Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്നത്ത് പത്മനാഭന്റെ സംഭാവനകളെ 'നാമം' അനുസ്മരിച്ചു

മന്നത്ത് പത്മനാഭന്റെ സംഭാവനകളെ 'നാമം' അനുസ്മരിച്ചു

ന്യൂജേഴ്‌സി: ഭാരത കേസരി മന്നത്ത് പത്മനാഭന്റെ 138മത് ജന്മദിനമായിരുന്നു ജനുവരി 2. ഇതോടനുബന്ധിച്ച് നാമം (നായർ മഹാമണ്ഡലം ആൻഡ് അസ്സോസിയേറ്റട് മെംബേർസ്) ജനുവരി 9ന് കൂടിയ യോഗത്തിൽ മന്നത്തിന്റെ പ്രവർത്തനങ്ങളെയും മഹത്തായ സംഭാവനകളെയും അനുസ്മരിച്ചു.

നായർ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതോടൊപ്പം തന്നെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ കേരളത്തെ മുൻനിരയിലെത്തിക്കാൻ അക്ഷീണം പ്രയത്‌നിച്ചു എന്നതാണ് മന്നത്തിന്റെ മഹത്വത്തിനാധാരമെന്ന് നാമം സ്ഥാപകനും പ്രസിഡന്റുമായ മാധവൻ ബി നായർ പറഞ്ഞു.

ദുഷ്പ്രഭുത്വത്തിലും, അനാചാരങ്ങളിലും, അന്ധവിശ്വാസങ്ങളിലും അകപ്പെട്ട് നായർ സമുദായം തകർച്ച നേരിടുന്ന സന്ദർഭത്തിൽ വിദ്യയുടെയും നന്മയുടെയും അധ്വാനത്തിന്റെയും പാതയിലേക്ക് അവരെ നയിക്കാൻ മന്നത്ത് പത്മനാഭന് സാധിച്ചു. എന്നാൽ ഒരു സമുദായത്തിന്റെ ഉയർച്ച മറ്റു സമുദായങ്ങൾക്ക് ദോഷകരമാകരുതെന്ന് അദ്ദേഹം നിർദേശിക്കുകയും എൻ എസ് എസിന്റെ പ്രതിജ്ഞയിൽ അതുൾക്കൊള്ളിക്കുകയും ചെയ്തു.

അറിവിലൂടെ ഉയർച്ച എന്ന ആശയം മുൻനിർത്തി കേരളത്തിലുടനീളം അദ്ദേഹം വിദ്യാലയങ്ങൾ സ്ഥാപിച്ചു. അവിടെ നാനാ ജാതിമതസ്ഥർക്കും പഠിക്കാൻ അവസരമൊരുക്കി. അവർണ്ണർക്ക് ക്ഷേത്രപ്രവേശനം നേടിക്കൊടുക്കാൻ വേണ്ടി വൈക്കം സത്യാഗ്രഹത്തിനു നേതൃത്വം കൊടുത്തത് മന്നത്ത് പത്മനാഭന്റെ മഹനീയാദർശത്തിന്റെ തെളിവാണെന്നും മാധവൻ നായർ ഓർമിപ്പിച്ചു.

2015ൽ നാമം കുട്ടികൾക്കും യുവാക്കൾക്കും പ്രയോജനകരമായ പരിപാടികൾ നടത്തുന്നതിന് മുൻതൂക്കം നൽകുമെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമെന്നും സംഘടന ഭാരവാഹികൾ യോഗത്തിൽ ചർച്ച ചെയ്തു തീരുമാനിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP