Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ., അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ ടെലിഫോൺ ഡിബേറ്റ് നവംബർ 1ന്

കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ., അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ ടെലിഫോൺ ഡിബേറ്റ് നവംബർ 1ന്

ഹ്യൂസ്റ്റൻ: ആസന്നമായ അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തിരുതകൃതിയായി നടക്കുന്ന, ഈ അവസരത്തിൽ, കേരളാ ഡിബേറ്റ് ഫോറം, യു.എസ്.എ. അത്യന്തം വാശിയേറിയതും, വിജ്ഞാനപ്രദവും, രാഷ്ട്രീയ ബോധവൽക്കരണത്തിന് ഉതകുന്നതുമായ അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷൻ ടെലിഡിബേറ്റ്- സംവാദം

നവംബർ 1 ചൊവ്വ വൈകുന്നേരം 8 മണി മുതൽ (ന്യൂയോർക്ക് ടൈം)കേരള ഡിബേറ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ടെലികോൺഫറൻസ് മാതൃകയിൽ ടെലി-ഡിബേറ്റ് സംഘടിപ്പിക്കുന്നു. അമേരിക്കൻ ജനതയുടെ ഭാഗമായ, രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കൻ മലയാളികൾക്കും ഈ പ്രസിഡൻഷ്യൽ ഇലക്ഷൻ അത്യന്തം വിധിനിർണ്ണായകമാണ്.

ഇവിടത്തെ രാഷ്ട്രീയ ഭരണസംവിധാനങ്ങളും, തെരഞ്ഞെടുപ്പുകളും അടിയൊഴുക്കുകളും മറ്റ് അമേരിക്കൻ പൗര?ാരെപ്പോലെ തന്നെ ഇവിടത്തെ കേരള കുടിയേറ്റക്കാരേയും അവരുടെ സന്തതി പരമ്പരകളായ പിൻതലമുറയേയും ബാധിക്കുന്നു.

അമേരിക്കൻ പ്രസിഡൻഷ്യൽ ഇലക്ഷന് ഏതാണ്ട് ഒരു ആഴ്‌ച്ച മാത്രം ബാക്കി നിൽക്കെയാണ് കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ.യുടെ ഈ പ്രസിഡൻഷ്യൽ ഇലക്ഷൻ ടെലിഫോൺ സംവാദം. ഇലക്ഷൻ ഗോദയിൽ കൊമ്പുകോർക്കുന്ന മുഖ്യ രണ്ടുകക്ഷികളിലെ, റിപ്പബ്ലിക്കൻ പാർട്ടി നോമിനി ഡൊനാൾഡ് ട്രംപ്, ഡെമോക്രാറ്റിക് പാർട്ടിയിലെ ഹിലരി ക്ലിന്റൺ, എന്നിവരുടെ ഇരുചേരികളിൽ നിലയുറപ്പിച്ചുകൊണ്ട് രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കൻ മലയാളി പ്രമുഖർ ആശയ, അജണ്ടകൾ നിരത്തിക്കൊണ്ട് കാര്യകാരണസഹിതം പക്ഷ പതിപക്ഷ ബഹുമാനത്തോടെ ആരോഗ്യപരമായി ഏറ്റുമുട്ടുകയാണ്.

ആവേശം അലതല്ലുന്ന ഈ രാഷ്ട്രീയ ആശയ-പ്രത്യയശാസ്ത്ര അമേരിക്കൻ പ്രസിഡൻഷ്യൽ സംവാദത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്തിരിക്കുകയാണ്. കക്ഷിഭേദമെന്യെ തികച്ചും നിഷ്പക്ഷവും നീതിയും പുലർത്തുന്ന കേരള ഡിബേറ്റ് ഫോറത്തിന്റെ ഈ സംവാദ പ്രക്രീയയിൽ ഏവരും മോഡറേറ്ററുടെ നിർദ്ദേശങ്ങളും, അഭ്യർത്ഥനകളും കർശനമായി പാലിക്കേണ്ടതാണ്. കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ., ഔദ്യോഗികമായി ഒരു പാർട്ടിയേയും പിൻതുണക്കുന്നില്ല. അതുപോലെ ഇവിടത്തെ മലയാളികളുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനാരംഗത്തും മാദ്ധ്യമരംഗത്തും പക്ഷങ്ങളുണ്ടെങ്കിൽ ഒരുപക്ഷവും പിടിക്കാതെ ഒരു സ്വതന്ത്ര നിലപാടോടെയാണ് കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ. നിലകൊള്ളുന്നത്. അതിനാൽ വിവിധ സംഘടനാ ഭാരവാഹികളേയും പ്രവർത്തകരേയും മാദ്ധ്യമങ്ങളേയും, ഒരേ പോലെ ആദരവോടെയാണ് കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ. സ്വാഗതം ചെയ്യുന്നത്.

ഈ ഡിബേറ്റിൽ ഹിലരി ക്ലിന്റനോ, ഡൊനാൾഡ് ട്രംപോ, നേരിട്ട് വ്യക്തിപരമായി പങ്കെടുക്കുന്നില്ല എന്നോർമ്മിക്കുക. അത് അസാദ്ധ്യവുമാണല്ലോ. അവരിരുവർക്കും വേണ്ടി അമേരിക്കൻ മലയാളി രാഷ്ട്രീയ പ്രബുദ്ധർ റിപ്പബ്ലിക്കൻ സൈഡിലും, ഡെമോക്രാറ്റിക് സൈഡിലും, നിന്ന് സൗഹാർദ്ദപരമായി ഏറ്റുമുട്ടുകയാണ്. ഈ അമേരിക്കൻ രാഷ്ട്രീയ ടെലിഫോണിക് സംവാദത്തിലേക്ക് സംഘാടകർ ഏവരേയും സ്വാഗതം ചെയ്തിരിക്കുകയാണ്.

ആവേശം അലതല്ലുന്ന ഈ രാഷ്ട്രീയ ആശയ-പ്രത്യയശാസ്ത്ര സംവാദത്തിൽ അമേരിക്കയിലെ നാനാഭാഗങ്ങളിൽ നിന്നായി 300ൽ പരം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ ബൃഹത്തായ ഈ രാഷ്ട്രീയ തെരഞ്ഞെടുപ്പ് സംവാദത്തിന്റെ നടത്തിപ്പിനും വിജയത്തിനും, പങ്കെടുക്കുന്ന എല്ലാവരുടെയും പൂർണ്ണ സഹകരണം അത്യന്താപേക്ഷിതമാണ്. നവംബർ 1 ചൊവ്വ വൈകുന്നേരം (8 മണി മുതൽ ന്യൂയോർക്ക് ടൈം-ഈസ്റ്റേൺ സ്റ്റാൻഡാർഡ് ടൈം) ആയിരിക്കും ഡിബേറ്റ് തുടങ്ങുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് 8 പിഎം എന്ന ഈസ്റ്റേൺ സ്റ്റാൻഡാർഡ് സമയത്തിന്റെ അടിസ്ഥാനത്തിൽ അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി അവരവരുടെ ഫോൺ ഡയൽ ചെയ്ത് ടെലികോൺഫറൻസ് ഡിബേറ്റിൽ പ്രവേശിക്കാവുന്നതാണ്. ടെലികോൺഫറൻസ് ഡിബേറ്റിൽ സംബന്ധിക്കുന്നവർ സെൽഫോൺ ഉപയോഗിക്കുന്നതിനേക്കാൾ അഭികാമ്യം ലാൻഡ് ഫോൺ ഉപയോഗിക്കുന്നതാണ്.

ടെലികോൺഫറൻസ് ഡിബേറ്റിലേക്കായി ഡയൽ ചെയ്യേണ്ട നമ്പർ : 1-605-562-3140 അക്‌സസ് കോഡ് : 605988. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: എ.സി. ജോർജ്ജ് : 832-295-1487, സണ്ണി വള്ളിക്കളം : 847-722-7598,തോമസ് ഓലിയാൽകുന്നേൽ : 713-679-9950, സജി കരിമ്പന്നൂർ : 813-263-6302, തോമസ് കൂവള്ളൂർ : 914-409-5772, ടോം വിരിപ്പൻ : 832-462-4596, മാത്യൂസ് ഇടപ്പാറ : 845-309-3671, റെജി ചെറിയാൻ: 404-425-4350.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP