Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളാ റൈറ്റേഴ്‌സ് ഫോറം ഒക്‌ടോബർ ചർച്ചാ സമ്മേളനം ശ്രദ്ധേയമായി

കേരളാ റൈറ്റേഴ്‌സ് ഫോറം ഒക്‌ടോബർ ചർച്ചാ സമ്മേളനം ശ്രദ്ധേയമായി

എ.സി. ജോർജ്

ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ ഒക്‌ടോബർ മാസ സമ്മേളനം അത്യന്തം വിജ്ഞാനപ്രദവും ശ്രദ്ധേയവുമായി.  ഒക്‌ടോബർ 18ന് വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള സുപ്രീം ഹെൽത്ത് കെയർ ഓഡിറ്റോറിയത്തിൽ വച്ച് പ്രതിമാസ ചർച്ചാ സമ്മേളനം നടത്തി. കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ജോൺ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി മാത്യു മത്തായി പ്രതിമാസ റിപ്പോർട്ട് വായിച്ചു.

തുടർന്ന് സുകുമാരൻ നായരുടെ അധ്യക്ഷതയിൽ ഭാഷാ സാഹിത്യ ചർച്ചകളും വിശകലനങ്ങളും നടത്തി. അക്ഷരങ്ങൾ അപ്രസക്തമാകുന്നുവോ എന്ന ശീർഷകത്തിൽ ഈശൊ ജേക്കബ് തയ്യാറാക്കിയ ലേഖനം അദ്ദേഹം തന്നെ വായിച്ചു.  അക്ഷരങ്ങൾ അവസാനിക്കുകയാണൊ എന്ന ചോദ്യചിഹ്നവുമായി ജോൺ മാത്യു തയ്യാറാക്കിയ ലേഖനം അദ്ദേഹം അവതരിപ്പിച്ചു. ഈ രണ്ട് ലേഖനങ്ങളും മലയാള ഭാഷയേയും അക്ഷരങ്ങളേയും പറ്റിയുള്ള ഓരോ ശാസ്ത്രീയ പഠനങ്ങളും അവലോകനങ്ങളുമായിരുന്നു. അവിടെ സന്നിഹിതരായിരുന്നവർ പ്രബന്ധത്തിൽ ചൂണ്ടിക്കാണിച്ച വാദഗതികളെപ്പറ്റി അവഗാഹമായി ചർച്ച ചെയ്തു.

ജോസഫ് തച്ചാറയുടെ 'ഗാനഗന്ധർവ്വൻ' എന്ന ചെറുകഥ പാരായണം ഏവരേയും ഹഠാതാകർഷിച്ചു. അവിഹിത പ്രണയവും ഭോഗാലസ്യവും മോഹഭംഗങ്ങളും കോർത്തിണക്കിയ വായനക്കാരെ കോരിത്തരിപ്പിക്കുന്ന മുഹൂർത്തങ്ങൾ ഉൾക്കൊള്ളുന്ന ഈ കൊച്ചുകഥ ഏവരും ആസ്വദിച്ചു. തോമസ് തയ്യിൽ, മാത്യു നെല്ലിക്കുന്ന്, ശശിധരൻ നായർ, മാത്യു മത്തായി ജോസഫ് തച്ചാറ, എ.സി. ജോർജ്, കെ. സുരേന്ദ്രൻ, ജോൺ മാത്യു തുടങ്ങിയവർ ചർച്ചാ സമ്മേളനത്തിൽ സജീവമായിരുന്നു.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP