Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാർക് കുടുംബസംഗമവും റെസ്പിരേറ്ററി കെയർ വാരാഘോഷവും പ്രൗഢംഗംഭീരമായി

മാർക് കുടുംബസംഗമവും റെസ്പിരേറ്ററി കെയർ വാരാഘോഷവും പ്രൗഢംഗംഭീരമായി

ജോയിച്ചൻ പുതുക്കുളം

ല്ലിനോയി സംസ്ഥാനത്തിലെ മലയാളി റെസ്പിരേറ്ററി തെറാപ്പിസ്റ്റുകളുടെ പ്രൊഫണൽ സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് റെസ്പിരേറ്ററി കെയർ (മാർക്) 2018-ലെ റെസ്പിരേറ്ററി കെയർ വാരാഘോഷവും വാർഷിക കുടുംബ സംഗമവും സംയുക്തമായി ആഘോഷിച്ചു. മാർക് പ്രസിഡന്റ് യേശുദാസ് ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് ഉല്ലിനോയി സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ വംശജനായ റാം വള്ളിവലം പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ആരോഗ്യരംഗത്തെ നിരവധി പ്രശ്നങ്ങൾക്ക് സെനറ്റിലെ നിയമനിർമ്മാണത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കുമെന്നു അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വാഗ്ദാനം നല്കി. പ്രസൻസ് ഹോളിഫാമിലി മെഡിക്കൽ സെന്റർ ക്ലിനിക്കൽ ഓപ്പറേഷൻസ് ഡയറക്ടറായ ഷിജി അലക്സ് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ കോർഡിനേറ്റർ സ്‌കറിയാക്കുട്ടി തോമസ് സ്വാഗതവും വൈസ് പ്രസിഡന്റ് സമയാ ജോർജ് കൃതജ്ഞതയും രേഖപ്പെടുത്തിയ യോഗത്തിൽ സെക്രട്ടറി ജോസഫ് റോയിയും, ബോർഡ് അംഗം ടോം കാലായിലും എം.സിമാരായി പ്രവർത്തിച്ചു.

ഇല്ലിനോയി റെസ്പിരേറ്ററി രംഗത്തെ സ്തുത്യർഹമായ പ്രവർത്തനങ്ങളെ മാനിച്ച് ലിസാ സാങ്കേർക്കർക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചു. ഇല്ലിനോയിയിലെ നിരവധി സ്ഥാപനങ്ങളിൽ നേതൃത്വപദവി അലങ്കരിക്കുന്ന മുപ്പതിൽപ്പരം തെറാപ്പിസ്റ്റുകളെ ചടങ്ങിൽ ആദരിച്ചത് മലയാളി റെസ്പിരേറ്ററി തെറാപ്പിസ്റ്റുകൾ ഈരംഗത്ത് കൈവരിച്ച നേട്ടങ്ങളുടെ നേർക്കാഴ്ചയായി. ഈ രംഗത്തേക്ക് പുതുതായി കടന്നുവന്ന തെറാപ്പിസ്റ്റുകളേയും, വിരമിക്കുന്ന തെറാപ്പിസ്റ്റുകളേയും ചടങ്ങിൽ അനുമോദിച്ചു. പ്രസ്തുത ചടങ്ങുകൾക്ക് ജസ്സി റിൻസി, സനീഷ് ജോർജ്, ഷൈനി ഹരിദാസ് എന്നിവർ നേതൃത്വം നൽകി.

എന്റർടൈമെന്റ് കമ്മിറ്റി അംഗങ്ങളായ സമയാ ജോർജ്, സോണിയാ വർഗീസ് എന്നിവർ ക്രമീകരിച്ച മാർക്ക് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ ആഘോഷപരിപാടികൾക്ക് മാറ്റുകൂട്ടി. മാർക് കായികമേളയിൽ സമ്മാനാർഹരായ കുട്ടികൾക്കുള്ള ട്രോഫികൾ സമ്മേളനത്തിൽ വിതരണം ചെയ്തു. തുടർന്നു സ്പോൺസർമാരായ ഡോ. അബി ഏബ്രഹാം, വാല്യൂമെഡ്, റെഞ്ചി വർഗീസ് എന്നിവരെ സദസിന് പരിചയപ്പെടുത്തി.

സംഘാടന മികവിനും മാർക് കുടുംബാംഗങ്ങളുടെ കൂട്ടായ്മയ്ക്കും ഉദാഹരണമായി മാറിയ ഈ പരിപാടികൾക്ക് ജനറൽ കോർഡിനേറ്റേഴ്സായ സ്‌കറിയാക്കുട്ടി തോമസ്, സമയാ ജോർജ് എന്നിവരോടൊപ്പം മാർക് ഭാരവാഹികളായ യേശുദാസ് ജോർജ്, ജോസഫ് റോയി, അനീഷ് ചാക്കോ, ഷാജൻ വർഗീസ്, സണ്ണി കൊട്ടുകാപ്പള്ളിൽ, രാമചന്ദ്രൻ ഞാറക്കാട്ട്, ജോർജ് വയനാടൻ, മാക്സ് ജോയി, ഗീതു ജേക്കബ്, സാം തുണ്ടിയിൽ, റെജിമോൻ ജേക്കബ്, ജോസ് ജോസഫ്, സനീഷ് ജോർജ് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: റോയി ചേലമലയിൽ (സെക്രട്ടറി, മാർക്).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP