Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാനവ സേവ അവാർഡിന് മാർത്തോമാ സഭ അപേക്ഷകൾ ക്ഷണിക്കുന്നു

മാനവ സേവ അവാർഡിന് മാർത്തോമാ സഭ അപേക്ഷകൾ ക്ഷണിക്കുന്നു

പി പി ചെറിയാൻ

ന്യൂയോർക്ക്: വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മാർത്തോമാ സഭാംഗങ്ങളുടെ പ്രശസ്ത സേവനങ്ങൾക്ക് അംഗീകാരം നൽകുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന മാനവ സേവാ അവാർഡിന് അപേക്ഷകൾ/ നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.

ലഹരി വിമോചന പ്രവർത്തനങ്ങളും സുവിശേഷീകരണവും എന്ന മേഖലയിൽ മികച്ച പ്രവർത്തനമാണ് ഈ വർഷം അവാർഡിന് പരിഗണിക്കുന്നത്. ഇരുപത് വർഷമെങ്കിലും അതതു മേഖലയിൽ സേവനം അനുഷ്ടിച്ചവരായിരിക്കണം അപേക്ഷകർ. വിശദവിവരങ്ങൾ ഉൾപ്പെടുന്ന ബയോഡാറ്റ ഇടവക വികാരിയുടേയോ, ഭദ്രാസന എപ്പിസ്‌ക്കോപ്പായുടേയോ സാക്ഷിപത്രം, അനുബന്ധ രേഖകൾ എന്നിവ സഹിതം ലഭിക്കേണ്ടതാണ്.

ജൂലായ് 10ന് മുമ്പ് സഭാ സെക്രട്ടറി, മാർത്തോമാ സഭാ ആഫീസ്, തിരുവല്ല 689101 എന്ന വിലാസത്തിൽ അപേക്ഷകൾ അയയ്ക്കേണ്ടതാണെന്ന് സഭാ സെക്രട്ടറി റവ കെ ജി ജോസഫിന്റെ അറിയിപ്പിൽ പറയുന്നു.നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിൽ നിന്നും അവാർഡിനർഹമായവരുടെ അപേക്ഷകളോ, നാമ നിർദ്ദേശങ്ങളോ സമർപ്പിക്കാവുന്നതാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP