Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പെൺകരുത്തിൽ 'മാല': നയിക്കാൻ സ്മിത, എയ്സൽ, ലിപ്സി ടീം

പെൺകരുത്തിൽ 'മാല': നയിക്കാൻ സ്മിത, എയ്സൽ, ലിപ്സി ടീം

സ്വന്തം ലേഖകൻ

മിഷിഗൻ: മലയാളി അസോസിയേഷൻ ഓഫ് ലാൻസിങ് (മാല) പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സ്മിത മഞ്ഞശ്ശേരിൽ പ്രസിഡന്റ്, എയ്സൽ പ്രവീൺ ജനറൽ സെക്രട്ടറി, ലിപ്സി ജോസഫ്, ട്രഷറർ. ജീന പുളിക്കൽ, ശ്രീദേവി വിശ്വനാഥ്, ചിത്ര സരസ്വതി (ബോർഡ് അംഗങ്ങൾ).

മാല, പേര് അന്വർത്ഥമാക്കുന്നത് പോലെ, ഒരേ നൂലിൽ കോർത്തിണക്കിയ ഒരു പറ്റം കുടുംബങ്ങളുടെ സംഗമം. 2009ൽ ഒരു കൂട്ടം മലയാളികൾ ആരംഭിച്ച ഒരു ചെറിയ കൂട്ടായ്മ. ഒരു ദശാബ്ദം പിന്നിടുമ്പോൾ, ലാൻസിംഗിലും, നാട്ടിലും, ഒട്ടേറെ ചെറുതും വലുതുമായ ചാരിറ്റി പ്രവർത്തനങ്ങളും, സ്പോർട്സ്,കല, സാംസ്‌കാരിക മേഖലകളിലുമുള്ള പ്രവർത്തനങ്ങളുമാണു ബാക്കിപത്രം.

മാല കാലങ്ങളായി നടത്തി വരുന്ന ചാരിറ്റി പ്രവർത്തനങ്ങളും, ഓണാഘോഷം , സ്പോർട്സ്, പിക്നിക് , കുട്ടികൾക്കായുള്ള കലാ, സാംസ്‌കാരിക ഉന്നമനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുംമുൻപോട്ടു കൊണ്ട് പോകുമെന്നും അതിനു പുറമെ മാലയുടെ ദശാബ്ദി ആഘോഷങ്ങൾ നടത്താൻ താല്പര്യം ഉണ്ടെന്നും പുതിയ ഭാരവാഹികൾ അറിയിച്ചു.

പുതിയ ഭാരവാഹികൾക്ക് പൂർണ്ണ പിന്തുണയും എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായി 2019ലെ മാലഭാരവാഹികൾ ആയസന്ദീപ് മോഹൻ, ഹരിഹരൻ ജയകുമാർ, ഷാജി ജോൺ, റിനോഷ് മാണി, റിജോയ്സ് എന്നിവർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP