Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗഹൃദസംഗമമൊരുക്കി കേരള സമാജം പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു

സൗഹൃദസംഗമമൊരുക്കി കേരള സമാജം പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു

ജോയിച്ചൻ പുതുക്കുളം

സൗത്ത് ഫ്ളോറിഡ: സാമൂഹികസാംസ്‌കാരിക സേവനപാതയിൽ മൂന്നര പതിറ്റാണ്ട് പിന്നിടുന്ന ഫ്ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ ഈ വർഷത്തെ പ്രവർത്തനോത്ഘാടനം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. സൗത്ത് ഫ്ലോറിഡ മലയാളി കുടുംബങ്ങളുടെയും, സമീപനഗരങ്ങളിലെ മേയർമാരുടെയും , സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തിലാണ് കൂപ്പർ സിറ്റി ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വർണാഭമായ ചടങ്ങ് നടന്നത്.

പ്രസിഡന്റ് ജോജി ജോൺ , സെക്രട്ടറി ബിജു ഗോവിന്ദൻകുട്ടി, വൈസ് പ്രസിഡന്റ് ജോസ് വെമ്പാല, ട്രഷറർ മത്തായി മാത്യു , ജോ: സെക്രട്ടറി ബിജു ആന്റണി , ജോ: ട്രഷറർ അരുൺ പൗവത്തിൽ, മുൻ പ്രസിഡണ്ട് ബാബു കല്ലിടുക്കിൽ, പ്രസിഡണ്ട് എലെക്ട് ജോർജ് മാലിയിൽ എന്നിവർ ചേർന്ന് തിരികൾ തെളിയിച്ചാണ് പ്രവർത്തനവർഷത്തിന് തുടക്കം കുറിച്ചത്.

ബ്രോവാർഡ് കൗണ്ടി മേയർ ഡേൽ ഹോൾനെസ് , കൂപ്പർ സിറ്റി മേയർ ഗ്രെഗ് റോസ്, കമ്മീഷണർ ജെയിംസ് കുറാൻ , പെംബ്രോക്ക് പൈൻസ് സിറ്റി മേയർ ഫ്രാങ്ക് ഓർട്ടീസ് , വൈസ് മേയർ ഐറിസ് സൈപ്പിൾ , ഡേവി സിറ്റി മേയർ ജൂഡി പോൾ , എന്നിവർ അതിഥികളായെത്തി.

കേരള സമാജം സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയുടെ പോസ്റ്റർ പ്രകാശനം ഡബിൾ ഹോഴ്സ് ഗ്രൂപ്പ് ചെയർമാൻ സജീവ് മഞ്ഞിലാസ് നിർവഹിച്ചു .ഷിബു സ്‌കറിയ , മെലിസ്സ ഫ്രാങ്കോ , സഞ്ജയ് നടുപറമ്പിൽ , ജോസഫ് ജെയിംസ് എന്നിവർ സ്പോൺസർമാരായി ആശംസകൾ നേർന്നു.

നിഷ ജിനോ , സന്ധ്യ പത്മകുമാർ എന്നിവർ എം.സിമാരായിരുന്നു, കിഡ്സ് ക്ലബ് പ്രസിഡന്റായി സംഗീത് വത്യേതിൽ , യൂത്ത് പ്രസിഡന്റായി ആർവിൻ സജി , വിമൻസ് ഫോറം ചെയർപേഴ്സണായി റോഷ്നി ബിജോയ് തുടങ്ങിയവരും ചടങ്ങിൽ ചുമതലയേറ്റെടുത്തു,

പ്രശസ്ത ഗായകൻ ശബരീനാഥ്, ഗായികമാരായ ആതിര , ഡയാന, വാണി എന്നിവർ ചേർന്നൊരുക്കിയ ഗാനനിശ ചടങ്ങിന് മാറ്റുകൂട്ടി .കൂടാതെ കേരള സമാജം കിഡ്സുംയൂത്തും അവതരിപ്പിച്ച നൃത്യ നൃത്തങ്ങൾ ചടങ്ങിനെ വർണാഭമാക്കി.

കമ്മറ്റി അംഗങ്ങളായ ഷിബു ജോസഫ്, മാമൻ പോത്തൻ ,ജെറാൾഡ് പെരേര, ശ്രീരേഖ ശ്രീകുമാർ,ബിജു ജോൺ, റൂബിൻ കോയിക്കര , ജെയ്സൺ കാരകുന്നേൽ , സിബി വർഗീസ് , കോര തോമസ് , ദിവ്യ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ഉത്ഘാടനച്ചടങ്ങ് ഒരുക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP