Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മീന വാർഷിക വിരുന്ന് നവംബർ എട്ടിന്

മീന വാർഷിക വിരുന്ന് നവംബർ എട്ടിന്

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: മലയാളി എൻജിനീയേഴ്‌സ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ (മീന) ഇരുപത്തിരണ്ടാം വാർഷിക വിരുന്ന് നവംബർ എട്ടിന് ശനിയാഴ്ച വൈകിട്ട് 5.30-ന് ഓക് ബ്രൂക്കിലുള്ള ഹോളിഡേ ഇന്നിൽ വച്ച് നടത്തുന്നു. വടക്കേ അമേരിക്കയിലെ മലയാളികളായ എല്ലാ എൻജിനീയർമാരേയും ഒരു കുടക്കീഴിൽ കൊണ്ടുവരുക എന്ന പ്രത്യേക ദൗത്യവുമായി 1992-ൽ ഔദ്യോഗീകമായി ആരംഭിച്ച ഒരു സംഘടനയാണ് മീന. പ്രൊഫഷണൽ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനും കലാ-സാംസ്‌കാരിക മേഖലകളിൽ പരസ്പരം ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനും സാംസ്‌കാരിക സമ്മേളനം, ശൃംഖലാ കൂടിക്കാഴ്ചകൾ തുടങ്ങിയവയ്ക്ക് മീന വേദിയൊരുക്കുന്നു. അർഹരായ എൻജീയറിങ് കോളജ് വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നതുൾപ്പടെയുള്ള പുരോഗമനപരമായ പല ദൗത്യങ്ങൾ മീന ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. അതിവേഗം വ്യതിയാനം വന്നുകൊണ്ടിരിക്കുന്ന എൻജീനിയറിങ്, വിവിരസാങ്കേതിക മേഖലകളിലേക്ക് വിദഗ്ധമായ പരിശീലനം ലഭിച്ച സമർത്ഥരായ എൻജീനിയർമാരെ വാർത്തെടുക്കുക വഴി, മനുഷ്യസമൂഹത്തിന്റെ പൊതു നന്മയ്ക്കായി പ്രവർത്തിക്കുക എന്നതാണ് മീനയുടെ ഏറ്റവും വലിയ ലക്ഷ്യം.

എൻജിനീയറിങ് സാങ്കേതിക വിദ്യയിൽ മഹത്തായ സംഭാവനകൾ നൽകിയ മലയാളി എൻജീനിയർമാരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരാൾക്ക് 'എൻജിനീയർ ഓഫ് ദി ഇയർ' പുരസ്‌കാരം മീന എല്ലാവർഷവും നൽകി ആദരിച്ചുവരുന്നു. ജെ.പി. ബാലകജൃഷ്ണനാണ് ഈവർഷത്തെ പുരസ്‌കാരം നൽകുന്നത്. വിവര സാങ്കേതിക വിദ്യയിൽ 23 വർഷത്തെ സേവന പരിചയമുള്ള അദ്ദേഹം ഇൻഫോസിസിന്റെ ക്ലൗഡ് സെക്ഷൻ വൈസ് പ്രസിഡന്റായും, സി.ടി.ഒ ആയും സേവനം അനുഷ്ഠിക്കുന്നു. ഡോ. ആന്റണി സത്യദാസ് ആണ് വാർഷിക വിരുന്നിന്റെ മുഖ്യാതിഥി. ഐ.ബി.എമ്മിന്റെ ആഗോള നേതൃനിരയിലുള്ള ഇദ്ദേഹം മീനയുടെ മുൻകാല 'എൻജിനീയർ ഓഫ് ദി ഇയർ' പുരസ്‌കാരം നേടിയിട്ടുണ്ട്. നബ്രാസ്‌ക യൂണിവേഴ്‌സിറ്റിയിൽ നിന്നും പ്രൊഫസർ ആയി വിരമിച്ച ഡോ. നിർമ്മൽ ബ്രിട്ടോ ആണ് മുഖ്യ സന്ദേശം നൽകുന്നത്.

എൻജിനീയറിങ് മേഖലയിലുള്ളവരെ പരിചയപ്പെടുത്തുക, ജനങ്ങൾക്ക് പ്രയോജനകരമായ കർമ്മപരിപാടികൾ ആവിഷ്‌കരിക്കുക തുടങ്ങിയവയ്ക്കായി മീന നടത്തുന്ന ഈ വാർഷിക വിരുന്നിൽ വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഭിക്ഷണവും ഒരുക്കിയിട്ടുണ്ട്. അമേരിക്കയിലുള്ള എല്ലാ എൻജിനീയർമാരേയും കുടുംബ സമേതം മീന ഭാരവാഹികൾ  ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: നാരായണൻ നായർ (പ്രസിഡന്റ്) 847 366 6785, ഏബ്രഹാം ജോസഫ് (സെക്രട്ടറി) 847 302 1350, സാബു തോമസ് (പ്രോഗ്രാം കോർഡിനേറ്റർ) 630 890 5045. ഫിലിപ്പ് മാത്യു അറിയിച്ചതാണിത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP