Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എക്കോയുടെ മെഡി കെയർ സെമിനാർ നവംബർ 11-ന്

എക്കോയുടെ മെഡി കെയർ സെമിനാർ നവംബർ 11-ന്

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: ഭാഷ- സംഘടന അതിർവരമ്പുകൾക്കപ്പുറം സാമൂഹ്യ സേവനം എത്തിക്കാൻ പ്രതിബദ്ധതയോടെ പ്രവർത്തിച്ചുവരുന്ന എക്കോയുടെ (ECHO) ആഭിമുഖ്യത്തിൽ മെഡി കെയർ എന്റോൾമെന്റ് സെമിനാർ നവംബർ 11-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ന്യൂഹൈഡ് പാർക്കിലെ എച്ച്.എഫ്.സി.സി സെന്ററിൽ വച്ചു നടത്തപ്പെടുന്നു. ഉദ്യോഗത്തിൽ നിന്നും വിരമിച്ചവർക്കും സീനിയർ സിറ്റിസൺസിനും ഏറെ പ്രയോജനപ്പെടുന്ന ഈ സെമിനാറിൽ ന്യൂയോർക്കിലെ പ്രമുഖ ഇൻഡിപെൻഡന്റ് സീനിയർ ഇൻഷ്വറൻസ് അഡൈ്വസർ ഫ്രാങ്ക് അമോദിയോ മുഖ്യ പ്രഭാഷകനായിരിക്കും.

മെഡി കെയറിനെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരണം, ഹെൽത്ത് കെയർ ചെലവു ചുരുക്കൽ, പ്രിസ്‌ക്രിപ്ഷൻ മരുന്നുകളുടെ കുറഞ്ഞ തുകകൾ, നിലവിലുള്ള ഹെൽത്ത് പ്ലാനിന്റെ പുതുക്കിയ വിവരങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ സെമിനാറിൽ ചർച്ചാവിഷയമാകും. മെഡി കെയർ ഹെൽത്ത് പ്ലാൻ തെരഞ്ഞെടുക്കുമ്പോൾ സാധാരണ സംഭവിക്കാവുന്ന തെറ്റുകൾ ഒഴിവാക്കുവാൻ സഹായിക്കുന്ന നിർദേശങ്ങളും സഹായങ്ങളുമായി ഇൻഷ്വറൻസ് പ്രതിനിധികൾ സഹായത്തിനുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പൊതുജനോപകാരപ്രദമായ ഈ സെമിനാറിൽ ഏവരും പങ്കുചേർന്ന് വിജയിപ്പിക്കണെന്നു ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.

Adress: HFCC 915 Hillside Ave, New Hyde Park, NY 11040
Date & Time: Sunday, November 11, 2018. Time: 3.00 PM

More Information:
Thomas Mathew MD, FACP (516 395 8523), Biju Chako RRT, RPSGT (516 996 4611), Koppara Samuel MS (516 993 1355), Varghese John CPA (917 291 6444), Karthik Dhama (646 552 9400), Sabu Lukose MBA (516 902 4300).

ബിജു ചെറിയാൻ (ന്യൂയോർക്ക്) അറിയിച്ചതാണിത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP