Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുമ്മനം രാജശേഖരൻ സിലിക്കൺ വാലിയിൽ ഞായറാഴച്ച

കുമ്മനം രാജശേഖരൻ സിലിക്കൺ വാലിയിൽ ഞായറാഴച്ച

ജോയിച്ചൻ പുതുക്കുളം

കാലിഫോർണിയ: ഇരുപതു ദിവസത്തെ അമേരിക്കൻ പര്യടനം പൂർത്തിയാക്കാൻ മുൻ മിസോറം ഗവർണറും മുൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരൻ സെപ്റ്റംബർ 8 ന് സിലിക്കൺ വാലിയിൽ എത്തും. വാഷിങ്ടൺ ഡിസി, ഹൂസ്റ്റൺ, ഡാളസ്, റ്റാമ്പാ, ഒർലാൻഡോ, ഫിലാഡൽഫിയ, ന്യൂയോർക്, ലോസ് ഏഞ്ജലസ്, സാൻ ഡിയാഗോ, സാൻ ഫ്രാൻസിസ്‌കോ അടക്കം അമേരിക്കയിലുടനീളം വലുതും ചെറുതുമായ നിരവധി നഗരങ്ങളിൽ അൻപതോളം

പരിപാടികളിലായി ഇരുപതിനായിരത്തിലധികം അമേരിക്കൻ മലയാളികളുമായി സംവദിച്ചു അവരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ചരിത്രം കുറിക്കുകയാണ് അദ്ദേഹം. ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിൽ നിന്നും ഏതെങ്കിലും ഒരു നേതാവിന് ഒരു അമേരിക്കൻ പര്യടനത്തിൽ ആയിരത്തിലധികം മലയാളികളുടെ സ്വീകരണം ലഭിക്കുന്നത്.

സെപ്റ്റംബർ 8 ന് സിലിക്കൺ വാലിയിൽ എത്തുന്ന കുമ്മനം വൈകുന്നേരം നാലു മണിക്ക് ഫ്രീമോന്റിൽ പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ സ്വീകരണം ഏറ്റുവാങ്ങും. അന്ന് വൈകുന്നേരം ആറു മണിക്ക് മിൽപിൽസ് കർട്നർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന അമേരിക്കൻ മലയാളികളുടെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു മുഖ്യ പ്രഭാഷണം നടത്തും. കേരള ബിജെപി എൻ.ആർ.ഐ സെല്ലിന്റെയും നോർത്ത് അമേരിക്കൻ മലയാളി ഓർഗനൈസഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ ചടങ്ങിൽ നിരവധി മലയാളി സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കും. എൻ.ആർ.ഐ സെൽ സംസ്ഥാന സമിതി അംഗം ശ്രീ. രാജേഷ് നായർ അധ്യക്ഷത വഹിക്കും. നോർത്ത് അമേരിക്കൻ മലയാളി ഓർഗനൈസഷൻ മേഖല സെക്രട്ടറി ശ്യാംപ്രകാശ് സ്വാഗതം ആശംസിക്കും. റാണി സുനിൽ നയിക്കുന്ന കലാപരിപാടികളും അരങ്ങേറും.

സെപ്റ്റംബർ 9 ന് കുമ്മനം സിലിക്കൺ വാലിയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി, പ്രമുഖ ടെക്നോളജി കമ്പനികളുടെ ആസ്ഥാനങ്ങൾ, സാൻ റമോനിലെ മാതാ അമൃതാനന്ദമയി ആശ്രമം എന്നിവ സന്ദർശിക്കും. പിറ്റേ ദിവസം അമേരിക്കൻ പര്യടനം പൂർത്തിയാക്കി ആസ്ട്രേലിയൻ പര്യടനത്തിനായി യാത്രതിരിക്കും. ന്യൂ ജേഴ്സി ചെറിഹില്ലിൽ വച്ച് നടന്ന കെ.എച്ച്.എൻ.എ. കൺവെൻഷൻ ആയിരുന്നു അദ്ദേഹത്തിന്റെ അമേരിക്കൻ പര്യടനത്തിലെ മുഖ്യപരിപാടി. മുതിർന്ന പത്രപ്രവർത്തകനായ പി. ശ്രീകുമാറും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

കുമ്മനം രാജശേഖരന്റെ അമേരിക്കൻ പര്യടനത്തിന്റെ സംയോജനം കേരള ബിജെപി എൻ.ആർ.ഐ സെൽ സംസ്ഥാന സമിതി അംഗം രാജേഷ് നായർ ആണ് നിർവഹിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് രാജേഷ് നായർ 408.203.1087 ശ്യാംപ്രകാശ് 408.230.1988 എന്നിവരെ ബന്ധപ്പെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP