Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലാന സാഹിത്യ അവാർഡ് ; അപേക്ഷകൾ ക്ഷണിക്കുന്നു

ലാന സാഹിത്യ അവാർഡ് ; അപേക്ഷകൾ ക്ഷണിക്കുന്നു

ഡാളസ് : അമേരിക്കയിൽ മലയാള സാഹിത്യക്കാരന്മാരും സാഹിത്യാസ്വാദകരുടെയും സംഘടനയായ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ 11- മത് നാഷണൽ കൺവെൻഷൻ 2019, നവംബർ 1, 2, 3 തീയതികളിൽ ഡാളസ്സിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു . LANA ദേശിയ കോൺവെൻഷനോട് അനുബന്ധിച്ചു ഒരു സാഹിത്യ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. അതിൽ തെരഞ്ഞെടുക്കുന്ന കൃതികൾക്ക് അവാർഡുകൾ നൽകുന്നതായിരിക്കും.

ഈ സാഹിത്യ മത്സരത്തിലേക്ക് കൃതികൾ (നോവൽ, കഥ, കവിത, ലേഖനം തുടങ്ങിയവയുടെ സമാഹാരങ്ങൾക്കും) ക്ഷണിക്കുന്നു. പുസ്തകങ്ങൾ 2017, 2018, 2019 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചതായിരിക്കണം. കൃതികൾ സമർപ്പിക്കുന്നവർ നോവൽ, കവിത, കഥ, ലേഖനം സമാഹാരങ്ങളോ മൂന്ന് കോപ്പികൾ വീതം അയക്കണം. വടക്കേ അമേരിക്കയിലും, യൂറോപ്പിലും വസിക്കുന്ന മലയാള എഴുത്തുക്കാർക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്. അവാർഡ് സ്വീകരിക്കുന്നതിന് ജേതാക്കളുടെ സാന്നിദ്ധ്യം കൺവെൻഷനിൽ ആവശ്യമാണ്. കൃതികൾ സമർപ്പിക്കേണ്ടുന്ന അവസാന തീയതി ജൂൺ 30, 2019.

കൃതികൾ അയക്കേണ്ട വിലാസം : (ജോസ് ഓച്ചാലിൽ, അവാർഡ് കമ്മറ്റി ചെയർമാൻ )JOSE OCHALIL

1513 choctaw Drive, Mesquite -TX 75149

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP