Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡാളസിൽ മിഷൻസ് ഇന്ത്യയുടെ വാർഷിക കൺവൻഷൻ ഏപ്രിൽ എട്ട്, ഒമ്പത്, പത്ത് തീയതികളിൽ

ഡാളസിൽ മിഷൻസ് ഇന്ത്യയുടെ വാർഷിക കൺവൻഷൻ ഏപ്രിൽ എട്ട്, ഒമ്പത്, പത്ത് തീയതികളിൽ

ഫാർമേഴ്‌സ് ബ്രാഞ്ച്: ഡാളസ് ഇന്റർനാഷണൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മിഷൻസ് ഇന്ത്യയുടെ പതിമൂന്നാമത് വാർഷിക കൺവൻഷൻ ഏപ്രിൽ എട്ട്, ഒമ്പത്, പത്ത് തീയതികളിൽ ഡാളസിൽ സംഘടിപ്പിക്കുന്നു.

കൺവൻഷന്റെ ഉദ്ഘാടനം ഏപ്രിൽ എട്ടിനു (വെള്ളി) വൈകുന്നേരം 6.30നു മാർത്തോമ ചർച്ച് ഓഫ് ഡാളസ് വികാരി റവ. പി.സി. സജി നിർവഹിക്കും. മിഷൻസ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ.ജോർജ് ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും. വൈകുന്നേരം 6.30ന് ഗാനശുശ്രൂഷയോടെ പൊതുയോഗം ആരംഭിക്കും. ഇതോടൊപ്പം തന്നെ ഏപ്രിൽ അഞ്ച്, ആറ്, ഏഴ് തീയതികളിൽ രാവിലെ 9.30 മുതൽ പന്ത്രണ്ടുവരെ പ്രത്യേക ബൈബിൾ ക്ലാസുകൾ കരോൾട്ടൺ ഇന്ത്യൻ ക്രീക്ക് എച്ച്ഒഎയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

റവ.ഡോ. പി.പി.ഫിലിപ്പ്, പി.വി.ജോൺ, ജോൺ മാത്യു, ജോർജ് വർഗീസ്, ജോർജ് മാത്യു, സാമൺ ജോർജ് എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

വിവരങ്ങൾക്ക്: റവ.ഡോ. പി.പി.ഫിലിപ്പ് 972 416 2957, പി.വി. ജോൺ 214 642 9108 .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP