Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേയർ സജി ജോർജ്, കൗൺസിലംഗം ബിജു മാത്യു എന്നിവർക്ക് മാർത്തോമാ ഫാമിലി കോൺഫറൻസിൽ സ്വീകരണം നൽകി

മേയർ സജി ജോർജ്, കൗൺസിലംഗം ബിജു മാത്യു എന്നിവർക്ക് മാർത്തോമാ ഫാമിലി കോൺഫറൻസിൽ സ്വീകരണം നൽകി

പി.പി. ചെറിയാൻ

ഹ്യൂസ്റ്റൺ: നോർത്ത് അമേരിക്കാ യൂറോപ്പു മാർത്തോമാ ഭദ്രാസനത്തിന്റെആഭിമുഖ്യത്തിൽ ഹ്യൂസ്റ്റണിൽ നടന്ന മുപ്പത്തിരണ്ടാമതു ഫാമിലികോൺഫ്രൻസിൽ ടെക്സസു സംസ്ഥാനത്തെ സണ്ണിവെയിൽ സിറ്റി മേയറായിതിരഞ്ഞെടുക്കപ്പെട്ട സജി ജോർജ്ജിനും, കോപ്പേൽ സിറ്റി കൗൺസിൽമെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ബിജു മാത്യുവിനും ഊഷ്മള സ്വീകരണം നൽകി.

ജൂലായ് 7ന് ചേർന്ന സമാപന സമ്മേളനത്തിൽ മാർത്തോമാ സഭാ പരമാധ്യക്ഷൻഡോ. ജോസഫ മാർത്തോമാ, സജി ജോർജിനും, ഭദ്രാസന എപ്പിസ്‌കോപ്പാ ഐസക്ക്മാർ ഫിലൊക്ലനിയോസു ബിജു മാത്യുവിനും പ്രത്യേക ഫലകം നൽകിആദരിച്ചു.സജിയുടേയും, ബിജുവിന്റേയും തിരഞ്ഞെടുപ്പു വിജയം മാർത്തോമാസഭക്ക് മാത്രമല്ല മുഴുവൻ മലയാളി സമൂഹത്തിനും അഭിമാനമാണെന്ന് മെത്രാപൊലീത്ത പറഞ്ഞു.

ഡാളസ് സെന്റ് പോൾസ് ഇടവകാംഗമായ സജി, ഡാളസ് മാർത്തോമാ ചർച്ച്(ഫാർമേഴ്സ് ബ്രാഞ്ച്) ഇടവകാംഗമായ ബിജു എന്നിവരുടെ ഭാവിപ്രവർത്തനങ്ങൾക്ക് എല്ലാ വിധ ആശംസകളും വിജയങ്ങളും നേരുന്നതായിഭദ്രാസന എപ്പിസ്‌ക്കോപ്പി പറഞ്ഞു.എട്ടുവർഷമായി സണ്ണിവെയിൽ സിറ്റികൗൺസിൽ അംഗമായി പ്രവർത്തിക്കുന്ന സജി ജോർജ്ജും, രണ്ടര ദശാബ്ദമായിപൊതു പ്രവർത്തനരംഗത്ത് സജീവമായിരുന്ന ബിജു മാത്യുവും ആദ്യമായാണ് പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നത്.

ജനോപകാരമായ പ്രവർത്തനങ്ങൾ നിസ്വാർത്ഥമായി നിറവേറ്റുവാൻസർവ്വശക്തനായ ദൈവം ആവശ്യമായ കൃപയും ജ്ഞാനവും നൽകുന്നതിന്എല്ലാവരുടേയും പ്രാർത്ഥന ആവശ്യമാണെന്ന് തിരുമേനി ഓർമ്മപ്പെടുത്തി.ലഭിച്ച ഊഷ്മള സ്വീകരണത്തിന് സജി ജോർജ്ജും, ബിജു മാത്യുവും പ്രത്യേകംനന്ദി അറിയിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP