Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മറിമായം പരമ്പരയിലെ അഭിനേതാക്കൾ അമേരിക്കയിലേക്ക്; അക്ഷേപഹാസ്യങ്ങളും സ്‌കിറ്റുകളും സംഗീതമേളയുമായി ഒരു മാസത്തെ പര്യടനത്തിനൊരുങ്ങി താരങ്ങൾ

മറിമായം പരമ്പരയിലെ അഭിനേതാക്കൾ അമേരിക്കയിലേക്ക്; അക്ഷേപഹാസ്യങ്ങളും സ്‌കിറ്റുകളും സംഗീതമേളയുമായി ഒരു മാസത്തെ പര്യടനത്തിനൊരുങ്ങി താരങ്ങൾ

ജോയിച്ചൻ പുതുക്കുളം

മഴവിൽ മനോരമയിലെ പ്രസിദ്ധമായ 'മറിമായം' പരമ്പരയിലെ അഭിനേതാക്കൾ അമേരിക്കയിലെത്തുന്നു. പ്രേക്ഷകർ ചാനലിലൂടെ മാത്രം കണ്ടു പരിചയമുള്ള മറിമായം ഗ്രൂപ്പ് സ്വതസിദ്ധമായ ആക്ഷേപഹാസ്യങ്ങളും സാമൂഹ്യ പ്രതിബദ്ധതയുള്ള സ്‌കിറ്റുകളും സംഗീതമേളയും മാജിക്കൽ ഡാൻസും മറ്റുമായി അമേരിക്കയിൽ ഒരുമാസത്തോളം പര്യടനം നടത്തുന്നു.

ഫോമയുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളോടനുബന്ധിച്ച് വീടുവച്ചു നൽകുന്ന പദ്ധതിയുടെ ഭാഗമായി നടത്തുന്ന 'കോമഡി ടൈംസ് ഇൻ യുഎസ്എ' എന്ന ഈ പ്രോഗ്രാം സ്പോൺസർ ചെയ്തിരിക്കുന്നത് ഹെൽത്ത് & ആർട്സും (യു.എസ്.എ), പ്ലാക്കൽ ഇവന്റ്സുമാണ്.

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരരായ നിയാസ് ബക്കർ, മണികണ്ഠൻ, സ്നേഹ, മണി ഷൊർണൂർ, സലീം, റിയാസ് നർമ്മകല, ജയദേവൻ കലവൂർ, നിയാസ് എന്നിവരും ഗായകരായ ഗായത്രി സുരേഷ്, റിനീഷ്,ജയരാജ് എന്നിവരും എത്തുന്നു.

പ്രോഗ്രാം കോർഡിനേറ്റർ പൗലോസ് കുയിലാടൻ (യു.എസ്.എ), പ്രോഗ്രാം ഡയറക്ടർ തോമസ് സെബാസ്റ്റ്യൻ (ചലച്ചിത്ര സംവിധായകൻ), ഇവന്റ് കൺസൾട്ടന്റുമാരായ പി.പി. ജോയ്, ലിഷ ജോയ് എന്നിവർ ചുക്കാൻ പിടിക്കുന്നു.

ഏപ്രിൽ 26 മുതൽ 28 വരെ ന്യൂയോർക്കിലും, ന്യൂജേഴ്സിയിലും, മെയ് 3 മുതൽ 5 വരെ കാനഡയിലും, മെയ് 10 മുതൽ 19 വരെ ഹൂസ്റ്റണിലും, ഡാലസിലും, 24 മുതൽ 26 വരെ ഫ്ളോറിഡയിലും പര്യടനം നടത്തും.

കൂടുതൽ വിവരങ്ങൾക്ക്: ബിജു തോണിക്കടവിൽ (ആർ.വി.പി) 561 951 0064, നോയൽ മാത്യു (എൻ.സി) 786 553 6635, ചാക്കോച്ചൻ ജോസഫ് (ഒരുമ) 516 426 3631, സജി കരിമ്പന്നൂർ (എം.എ.സി.എഫ്) 727 776 3827, മധു (കാനഡ) 780 680 7087, ഷാജി എഡ്വേർഡ് (എൻ.ജെ) 917 439 0563, ഉണ്ണികൃഷ്ണൻ (താമ്പാ) 813 334 0123, ജോമോൻ തെക്കേതൊട്ടിയിൽ (727 424 8423), ജോമോൻ ആന്റണി (813 453 2661), നെവിൻ ജോസ് (352 346 0312), പൗലോസ് കുയിലാടൻ (407 462 0713). ഇമെയിൽ: [email protected]

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP