Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മയാമിയിൽ ആവേശത്തിരയുണർത്തി സോക്കാർ മാമാങ്കം

മയാമിയിൽ ആവേശത്തിരയുണർത്തി സോക്കാർ മാമാങ്കം

ജോയിച്ചൻ പുതുക്കുളം

മയാമി: ഫുട്ബോൾ പ്രേമികളുടെ ആവേശം വാനോളമുയർത്തി കാൽ പന്തു കളിയുടെ സൗന്ദര്യം മയാമി മലയാളിലാൾക്കായി നൽകി എം.എ.എസ്.സി (മലയാളീസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്). ന്റെ ആഭിമുഖ്യത്തിൽ ജനുവരി 19 നു മിറാമിർ വിസ്‌കോയ പാർക്കിൽ അരങ്ങേറിയ സെവൻസ് സോക്കാർ ടൂർണമെന്റിൽ നിരവധി ടീമുകൾ അണിചേർന്നു.

മയാമിയുടെ സ്വന്തം ടീം ആയ എഫ്.സി ബ്ലാസ്റ്റേഴ്സ് , എം.എഫ്.സി ജാക്ക്സൺവില്ല , എഫ്.സി കോറൽ സ്പ്രിങ്സ് , ദേശി ബോയ്സ് ഓഫ് ഒർലാണ്ടോ എന്നീ ടീമുകൾ മൽസരത്തിൽ മാറ്റുരച്ചു .ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കായിക മാമാങ്കത്തിൽ പെംബ്രോക്ക് പൈൻസ് കമ്മിഷണർ ആഞ്ചലോ കാസ്റ്റിലോ മുഖ്യ അതിഥി ആയിരുന്നു .

അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിൽ മയാമി എഫ്.സി ബ്ലാസ്റ്റേഴ്സ് കിരീടം നേടി . കളിയിലെ കേമന്മാർ ഗോളി : ജിനോ കുര്യാക്കോസ് ( എഫ്.സി ബ്ലാസ്റ്റേഴ്സ്) പ്ലയെർ : ജയദേവൻ (എം.എഫ്.സി ജാക്ക്സൺവില്ല) ഡിഫൻഡർ : അജിത് വിജയൻ ( എ .ഇ ബ്ലാസ്റ്റേഴ്സ്) ഓൾ റൗണ്ടർ ജിതേഷ് (എം.എഫ്.സി ജാക്ക്സൺവില്ല) ടോപ് സ്‌ക്രോറോർ: ജസ്റ്റിൻ ജെയിംസ് (എം.എഫ്.സി ജാക്ക്സൺവില്ല) എന്നിവരാണ് , കളിയിൽ വിജയ ഗോൾ നേടി മയാമി എഫ്.സി ബ്ലാസ്റ്റേഴ്സ് താരം ജിമ്മി പെരേപ്പാടൻ ആരാധരുടെ മനം കവർന്നു . അതോടൊപ്പം യുവ സോക്കാർ പ്രേമികൾക്കായി അണ്ടർ 17 സൗഹൃദ മൽസരവും അരങ്ങേറി .

തുടർന്ന് വിജയികൾക്ക് പെംബ്രോക്ക് പൈൻസ് കമ്മിഷണർ ആഞ്ചലോ കാസ്റ്റിലോ, ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ നോയൽ മാത്യു , സാജൻ കുര്യൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു .

ഒന്നാം സീസൺ വൻ വിജയമാക്കി തീർത്ത മയാമി മലയാളികളോട് സംഘാടകർ നിസീമമായ നന്ദി രേഖപ്പെടുത്തി . സീസൺ രണ്ടിലേക്ക് തയ്യാറടുപ്പുകൾ തുടങ്ങിയതായും അറിയിച്ചു .
വാർത്ത : പത്മകുമാർ .കെ.ജി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP