Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗത്ത് ഫ്ളോറിഡ കേരള സമാജം പ്രവർത്തനോദ്ഘാടനവും സ്റ്റേജ്ഷോ കിക്ക്ഓഫും നടത്തി

സൗത്ത് ഫ്ളോറിഡ കേരള സമാജം പ്രവർത്തനോദ്ഘാടനവും സ്റ്റേജ്ഷോ കിക്ക്ഓഫും നടത്തി

ജോയിച്ചൻ പുതുക്കുളം

സൗത്ത് ഫ്ളോറിഡ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ ഈവർഷത്തെ പ്രവർത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം വിവിധ പരിപാടികളോടെ കൂപ്പർ സിറ്റി ഹൈസ്‌കൂളിൽ വച്ചു നടത്തി.

ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധമാർന്ന പ്രവർത്തന പരിപാടികളുടെ ഉദ്ഘാടനം പ്രസിഡന്റ് ബാബു കല്ലിടുക്കിൽ നിർവഹിച്ചു. സെക്രട്ടറി ജോർജ് മാലിയിൽ ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. വിമൻസ് ഫോറം പ്രസിഡന്റ് ജയ്സാമോൾ രഞ്ജിത്ത്, യൂത്ത് പ്രസിഡന്റ് ആഞ്ചലിൻ ബെന്നി, കിഡ്സ് ക്ലബ് പ്രസിഡന്റ് ആഷ്നാ സജി എന്നിവർ വിവിധ കമ്മിറ്റികളെ സദസിന് പരിചയപ്പെടുത്തി.

മെയ് അഞ്ചാം തീയതി കൂപ്പർ സിറ്റി ഹൈസ്‌കൂളിൽ വച്ചു നടക്കുന്ന ഫണ്ട് റൈസിങ് പ്രോഗ്രാം മനോജ് കെ. ജയൻ ഷോയുടെ കിക്ക്ഓഫ് മെഗാ സ്പോൺസർ കാർലോസ് വേല/ഴഃ (സ്‌കൈ പ്രോപ്പർട്ടി ക്ലയിംസ്), ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘടനം ജോർജ് ജോസഫും (മാസ്സ് മ്യൂച്വൽ ട്രൈസ്റ്റേറ്റ്) നിർവഹിച്ചു.

കിക്ക് ഓഫിനു വൈസ് പ്രസിഡന്റ് ഷാജൻ കറുപ്പുമഠം നേതൃത്വം നൽകി. റോഷ്നി ബിനോയ്, മോൾ മാത്യു എന്നിവർ എം.സിമാരായി പ്രവർത്തിച്ചു. സതീഷ് കുറുപ്പ്, സനീഷ് മാത്യു, അരിൻ ജോർജ്, ബിജു ജോൺ, മാത്യു വെമ്പാല, പീറ്റു സെബാസ്റ്റ്യൻ, പുഷ്പമ്മ മാത്യു, ഷിബു ജോസഫ്, സണ്ണി ആന്റണി, ജോജി ജോൺ സാം പാറത്തുണ്ടിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്ലേബാക്ക് സിംഗർ രമേഷ് ബാബുവും, സിനി ഡാനിയേലും നയിച്ച ഗാനമേള ചടങ്ങിനു കൊഴുപ്പേകി. ട്രഷറർ മത്തായി മാത്യു നന്ദി രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP