Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ പ്രളയ ദുരിദത്തിനു ഫിലാഡൽഫിയ കോട്ടയം അസോസിയേഷന്റെ സാന്ത്വനസ്പർശം

കേരളത്തിലെ പ്രളയ ദുരിദത്തിനു ഫിലാഡൽഫിയ കോട്ടയം അസോസിയേഷന്റെ സാന്ത്വനസ്പർശം

ജോയിച്ചൻ പുതുക്കുളം

ഫിലാഡൽഫിയ: കേരളത്തിലുണ്ടായ മഹാപ്രളയ ദുരന്തത്തിൽ വലയുന്ന ജനതയ്ക്കൊപ്പം നിലകൊണ്ടു അവരുടെ കഷ്ട നഷ്ടങ്ങളിൽ തങ്ങളെക്കൊണ്ടാകും വിധത്തിൽ സഹായിക്കുക എന്ന ഉദ്യമവുമായി ഫിലാഡൽഫിയയിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ കോട്ടയം അസോസിയേഷൻ ആർഭാടങ്ങൾ ഒഴിവാക്കി അംഗങ്ങൾക്കായി സംഘടിപ്പിച്ച ഓണം പരിപാടി കേരളത്തിലെ പ്രളയബാധിതർക്കുള്ള സാന്ത്വനസ്പർശമായി മാറി. കോട്ടയം അസോസിയേഷൻ പ്രസിഡണ്ട് ജോബി ജോർജിന്റെ അധ്യക്ഷതയിൽ ഓഗസ്റ്റ് 26നു കൂടിയ യോഗം പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ലഭിക്കുന്ന മുഴുവൻ തുകയും പ്രളയത്തിൽ വീടുകൾക്ക് കനത്ത നാശനഷ്ടം വന്നവരുടെ ഭവന പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി കാലതാമസമെന്യെ നൽകുന്നതിനും തീരുമാനിച്ചു.

സണ്ണി കിഴക്കേമുറിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പ്രസിഡണ്ട് ജോബി ജോർജ് സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് എല്ലാവരെയും ഓർമ്മിപ്പിക്കുകയും തങ്ങളാൽ കഴിയും വിധം സഹായം നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്ന് ചാരിറ്റി കോർഡിനേറ്റർ ജീമോൻ ജോർജ്, വൈസ് പ്രസിഡന്റ് ജെയിംസ് അന്ത്രയോസ്, ജനറൽ സെക്രട്ടറി സാജൻ വർഗീസ്, ട്രെഷറർ ജോൺ പി. വർക്കി, ജോയിന്റ് ട്രെഷറർ കുര്യൻ രാജൻ, പ്രോഗ്രാം കോഓർഡിനേറ്റർ ബെന്നി കൊട്ടാരത്തിൽ, ്രൈടസ്റ്റേറ്റ് കേരളാ ഫോറം പ്രസിഡണ്ട് ജോഷി കുര്യാക്കോസ് എന്നിവരും സന്നിഹിതരായ എല്ലാവരോടും നിർലോപം സംഭാവനകൾ നൽകി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.

സാബു പാമ്പാടിയും അദ്ദേഹത്തിന്റെ പുത്രി ജോസ്ലിനും ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ചു. പ്രോഗ്രാമിൽ പങ്കെടുക്കുകയും ദുരിദാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകുകയും ചെയ്ത എല്ലാ സുമനസുകൾക്കു സെക്രട്ടറി ജോസഫ് മാണി നന്ദി രേഖപ്പെടുത്തി. തുടർന്ന് അസോസിയേഷൻ അംഗങ്ങൾ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ട് വന്ന ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു.

പരിപാടിയിൽ സന്നിഹിതരായിരുന്നവരിൽ നിന്നും ലഭിച്ച തുകയും അസോസിയേഷനിൽ നിന്നും ബാക്കി തുകയും ചേർത്ത് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അയ്യായിരം ഡോളർ സമാഹരിച്ചു കേരളത്തിൽ കോട്ടയം അസോസിയേഷൻ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഇട്ടിക്കുഞ്ഞു എബ്രഹാമിനു കൈമാറുവാൻ കഴിഞ്ഞതായി ചാരിറ്റി കോർഡിനേറ്റർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP