Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളാറൈറ്റേഴ്സ്ഫോറത്തിൽ ശ്രീമതി രാധ പരശുറാം പ്രഭാഷണം നടത്തി

കേരളാറൈറ്റേഴ്സ്ഫോറത്തിൽ ശ്രീമതി രാധ പരശുറാം പ്രഭാഷണം നടത്തി

എ.സി. ജോർജ്ജ്

ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരളാറൈറ്റേഴ്സ് ഫോറത്തിന്റെ ഒക്ടോബർമാസ യോഗത്തിൽ ''''തമിഴ്സാഹിത്യചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം'' എന്നതായിരുന്നുവിഷയം. മറ്റു പ്രാദേശിക സഹോദരഭാഷകളും സാഹിത്യവുംമലയാളവായനക്കാർക്കും എഴുത്തുകാർക്കും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇപ്രാവശ്യത്തെ പ്രതിമാസ സമ്മേളനം. ഒക്ടോബർ 21-ാം തീയതി വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള കേരളാ കിച്ചൻ ഇന്ത്യൻ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽവച്ച് കേരളാറൈറ്റേഴ്സ് ഫോറം പ്രസിഡന്റ്ഡോക്ടർ സണ്ണിഎഴുമറ്റൂരിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. സാഹിത്യ സമ്മേളനത്തിലെ മോഡറേറ്ററായി അനിൽകുമാർആറന്മുളപ്രവർത്തിച്ചു.

തുടർന്നു മധുരയിലെ കാമരാജ യൂണിവേഴ്സിറ്റി അദ്ധ്യാപികയായിരുന്ന ശ്രീമതി. രാധാ പരശുറാം തമിഴ്ഭാഷാസാഹിത്യ ചരിത്രത്തിലേക്ക് ഹ്രസ്വമായ ഒരു എത്തിനോട്ടം നടത്തി പ്രസംഗിച്ചു. തമിഴ് ഭാഷാസാഹിത്യചരിത്രത്തെ മൂന്നുകാലഘട്ടങ്ങളായിവിവരിച്ചു. ക്രിസ്തുവർഷാരംഭത്തിനു മുമ്പുള്ള കാലഘട്ടത്തെസംഗംപീരിയഡ്എന്നുംഅതിനുശേഷംഏതാണ്ട്എ.ഡി. 1600 വരെമിഡിൽതമിഴ് പീരിയഡ്എന്നുംഅതിനുശേഷമുള്ളകാലത്തെ മോഡേൺ തമിഴ് പീരിയഡ്എന്നാണെന്നുമുള്ള വിദഗ്ദ്ധാഭിപ്രായംഅവർവിശദീകരിച്ചു. പതിറ്റുപത്ത്, അകനാനൂറ്, പുറനാനൂറ്, തിരക്കുറൾ, കമ്പരാമായണം തുടങ്ങിയകൃതികളെ ശ്രീമതി. പരശുറാം പരാമർശിച്ചു. ദ്രാവിഡ ഭാഷാവിഭാഗത്തിലുള്ളതമിഴ്, തെലുങ്ക്, കന്നട, മലയാളംതുടങ്ങിയ ഭാഷകളുടെഉത്ഭവം ദ്രാവിഡരുടെഏകീകൃതസംസ്‌ക്കാരത്തിൽ നിന്നുണ്ടായതാണ്. ഈ ദ്രാവിഡ ഭാഷകളെല്ലാംസ്വതന്ത്രമായികൊണ്ടുംകൊടുത്തുംവളരുകയും പരിണാമങ്ങൾക്കുവിധേയമായിക്കൊണ്ടിരിക്കുകയുമാണ്.

ഫ്ളോറിഡയിൽ നിന്നുസാഹിത്യകാരനായ സജി കരിമ്പന്നൂർ, റിപ്പോർട്ടർ ടിവിയിലെ സജി ഡൊമനിക് എന്നിവർ അതിഥികളായി മീറ്റിംഗിൽ സംബന്ധിച്ചിരുന്നു. തുടർന്നുള്ള പൊതുചർച്ചയിൽ ഗ്രെയിറ്റർഹ്യൂസ്റ്റനിലെഎഴുത്തുകാരും ഭാഷാസ്നേഹികളുമായജോൺ തൊമ്മൻ, ജോൺ മാത്യു, ടൈറ്റസ് ഈപ്പൻ, ജോൺ ഫിലിപ്പ്, മാത്യു നെല്ലിക്കുന്ന്, ഏ.സി. ജോർജ്ജ്, മാത്യുമത്തായി, ടി.ജെ. ഫിലിപ്പ്, ബാബുകുരൂർ, ജോസഫ്മണ്ഡപം, ടോം വിരിപ്പൻ, ടി.എൻ. സാമുവൽ, ജോസഫ് പൊന്നോലി, ടി.എൽ.പരശുറാം, വൽസൻ മഠത്തിപറമ്പിൽ,കുര്യൻ മ്യാലിൽ,ജേക്കബ് ഈശോ, ബോബിമാത്യു, ഗ്രേസി നെല്ലിക്കുന്ന്, ജോസഫ്തച്ചാറ, ചാക്കോകൊച്ചുവേലിക്കൽ,തുടങ്ങിയവർസജീവമായി പങ്കെടുത്തു. മാത്യുമത്തായി നന്ദി രേഖപ്പെടുത്തിസംസാരിച്ചു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP