Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോട്ടയം ക്ലബിന്റെ പ്രവർത്തനോദ്ഘാടനവും ഈസ്റ്റർ- വിഷു ആഘോഷങ്ങളും നടത്തപ്പെട്ടു

കോട്ടയം ക്ലബിന്റെ പ്രവർത്തനോദ്ഘാടനവും ഈസ്റ്റർ- വിഷു ആഘോഷങ്ങളും നടത്തപ്പെട്ടു

ജോയിച്ചൻ പുതുക്കുളം

ഹൂസ്റ്റൺ: കോട്ടയം ക്ലബിന്റെ 2015-ലെ പ്രവർത്തനോദ്ഘാടനവും ഫാമിലി ഗെറ്റുഗദറും, ഈസ്റ്റർ- വിഷു ആഘോഷങ്ങളും സംയുക്തമായി സമുചിതമായി നടത്തപ്പെട്ടു. ഏപ്രിൽ 19-ന് ഞായറാഴ്ച വൈകിട്ട് ആറിനു സ്റ്റാഫോർഡ് സെന്റ് ജോസഫ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നിറഞ്ഞ സദസ്സിനു മുന്നിൽ വിവിധ പരിപാടികളോടെയായിരുന്നു പരിപാടികൾ അരങ്ങേറിയത്.

റവ.ഫാ. ചാക്കോ പുതുമനയുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ ഡോ, സബീന ചെറിയാൻ അമേരിക്കൻ ദേശീയ ഗാനം ആലപിച്ചു. തുടർന്ന് പ്രസിഡന്റ് എസ്.കെ. ചെറിയാൻ എത്തിച്ചേർന്നവർക്കെല്ലാം സ്വാഗതം പറയുകയുണ്ടായി. 2015-ൽ സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള മറ്റ് പരിപാടികളെക്കുറിച്ചും, കൂടുതൽ അംഗങ്ങളെ ചേർത്തുകൊണ്ട് സംഘടന വിപുലീകരിക്കുന്നതിനെക്കുറിച്ചും ആമുഖമായി പറഞ്ഞു. അതിനുശേഷം മുൻ പ്രസിഡന്റുമാരും 2015-ലെ ഭാരവാഹികളും ചേർന്നു ഭദ്രദീപം കൊളുത്തി പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.


കോട്ടയം ക്ലബിലെ അംഗങ്ങളായ ആൻഡ്രൂസ് ജേക്കബ്, സുഗു ഫിലിപ്പ്, ജോൺസൺ തെങ്ങുംപ്ലാക്കൽ, വിശാൽ ഏബ്രഹാം, ലക്ഷ്മി പീറ്റർ, എവലിൻ മാത്യു, ലിഷാ മാത്യു, കൊച്ചുകുട്ടികളായ കെസിയ മേരി പാറയിൽ, ക്രിസ്റ്റീൻ റൊണാൾഡ്, എവലിൻ റൊണാൾഡ്, ഹോളി ബീറ്റ്‌സിലെ ഗായകനായ ജോസ് എന്നിവരുടെ ഗാനങ്ങളും കുര്യൻ പന്നപ്പാറ, ജോർജ് ജോൺ എന്നിവരുടെ കോമഡി സ്‌കിറ്റും പരിപാടിയിൽ അവതരിപ്പിക്കുകയുണ്ടായി. പ്രോഗ്രാം കോർഡിനേറ്റർ ജോസ് ജോൺ തെങ്ങുംപ്ലാക്കലായിരുന്നു എം.സി. ന്യൂ ഇന്ത്യ ഗ്രോസേഴ്‌സ് സ്‌പോൺസർ ചെയ്ത ഡോർ പ്രൈസ് വിജയി കെസിയ മേരി പാറയിലിനു റവ.ഫാ. ചാക്കോ പുതുമന സമ്മാനം നൽകി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി സംഘടനയിലെ അംഗങ്ങൾ സമാഹരിച്ച തുക കോട്ടയം നവജീവൻ ട്രസ്റ്റിനു നൽകുന്നതിനായി പ്രസിഡന്റ് എസ്.കെ. ചെറിയാനെ ഏൽപിക്കുകയുണ്ടായി. അദ്ദേഹം കോട്ടയത്തെത്തി ആ തുക നവജീവൻ ട്രസ്റ്റിനു കൈമാറും. സെക്രട്ടറി മോൻസി കുര്യാക്കോസ് എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. തുടർന്ന് വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികൾ സമാപിച്ചു.

കോട്ടയം ജില്ലയിൽ നിന്നുള്ള ഹൂസ്റ്റണിലും സമീപ പ്രദേശത്തുമുള്ള ധാരാളം ആളുകൾ പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. എസ്. കെ. ചെറിയാൻ, ജോസ് ജോൺ തെങ്ങുംപ്ലാക്കൽ, മോൻസി കുര്യാക്കോസ്, ആൻഡ്രൂസ് ജേക്കബ്, സുഗു ഫിലിപ്പ്, ഷാജി കാലായിൽപറമ്പിൽ, ബിബിൻ കൊടുവത്ത്, തോമസ് വർഗീസ്, ബിബി പാറയിൽ, മാത്യു പന്നപ്പാറ, കുര്യൻ പന്നപ്പാറ, അജി കോര എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി. കോട്ടയം ക്ലബ് പി.ആർ.ഒ ഷാജി കാലായിൽപറമ്പിൽ മലയാളി പ്രസ് കൗൺസിൽ സെക്രട്ടറിയെ അറിയചതാണ് ഈ വാർത്ത. -ജീമോൻ റാന്നി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP