ചു

ഷിക്കാഗോയിൽ കേരളാ കോൺഗ്രസ് സുവർണ്ണജൂബിലി വർണ്ണാഭമായി ആഘോഷിച്ചു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: അമ്പത് വർഷക്കാലം പൂർത്തിയാക്കിയ കേരളാ കോൺഗ്രസ് പാർട്ടിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഷിക്കാഗോയിൽ വർണ്ണാഭമായി ആഘോഷിച്ചു. തദവസരത്തിൽ കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ മോൻസ് ജോസഫ് എംഎ‍ൽഎയ്ക്ക് ഊഷ്മളമായ സ്വീകരണവും നൽകി. ജൂബിലി സമ്മേളനത്തിൽ ഷിക്കാഗോയിൽ നിന്നുള്ള നിരവധി രാഷ്ട്രീയസാമൂഹ്യസംഘടനാ പ്രവർത്തകരും മാദ്ധ്യമ പ്രവർത്തകരും പങ്കെടുത്തു.

കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ അമ്പത് വർഷക്കാലം വിസ്മരിക്കാനാവാത്ത സംഭാവനകൾ നൽകിയിട്ടുള്ള കേരളാ കോൺഗ്രസ് പാർട്ടി എക്കാലവും കർഷകർക്കൊപ്പം നിലകൊണ്ട പാർട്ടിയാണ്. അദ്ധ്വാനവർഗ്ഗ സിദ്ധാന്തവും ജനോപകാരപ്രദമായ ബജറ്റുകളും കേരളത്തിന് പ്രദാനം ചെയ്ത കേരള രാഷ്ട്രീയത്തിലേയും ഭരണത്തിലേയും ചാലക ശക്തിയായി പ്രവർത്തിച്ചുവരുന്ന കേരളാ കോൺഗ്രസ് പാർട്ടി കർഷകരുടേയും കർഷക തൊഴിലാളികളുടേയും ആശയും ആവേശവുമാണ്. രാഷ്ട്രീയത്തിന് അതീതമായി ഷിക്കാഗോയിലെ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളേയും പങ്കെടുപ്പിച്ച് ജൂബിലി സമ്മേളനം നടത്തിയത് പ്രവാസി കേരളാ കോൺഗ്രസിന്റെ സംഘാടക മികവാണ്.

ജൂബിലി സമ്മേളനത്തിൽ പ്രവാസി കേരളാ കോൺഗ്രസ് നാഷണൽ പ്രസിഡന്റ് ജെയ്ബു കുളങ്ങര അധ്യക്ഷതവഹിച്ചു. യു.ഡി.എഫ് കൺവീനർ ഫ്രാൻസീസ് കിഴക്കേക്കുറ്റ് ആമുഖ പ്രസംഗം നടത്തി. വർക്കിങ് പ്രസിഡന്റ് സണ്ണി വള്ളിക്കളം മോൻസ് ജോസഫ് എംഎ‍ൽഎയുടെ രാഷ്ട്രീയ പശ്ചാത്തലത്തെപ്പറ്റി വിശദീകരിച്ചു. തുടർന്ന് കേരളാ കോൺഗ്രസ് പാർട്ടിക്ക് ആശംസകൾ അർപ്പിക്കുകയും മോൻസ് ജോസഫിന് ഭാവുകങ്ങൾ നേരുകയും ചെയ്തു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിനുവേണ്ടി തോമസ് മാത്യു, പോൾ പറമ്പി, സന്തോഷ് നായർ എന്നിവരും, എൽ.ഡി.എഫിനുവേണ്ടി പീറ്റർ കുളങ്ങര, ജോൺ പാട്ടപതി എന്നിവരും, കെ.എസ്.സിക്കുവേണ്ടി സാജു കണ്ണമ്പള്ളി, അഗസ്റ്റിൻ ആലപ്പാട്ട്, ജോമോൻ തെക്കേപ്പറമ്പിൽ എന്നിവരും പ്രസംഗിച്ചു. പ്രസ് ക്ലബിനെ പ്രതിനിധീകരിച്ച് ബിജു കിഴക്കേക്കുറ്റ്, ജോയിച്ചൻ പുതുക്കുളം എന്നിവരും ഷിക്കാഗോ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് ടോമി അംബേനാട്ടും, കടുത്തുരുത്തി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് ജയിൻ മാക്കീലും പ്രസംഗിച്ചു.

സജി പുതൃക്കയിൽ മാസ്റ്റർ ഓഫ് സെറിമണിയായിരുന്ന സമ്മേളനത്തിൽ മാത്യു തട്ടാമറ്റം സ്വാഗതവും ഷിബു മുളയാനിക്കുന്നേൽ നന്ദിയും പറഞ്ഞു. തുടർന്ന് ആശംസകൾക്ക് മറുപടി പറഞ്ഞുകൊണ്ട് മോൻസ് ജോസഫ് ജൂബിലി കേക്ക് മുറിച്ചു. ഷിക്കാഗോ മലയാളികൾ കേരളത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾക്ക് നൽകുന്ന സമഗ്ര സംഭാവനകൾക്ക് മോൻസ് ജോസഫ് നന്ദി പറഞ്ഞു. എബി തോമസും കിറ്റിയും ചേർന്ന് രൂപകൽപ്പന ചെയ്ത പുതിയ മലയാളം ടൈപ്പിങ് സംവിധാനത്തിന്റെ ഉദ്ഘാടനം തദവസരത്തിൽ മോൻസ് ജോസഫ് നിർവഹിച്ചു. മലബാർ കേറ്ററിങ് ഒരുക്കിയ രുചികരമായ ഡിന്നറോടുകൂടി ജൂബിലി സമ്മേളനം സമാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP