Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ കൾച്ചറൽ അസോസ്സിയേഷൻ ഓഫ് വെസ്റ്റ്ചെസ്റ്ററിന്റെ ആഭിമുഖ്യത്തിൽ കേരള പിറവി ആഘോഷം

ഇന്ത്യൻ കൾച്ചറൽ അസോസ്സിയേഷൻ ഓഫ് വെസ്റ്റ്ചെസ്റ്ററിന്റെ ആഭിമുഖ്യത്തിൽ കേരള പിറവി ആഘോഷം

ജോയിച്ചൻ പുതുക്കുളം

യോങ്കേഴ്സ്: ഇന്ത്യൻ കൾച്ചറൽ അസോസ്സിയേഷൻ ഓഫ് വെസ്റ്റ്ചെസ്റ്ററിന്റെ ആഭിമുഖ്യത്തിൽ കേരള പിറവി ഗംഭീരമായി കൊണ്ടാടുന്നു. യോങ്കേഴ്സിലെ സെൻട്രൽ പാർക്ക് അവന്യൂയിലുള്ള മുബൈ സ്പൈസസ് ആയിരിക്കും വേദി.

നവംബർ ഒന്ന് വെള്ളിയാഴ്ച വൈകുന്നേരം ആറരയ്ക്കായിരിക്കും ആഘോഷങ്ങളുടെ തുടക്കം.കേരളപ്പിറവി ആഘോഷം കൂടാതെ സാംസ്‌കാരിക സമ്മേളനം, കലാപരിപാടികൾ, മലയാള മങ്ക മത്സരം എന്നിവയും ഈ വർഷത്തെ ആഘോഷങ്ങളുടെ ഭാഗമായിരിക്കും. പ്രശസ്ത സിനിമാനടി ശ്രീമതി മന്യ നായിഡു ആയിരിക്കും മലയാളി മങ്ക മത്സരത്തിന്റെ പ്രധാന വിധികർത്താവ്.

കാണികൾക്ക് ഹൃദ്യമായൊരു സന്ദേശം കൊടുക്കുവാൻ ഇക്കൊല്ലം കീനോട്ട് സ്പീക്കറായി നമ്മുക്ക് ലഭിച്ചിരിക്കുന്നത് റിപ്പോർട്ടർ ടീവിയുടെ കറസ്പോണ്ടന്റും വാൽക്കണ്ണാടി ഷോയുടെ പ്രസിഡണ്ടുമായ മി. കോരസൺ വർഗീസാണ്.മധുരമായ ഗാനാലാപനത്തിലൂടെ കാണികളെ ത്രസിപ്പിക്കാൻ വില്ല്യം ഉണ്ടാവും.

വിജയികൾക്ക് സമ്മാന വിതരണം നടത്തുന്നത് റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ളേച്ചറായ ഡോ. ആനി പോൾ ആയിരിക്കും. പ്രവേശനം സൗജന്യം.

മാന്യരായ എല്ലാ സുഹൃത്തുക്കളെയും കേരള പിറവി ആഘോഷങ്ങളിലേക്ക് ഹാർദ്ദവമായി ക്ഷണിക്കുന്നതായി ജോസ് മലയിൽ (പ്രസിഡണ്ട്), ആശിഷ് ജോർജ് (സെക്രട്ടറി), ജിനു മാത്യു (വൈസ് പ്രസിഡണ്ട്), അഭിലാഷ് ജോർജ് (ട്രഷറർ), ജോർജ് വർക്കി (ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ), ഡോണാ ഷിനു (മലയാളി മങ്ക കോർഡിനേറ്റർ) എന്നിവർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP