Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മർത്തമറിയം വനിതാസമാജം വാർഷിക കോൺഫറൻസ് 2015

മർത്തമറിയം വനിതാസമാജം വാർഷിക കോൺഫറൻസ് 2015

ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മർത്തമറിയം വനിതാ സമാജം ഏകദിന വാർഷിക കോൺഫറൻസ് ഒക്ടോബർ 17 ശനിയാഴ്ച ന്യൂയോർക്ക്, ലോംഗ് ഐലന്റ് ലെവി ടൗണിലെ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഭദ്രാസന മെത്രാപ്പൊലീത്താ അഭിവന്ദ്യ സക്കറിയാ മാർ നിക്കളാവോസ് തിരുമനസ്സിന്റെ അധ്യക്ഷതയിൽ സമ്മേളിച്ചു.

രജിസ്ട്രേഷൻ, പ്രഭാത ഭക്ഷണം ഇവയ്ക്കു ശേഷം പ്രാർത്ഥനയോടുകൂടി ആരംഭിച്ച സമ്മേളനത്തിൽ ലോംഗ് അയലന്റ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി വെരി. റവ. ഡോ. യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്ക്കോപ്പാ അമേരിക്കൻ ഭദ്രാസനത്തിലെ മർത്തമറിയം വനിതാസമാജത്തിന്റെ പ്രഥമയോഗം 1982 സെപ്റ്റംബർ 25 നു ഭദ്രാസനത്തിലെ പ്രഥമ മെത്രാപ്പൊലീത്തായായിരുന്ന ഡോ. തോമസ് മാർ മക്കാറിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ ആരംഭിച്ച ചരിത്രം അനുസ്മരിച്ചുകൊണ്ട് എവരെയും സ്വാഗതം ചെയ്തു. ജെസി മാത്യു ധ്യാനപ്രസംഗം നടത്തി. അഭി. സക്കറിയാ മാർ നിക്കൊളാവോസ് തിരുമേനി `Theosis through Sacramental Life of the Church’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കയും ചർച്ചകൾ നടത്തുകയും ചെയ്തു. വെരി. റവ. പൗലോസ് ആദായി കോപ്പെസ്ക്കോപ്പാ, വി. കുർബാന, റവ. ഫാ. ഷിബു ഡാനിയൽ, മാമോദീസാ , റവ. ഫാ. അബു പീറ്റർ കുമ്പസാരം എന്നീ വിഷയങ്ങളെക്കുറിച്ചു സംസാരിച്ചു. സോഫി വിൽസൺ പാനൽ ഡിസ്ക്കഷൻ മോഡറേറ്ററായും, ഭദ്രാസന മർത്തമറിയം വനിതാ സമാജം ജനറൽ സെക്രട്ടറി സാറാ വർഗീസ് മാസ്റ്റർ ഓഫ് സെറിമണിയായും പ്രവർത്തിക്കുകയും, വൈസ് പ്രസിഡന്റ് റവ. ഫാ. റ്റി. എ. തോമസ് എവർക്കും കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു.

GROW (God Renewing Orthodox Young Women’s Ministry) എന്ന സംഘടനയിലെ അംഗങ്ങൾ സെക്രട്ടറി മിസ്. പിൻസി ജേക്കബിന്റെ നേതൃത്വത്തിൽ സംഘടനയുടെ ആത്മീയ പ്രവർത്തനങ്ങളെപ്പറ്റിയും 2016 ൽ നടത്തുവാനുദ്ദേശിക്കുന്ന ഏകദിന സമ്മേളനത്തെക്കുറിച്ചും വിശദീകരിച്ചു. ഡോ. അമ്മുക്കുട്ടി പൗലോസ് ഭദ്രാസനത്തിലെ മർത്തമറിയം സമാജത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ചും ഭദ്രാസന വനിതാസമാജം ട്രസ്റ്റി മേരി വർഗീസ് (അമ്മാൾ) സമാജത്തിന്റെ ധനകാര്യ വിവരങ്ങളെപ്പറ്റിയും വിശദീകരിച്ചു.

ഭദ്രാസന ചുതലയിൽ നടത്തപ്പെടുന്ന ‘ദിവ്യബോധനം’ പരിശീലനത്തിന്റെ നാലു ക്ലാസുകളിലെ വിജയികളെ മേരി എണ്ണച്ചേരി അഭിസംബോധന ചെയ്യുകയും സർട്ടിപ്പിക്കറ്റുകൾ അഭി. തിരുമേനി സമ്മാനിക്കുകയും ചെയ്തു. ഉച്ചനമസ്ക്കാരം വിഭവസമൃദ്ധമായ ഉച്ചഭക്ഷണം, ഇവയ്ക്കു ശേഷം വി. യാക്കോബ്, വി. പത്രോസ് 1,2, വി. യോഹന്നാൻ 1,2,3, യൂദാ എന്നി വേദഭാഗങ്ങളിൽ നിന്നും ബൈബിൾ ക്വിസ് നടത്തി, St. John’s Orthodox Church, Rockland, St. Gregorios Orthodox Church, Yonkers, St. Baselios Orthodox Church, Elmont എന്നീ ഇടവകകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 450 ൽപ്പരം വനിതകൾ സംബന്ധിച്ചു.

ഇടവക വികാരി വെരി റവ. ഡോ. യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്ക്കോപ്പാ, അസിസ്റ്റന്റ് വികാരി റവ. ഫാ. എബി. ജോർജ്ജ്, മർത്തമറിയം വനിതാ സമാജം സെക്രട്ടറി റോസ് മേരി യോഹന്നാൻ, ട്രഷറർ ഉഷാ സാമുവൽ എന്നിവരുടെ നേതൃത്വത്തെയും ഇടവകാംഗങ്ങളുടെ, പ്രത്യേകിച്ച് യുവജനങ്ങളുടെ സഹകരണത്തെയും ഏവരും മുക്തകണ്ഠം പ്രശംസിച്ചു. നാലുമണിയോടെ സമ്മേളനം വിജയകരമായി പര്യവസാനിച്ചു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP