Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എലിയാസുകുട്ടി പത്രോസ് മലയാളി എൻജിനീയേഴ്‌സ് അസ്സോസിയേഷൻ പ്രസിഡന്റ്

എലിയാസുകുട്ടി പത്രോസ് മലയാളി എൻജിനീയേഴ്‌സ് അസ്സോസിയേഷൻ പ്രസിഡന്റ്

ജോയിച്ചൻ പുതുക്കുളം

ഡാലസ്: ഡാലസിൽ കഴിഞ്ഞ പതിനെട്ട് വർഷമായി വളരെ ശകതമായി പ്രവർത്തിച്ചു വരുന്ന മലയാളി എൻജിനീയേഴ്‌സ് അസ്സോസിയേഷന്റെ 2015-ലെ പുതിയ സാരഥികൾ സ്ഥാനമേറ്റു. ഇരുന്നൂറിൽ പരം മെമ്പർഷിപ് വരുന്ന എൻജിനീയേഴ്‌സ് അസ്സോസിയേഷൻ ഒട്ടനവധി പബ്ലിക് സർവീസ് എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. എലിയാസുകുട്ടി പത്രോസ് ആണ് ഈ വർഷത്തെ പ്രസിഡന്റ്.

ഡാലസിൽ സാമുഹ്യ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽകുന്ന വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റിജിയൻ പ്രസിഡന്റുകൂടിയാണ് ഏലിയാസ് പത്രോസ്. അസ്സോസിയേഷന്റെ മറ്റു ഭാരവാഹികൾ:  ഷമിൻ മന്നത്തുകാരൻ (സെക്രട്ടറി), രാജേഷ് രവിന്ദ്രൻ (കമ്യൂണിക്കേഷൻസ് ഡയറക്ടർ), സത്യജിത്ത് നായർ (പ്രസിഡന്റ് ഇലക്റ്റ്), അഞ്ജന നായർ (ട്രഷറർ), രമ്യ ഉണ്ണിത്താൻ (ബോർഡ് ഓഫ് ഡയറക്ടർ), ഡോക്ടർ വികാസ് നെടുംപിള്ളിൽ (ബോർഡ് ഓഫ് ഡയറക്ടർ).

ഫെബ്രുവരി 28നു ഡാലസ്സിൽ നടന്ന അത്താഴ വിരുന്നിൽ വച്ചാണ് പുതിയ ഭാരാവഹികൾ സ്ഥാനമേറ്റത്. നോമിനഷൻസ് കമ്മിറ്റി ചെയർ രശ്മി വികാസ് പുതിയ ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തി. പ്രസിഡന്റ് ജോസഫ് കട്ടമ്പിള്ളി അസ്സോസിയേഷന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെ  വിലയിരുത്തി സംസാരിച്ചു കൊണ്ട്  പുതിയ സാരഥികൾക്ക് എല്ലാവിധ ആശംസകളും അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP