Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്തർദേശീയ മീഡിയ കോൺഫറൻസ് രജിസ്‌ട്രേഷൻ കിക്ക് ഓഫ്

അന്തർദേശീയ മീഡിയ കോൺഫറൻസ് രജിസ്‌ട്രേഷൻ കിക്ക് ഓഫ്

ഡാളസ്: ഇന്തോ- അമേരിക്കൻ പ്രസ് ക്ലബ്ബ് കാനഡയിലെ നയാഗ്രയിൽ ഒക്‌ടോബർ എട്ടു മുതൽ പത്ത് വരെ നടത്താനിരിക്കുന്ന അന്തർദേശീയ മീഡിയ കോൺഫറൻസിന്റെ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ഡാളസ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടത്തിയ സമ്മേളനത്തിൽ കേരള സ്റ്റേറ്റ് സെറിഫെഡ് ചെയർമാൻ വിക്ടർ ടി. തോമസ് നിർവഹിച്ചു.

ഇർവിങ് പസന്ത് ഓഡിറ്റോറിയത്തിൽ ഡാളസ് ചാപ്റ്റർ പ്രസിഡന്റ് സാം മത്തായിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഹ്രസ്വ സന്ദർശനത്തിന് അമേരിക്കയിലെത്തിയ വിക്ടർ ടി. തോമസിനു ഡാളസിലെ വിവിധ സാമൂഹിക- സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച് വരവേല്പു നൽകി.

യോഗത്തിൽ അന്തർദേശീയ മീഡിയ കോൺഫറൻസിൽ ഡാളസിൽനിന്നു കൂടുതൽ പ്രതിനിധികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.

സമ്മേളനത്തിൽ ഡബ്ല്യുഎംസി അമേരിക്ക റീജണിനെ പ്രതിനിധീകരിച്ച് ചെയർമാൻ ഫിലിപ്പ് തോമസ്, അഡൈ്വസറി ബോർഡ് ചെയർമാൻ ജോൺസൺ തലച്ചെല്ലൂർ, ട്രഷറർ സിസിൽ ചെറിയാൻ, കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിനെ പ്രതിനിധികരിച്ച് സെക്രട്ടറി അലക്‌സ് അലക്‌സാണ്ടർ, ലയൺസ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് പി.ടി. മാത്യു, പ്രസ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് ചെറിയാൻ അലക്‌സാണ്ടർ, സുജൻ കാക്കനാട്, ഏലിക്കുട്ടി ഫ്രാൻസിസ്, ഏലിയാസ് മാർക്കോസ്, ജെറിൽ സജുമോൻ, മധ്യതിരുവിതാംകൂറിനെ പ്രതിനിധീകരിച്ച് സോം തോമസ്, വർഗീസ് ചാമത്തിൽ, ജോർജുകുട്ടി, പ്രസ് ക്ലബ് സെക്രട്ടറി ദീപക് കൈതക്കപ്പുഴ എന്നിവർ സംസാരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP