Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാൽലക്ഷം ഡോളറിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ

കാൽലക്ഷം ഡോളറിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ

ജോയിച്ചൻ പുതുക്കുളം

സൗത്ത് ഫ്ളോറിഡ: അമേരിക്കയിലെ പ്രബല മലയാളി സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ ക്രിസ്തുമസ്- നവവത്സാരോഘങ്ങൾ വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ വൻ ജനപങ്കാളിത്തത്താൽ കൂപ്പർ സിറ്റി ഹൈസ്‌കൂളിൽ വച്ചു നടത്തപ്പെട്ടു. മേയർ ഫ്രാങ്ക് ഓർട്ടിസ്, കമ്മീഷണർ മിസ് ഐറിസ് സിപ്പിൾ എന്നിവർ മുഖ്യാതിഥികളായിരുന്നു.

ഫാ. ജോർജ് ജോൺ ക്രിസ്തുമസ് ദീപം തെളിയിച്ചു. ഫാ. ജോൺസിറ്റി തച്ചാറ ക്രിസ്തുമസ് സന്ദേശം നൽകി. പ്രസിഡന്റ് ബാബു കല്ലിടുക്കിൽ 2019-ലെ പ്രവർത്തനങ്ങളുടെ അവലോകനം അവതരിപ്പിച്ചു. ക്രിസ്തുമസ് ഡിന്നറോടെ തുടങ്ങിയ ആഘോഷരാവിനു നിറപ്പകിട്ടേകി ഷിബു ജോസഫിന്റെ സംഘാടനത്തിൽ ക്രിസ്തുമസ് കരോൾ, ക്ലാസിക്കൽ - ബോളിവുഡ് ഡാൻസുകൾ, നേറ്റിവിറ്റിഷോ, സംഗീത- നൃത്തശില്പം, 'നക്ഷത്രത്തിളക്കം' നാടകം എന്നിവ അരങ്ങേറി.

2020 വർഷത്തേക്കുള്ള കമ്മിറ്റിയെ പ്രസിഡന്റ് ജോജി ജോൺ പരിചയപ്പെടുത്തി. ഷാജൻ കറുപ്പുമഠം സ്വാഗതവും, ജോർജ് മാലിൽ നന്ദിയും പറഞ്ഞു. പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും മത്തായി മാത്യു, പീറ്റോ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. മോൾ മാത്യു, റോഷ്നി ബിനോയി എന്നിവർ എം.സിമാരായിരുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയ ബാബു കല്ലിടുക്കിലിന്റെ നേതൃത്വത്തിലുള്ള 2019-ലെ കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ കമ്മിറ്റി കാൽ ലക്ഷം (25,000) ഡോളറിന്റെ സഹായങ്ങൾ അമേരിക്കയിലും ഇന്ത്യയിലുമായി ചെയ്യുവാൻ സാധിച്ചു.

ബാങ്ക് ലോൺ കുടിശിക മൂലം വീടിന്റെ ജപ്തിഭീഷണി നേരിട്ടവരെ താങ്ങിനിർത്താനും, പ്രളയമുഖത്ത് വീട് നഷ്ടപ്പെട്ട് അന്തിയുറങ്ങാൻ സ്ഥലമില്ലായവർക്ക് ആലംബമേകുവാനും, നിരാലംബരും അശരണവുമായവർക്ക് അഭയമേകുന്ന സ്ഥാപനങ്ങൾക്ക് കൈത്താങ്ങാകുവാനും, ഒരുനേരത്തെ അന്നത്തിനു വകയില്ലാത്തവരുടെ വിശപ്പകറ്റാനും സംഘടനയ്ക്ക് സാധിച്ചു.

അമേരിക്കയിലെ മറ്റു മലയാളികൾ സംഘടനകൾക്ക് എന്നും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി മാതൃകയായിട്ടുള്ള കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ കാരുണ്യ പ്രവർത്തനങ്ങൾ താഴെക്കൊടുക്കുന്നു.

Assistance to Home Construction, Champakulam- $ 6050.
Assistance to Home Construction, Wayanad - $750
Helping a needy Family, USA- @ 2000
Immigrant Family Support , USA- $750
Funeral expence , Huston - $ 500
Bahamas Flood Relif- $ 1600
Onam Sadhya at Oldage Home, Kerala - $ 150
Providing 3 day food, Ayurveda Hospital, Wayanad- $ 150
Medical Supplies (Flood Relif) Vadakkanchery - $ 1450
Helping Hand to Snehamandiram Orphanage, Kerala - $ 5000
Saving Family From ForeClosure, Kerala - $ 4500
Assistance to Cancer Patient, Kerala - $ 750
Assistance to Helping Handycap family- $ 250.

പോയവർഷം നിർലോഭമായി സഹായ സഹകരണങ്ങൾ നൽകിയ സുമനസുകൾക്കു 2019-ലെ കമ്മിറ്റി നന്ദി അറിയിച്ചു. ജോർജ് മാലിയിൽ ഒരു വാർത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP