Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐഎപിസിക്കു നവനേതൃത്വം; സുനിൽ ജോസഫ് കൂഴമ്പാല പ്രസിഡന്റ്; മാത്തുക്കുട്ടി ഈശോ ജനറൽ സെക്രട്ടറി

ഐഎപിസിക്കു നവനേതൃത്വം; സുനിൽ ജോസഫ് കൂഴമ്പാല പ്രസിഡന്റ്; മാത്തുക്കുട്ടി ഈശോ ജനറൽ സെക്രട്ടറി

ഡോ. മാത്യു ജോയിസ്

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) 2019 ലെ നാഷ്ണൽ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രമുഖ മാധ്യമപ്രവർത്തകനും സംരംഭകനുമായ സുനിൽ ജോസഫ് കൂഴമ്പാലയാണ് നാഷ്ണൽ പ്രസിഡന്റ്. കഴിഞ്ഞ നൽപ്പത്തിരണ്ടുവർഷമായി യുഎസിലും, കോസ്റ്ററിക്കയിലും ഹോസ്പിറ്റാലിറ്റി ബിസിനസ് രംഗത്ത് സജീവമായ അദ്ദേഹം കമ്യൂണിറ്റി പ്രവർത്തകൻ, ബിസിനസ്‌കാരൻ, ജീവകാരുണ്യ പ്രവർത്തകൻ, നിക്ഷേപക ഉപദേശകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. വിജയിച്ച സംരംഭകൻ എന്നതിനൊപ്പം തന്നെ മാധ്യമമേഖലയിലും ചരിത്രപരമായ ഇടപെടലുകൾ നടത്തിയിട്ടുള്ളയാണ് സുനിൽ ജോസഫ് കൂഴമ്പാല.

ഡൽഹിയിൽനിന്നു പബ്ലിഷ് ചെയ്തിരുന്ന ശങ്കേഴ്സ് വീക്കിലി ഗ്രൂപ്പിന്റെ ചിൽഡ്രസ് വേൾഡ് എന്ന മാഗസിൻ 80 കളിൽ അമേരിക്കയിൽനിന്ന് പ്രസിദ്ധീകരിക്കാൻ നേതൃത്വം നൽകിയതും അതിന്റെ പബ്ലീഷറും എഡിറ്റോറിയൽ ചീഫായും പ്രവർത്തിച്ചത് സുനിൽ ജോസഫ് കൂഴമ്പാലയാണ്. മലയാളത്തിൽ ഇന്ന് പ്രസിദ്ധീകരിക്കുന്നതിൽ ഏറ്റവും പഴക്കമുള്ള പത്രമായ ദീപിക, അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോയപ്പോൾ താങ്ങായി എത്തിയത് സുനിൽ ജോസഫ് കൂഴമ്പാലയുടെ കരങ്ങളായിരുന്നു. കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയെ ഫാരീസ് അബൂബക്കർ എന്ന വ്യവസായിയുടെ കൈയിൽനിന്നും സഭയ്ക്ക് തിരികെ വാങ്ങികൊടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. പത്രം സഭ ഏറ്റെടുക്കുമ്പോൾ അതിന്റെ അമരക്കാരനായി സുനിൽജോസഫ് കൂഴമ്പാലയുണ്ടായിരുന്നു. രണ്ടുവർഷം അദ്ദേഹം ദീപികയുടെ എംഡിയായി പ്രവർത്തിച്ചു. സർക്കുലേഷനിൽ ഏറെ പിന്നിൽപോകുകയും സാമ്പത്തികമായി വളരെബുദ്ധിമുട്ടുകയും ചെയ്ത അവസ്ഥയിൽനിന്ന് അദ്ദേഹം സ്ഥാപനത്തെ വളർച്ചയുടെ പാതയിലേക്ക് നയിച്ചു.

ചുരുങ്ങിയകാലം കൊണ്ടുതന്നെ സർക്കുലേഷനിൽ അഞ്ചിരട്ടി വർധനവ് വരുത്താൻ അദ്ദേഹത്തിന്റെ നേതൃത്വത്തിനായി. ദീപികയ്ക്ക് മുൻകാല പ്രൗഢിനേടിക്കൊടുത്ത ശേഷമാണ് അദ്ദേഹം ആ സ്ഥാപനത്തിന്റെ പടിയിറങ്ങുന്നത്. മലയാള മാധ്യമചരിത്രത്തിൽ അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പേര് ഓർമിക്കപ്പെടുന്ന ഒന്നാണ്. നിലവിൽ മോണിങ്സ്റ്റാർ മാനേജ്‌മെന്റ് എൽഎൽസി, എവ് മെറിയ കമ്പനി LLC, ദേവ മാതാ ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പ് LLC, കാർമെൽ മാനേജ്‌മെന്റ് ഗ്രൂപ് LLC, ലാസ് പാൽമാസ് ഡൊറഡസ് ദ കോസ്റ്ററിക്ക എന്നീ കമ്പനികളും മാനേജ് ചെയ്ത് വരുന്നു.

ചെറുപ്പകാലം മുതലേ മാധ്യമപ്രവർത്തനരംഗത്ത് സജീവമായ ഹ്യൂസ്റ്റണിൽനിന്നുള്ള ജെയ്ക്കബ് കുടശനാട് ആണ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്. ഹ്യൂസ്റ്റണിലെ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റണിന്റെ ജനറൽ സെക്രട്ടറിയായി 2000-ത്തിൽ പ്രവർത്തിച്ച ഇദ്ദേഹം പല പ്രാദേശിക സാംസ്കാരിക പ്രവർത്തനങ്ങളും നടത്തിവരുന്നു. 1997 മുതൽ വേൾഡ് മലയാളി കൗൺസിലിന്റെ വിവിധതലങ്ങളിൽ സേവനം അനുഷ്ഠിച്ചുവന്ന ജെയ്ക്കബ് നിലവിൽ ഹ്യൂസ്റ്റൻ പ്രൊവിൻസിലെ ചെയർമാനാണ്.

പതിന്നാലാം വയസ്സിൽ ഇദ്ദേഹം ആരംഭിച്ച സ്റ്റാർലൈറ്റ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് പിന്നീട് ഓൾ ഇന്ത്യാ റേഡിയൊയിലെ ബാലലോകം പ്രോഗ്രാമുമായി അഫിലിയേറ്റ് ചെയ്യുകയുണ്ടായി. ഓൾ കേരള സാഹിത്യ സംഗമത്തിന് ആലപ്പുഴ ജില്ലയെ പ്രതിനിധീകരിക്കാൻ കോളേജ് പഠനകാലത്ത് ഇദ്ദേഹത്തിന് കഴിഞ്ഞു. കോളേജ് മാഗസിൻ ഉൾപ്പടെ പല മാഗസിനുകളുടെയും എഡിറ്ററായി അക്കാലത്ത് അദ്ദേഹം പ്രവർത്തിച്ചിരുന്നു. സ്‌കൂൾ, കോളേജ് പഠനകാലത്ത് ജെയ്ക്കബ് എഴുതിയ നിരവധി ചെറുകഥകളും കവിതകളും വിവിധമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോക്കൽ മലയാളം ന്യൂസ് മീഡിയയ്ക്കുവേണ്ടി വാർത്തകളും ഇപ്പോൾ നൽകി വരുന്നുണ്ട്. ഐഎപിസിയുടെ ഹ്യൂസ്റ്റൻ ചാപ്റ്ററിന്റെ മുൻ വൈസ്പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം.

പ്രമുഖമാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മാത്തുക്കുട്ടി ഈശോയാണ് ഐഎപിസിയുടെ ജനറൽ സെക്രട്ടറി. ഐഎപിസി ആരംഭിച്ച് അതിന്റെ രണ്ടാം വർഷം മുതൽ ആക്ടീവ് മെമ്പറും ന്യൂയോർക്ക് ചാപ്റ്ററിന്റെ പ്രസിഡന്റുമായിരുന്നു. ജയ്ഹിന്ദ് വാർത്തയുടെ മാർക്കറ്റിങ് വൈസ്പ്രസിഡന്റും ഗ്ലോബൽ റിപ്പോർട്ടറിന്റെ കണ്ടന്റ് കോൺട്രിബ്യൂട്ടറുമാണ്. ഇന്ത്യൻ കസ്റ്റംസ് ഡിപ്പാർട്‌മെന്റിലെ സീനിയർ ഗസറ്റഡ്് ഓഫീസറായിരുന്ന അദ്ദേഹം യുഎസിലേക്ക് കുടിയേറിയിട്ട് വളരെക്കുറച്ച് വർഷം മാത്രമെ ആയിട്ടുള്ളു. ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിലെ പ്രോട്ടൊകോൾ ഓഫീസറായും പ്രവർത്തിച്ച് വരുന്നു. ന്യുയോർക്കിന് അകത്തും പുറത്തുമായി നിരവധി പ്രോഗ്രാമുകൾക്ക് വേണ്ടി ഫ്രീലാൻസ് ന്യൂസ് റിപ്പോർട്ടറായും ഇദ്ദേഹം പ്രവർത്തിക്കുന്നു.

ഇന്ത്യൻ ഓർഗനൈസേഷനുകളായ, റോട്ടറിക്ലബ് പ്രസിഡന്റ്, വൈഎംസിഎ, കസ്റ്റംസ് എംപ്ലോയിസ് കോഓപറേറ്റീവ് സൊസൈറ്റി എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. ഈ സംഘടനകളുടെ പബ്ലിക്കേഷനുകളുടെ എഡിറ്ററും പ്രസാധകനുമായിരുന്നു. ലോംഗ്‌സ് ഐലന്റ് മാർത്തോമ ചർച്ച് സെക്രട്ടറി ആയി പ്രവർത്തിച്ച അദ്ദേഹം, അമെച്വർ ഫോട്ടോഗ്രാഫർ, വീഡിയൊ എഡിറ്റർ, പ്രോഗ്രാം ഓർഗനൈസർ സ്‌ക്രിപ്ട് റൈറ്റർ എന്നീ നിലകളിൽ പ്രശസ്തനാണ്.

റെജി ഫിലിപ്പിനെ ട്രഷററായി തെരഞ്ഞെടുത്തു. നോർത്ത് അമേരിക്കയിലെ വാർത്തകൾ സ്വതന്ത്രമായി എഴുതുന്ന ഇദ്ദേഹം അറിയപ്പെടുന്ന മാധ്യമപ്രവർത്തകൻകൂടിയാണ്. പത്രപ്രവർത്തനത്തിൽ പോസ്റ്റ്ഗ്രാജുവേറ്റ് ഡിഗ്രിയുള്ളയാളാണ് റെജിഫിലിപ്പ്.

മുരളി ജെ.നായർ, സംഗീത ദുവ, തമ്പാനൂർ മോഹനൻ, ജോജി കാവനാൽ എന്നിവരെ വൈസ്പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. മുരളി ജെ നായർ നോർത്ത് അമേരിക്കയിലെ പ്രമുഖഎഴുത്തുകാരനാണ്. എഴുത്തുകാരനും യാത്രികനുമായ ഇദ്ദേഹത്തിന്റെ യാത്രാവിവരണങ്ങളും കഥകളും പല ആനുകാലിക പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫിലാഡൽഫിയയിൽ താമസിക്കുന്ന മുരളി അഞ്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഐഎപിസി വൈസ്പ്രസിഡന്റ്ായിരുന്നു. ഐഎപിസി അറ്റ്‌ലാന്റ കോൺഫറൻസിന് മീഡിയ കമ്മറ്റി ചെയർമാൻ ആയി പ്രവർത്തിച്ചിരുന്നു. ഇമിഗ്രേഷൻ അറ്റോണിയായും പ്രവർത്തിച്ചുവരുന്നു.

സംഗീത ദുവ ഹ്യൂസ്റ്റൻടിവി സ്ഥാപകയാണ്. ടൈവേഴ്‌സിറ്റി ടോക് ഷോ എന്ന പ്രശസ്ത ടിവി പ്രോഗ്രാം അവതരിപ്പിക്കുന്നതും ഇവരാണ്. എസ്എടിവിയിലെ ചായ് ടൈം എന്ന പരിപാടിയിലെ അവതാരകയായിരുന്ന ഇവർ ഹം തും റേഡിയൊ, റേഡിയൊ ഹ്യൂസ്റ്റൻ 1090 എഎം, റേഡിയൊ സൗത്ത് എഷ്യ 1090 എഎം എന്നിവയിലെയും അവതാരക ആയിരുന്നു. സ്മാർട് ടിവിയിലൂടെ സൗത്ത്് എഷ്യൻ നെറ്റ്‌വർക് ടിവി ലോഞ്ച് ചെയ്യുന്നതിന്റെ പരിപാടികളിൽ ഇവർ സജീവമായി പ്രവർത്തിച്ച് വരുന്നു.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുള്ള തമ്പാനൂർ മോഹനൻ അച്ചടി മാധ്യമത്തിൽ നാൽപ്പത്തഞ്ച് വർഷം പ്രവർത്തി പരിചയമുള്ളയാളാണ്. കൈരളി ടിവി, ദർശൻ ടിവി, ട്രൂ മീഡിയ, ഗ്ലോബൽ റിപ്പോർട്ടർ ടിവി, ജയ് ഹിന്ദ് ന്യൂസ് പേപ്പർ തുടങ്ങി നിരവധി മാധ്യമങ്ങളിൽ വർക് ചെയ്ത് വരുന്നു.

ജോജി കാവനാൽ ഐഎപിസി സ്ഥാപകാംഗവും മുൻ ഡയറക്ടർ ബോർഡ് അംഗവുമണ്. ജയ്ഹിന്ദ് ടിവി യുഎസ്എ ഡയറക്ടർ, നോർത്ത് അമേരിക്കൻ മലങ്കര മുൻ ആർച്ഡയോസിയൻ കൗൺസിൽ മെമ്പർ എന്നീ നിലകളിലും പ്രശസ്തനാണ്. ന്യൂയോർക്ക് ടൗൺ ഹൈറ്റ്‌സ്, അപ്പർ വെസ്റ്റ്‌ചെയർ മലയാളി അസോസിയേഷൻ കൗൺസിൽ മെമ്പറുമാണ് ജോജി. കേരള ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്ന ഇദ്ദേഹം കിങ് ഇന്റസ്ട്രീസ് എന്ന പ്രമുഖ കമ്പനിയുടെ സൂപ്പർവൈസറായും ടാക്‌സ് പ്രൊഫഷണൽ ആയും പ്രവർത്തിച്ച് വരുന്നു.

സെക്രട്ടറിമാരായി ബിജു ചാക്കോ, റോയ് തോമസ്,അനിൽ അഗസ്റ്റിൻ, ബിനു ഗോപാല കൃഷ്ണൻ എന്നിവരെ തെരഞ്ഞെടുത്തു. നോർത്ത് അമേരിക്കയിലെ പ്രമുഖഫ്രീലാൻസ് മാധ്യമപ്രവർത്തകനായ ബിജു ചാക്കോയുടെ നിരവധി ലേഖനങ്ങളും വാർത്തകളും വിവിധ മീഡിയകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റോയ് തോമസ് പ്രശസ്ത ചെറുകഥാകൃത്തും, കവിയുമാണ്. സാമൂഹിക വിഷയ സംബന്ധമായ സെമിനാറുകളും ഡിബേറ്റുകളും സംഘടിപ്പിക്കുന്ന ഇദ്ദേഹം ഹ്യുസ്റ്റൻ ചാപ്റ്ററിൽ രണ്ട് വർഷത്തിലേറെയായി സജീവമായി പ്രവർത്തിക്കുകയാണ്.

നാച്വറൽ ഡിസാസ്റ്റേഴ്‌സ് ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് കേരള എന്ന വിഷയത്തെ സംബന്ധിച്ച് അറ്റ്‌ലാന്റയിലെ ഫിഫ്ത് മീഡിയ കോൺഫറൻസിൽ നടന്ന ഡിബേറ്റിന്റെ മോഡറേറ്റർ ആയിരുന്നു. നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളിലെ പ്രവർത്തകനും ട്രഷറർ, സെക്രട്ടറി, സ്‌പോട്‌സ് കോ-ഓർഡിനേറ്റർ, ഡയറക്ടർ ബോർഡ് മെമ്പർ ഓഫ് ഹോം ഓണർ അസോസിയേഷൻ എന്നിവയിലെയും സജീവ പ്രവർത്തകനാണ്.

അനിൽ അഗസ്റ്റിൻ പബ്ലിക് റിലേഷൻ മാനേജ്‌മെന്റ് കൺസൾട്ടന്റ്, മീഡിയ, ഇന്റർനാഷണൽ ട്രെയ്ഡ് ആൻഡ് ഹ്യൂമൻ റിസോഴ്‌സ് എന്നീ മേഖലകളിൽ പ്രവർത്തിച്ച് വരുന്നു. ഐഎപിസി അറ്റ്‌ലാന്റാ ചാപ്റ്റർ ഉപദേശകസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. augudest.com എന്ന തന്റെ അഡൈ്വസറി ഫേമിന്റെ മാനേജിങ് ഡയറക്ടറായി അനിൽ പ്രവർത്തിച്ച് വരുന്നു. യുഎസിലേക്ക് കുടിയേറും മുൻപ് ഗുജറാത്തിലെ അഹമാദാബാദിലായിരുന്നു അനിൽ മാനേജ്‌മെന്റ് കൺസൾട്ടന്റായി പ്രവർത്തിച്ചിരുന്നത്. ആക്‌സെസ് ലൈഫ് അമേരിക്ക ഫൗണ്ടേഷൻ , അഗസ്റ്റ് TWADS ഫൗണ്ടേഷൻ, അറ്റ്‌ലാന്റയിലെ കമ്യൂണിറ്റി സർവീസ് ഓർഗനൈസേഷൻ എന്നിവിടങ്ങളിലും ഇദ്ദേഹം സേവനം നടത്തുന്നുണ്ട്. നോർത്ത് അമേരിക്കയിൽ അറിയപ്പെടുന്ന ഇൻഡോ അമേരിക്കൻ മാധ്യമപ്രവർത്തകനാണ് ബിനു ഗോപാലകൃഷ്ണൻ.

ഫിലാഡാൽഫിയ ചാപ്റ്ററിന്റെ മുൻപ്രസിഡന്റായ ബാബു ചാക്കോയെ ജോയിന്റ് ട്രഷററായി തെരഞ്ഞെടുത്തു. എക്‌സ് ഒഫീഷ്യൊ ആയി തെരഞ്ഞെടുക്കപ്പെട്ട റെനി മെഹ്‌റ 1990 മുതൽ മാധ്യമ രംഗത്ത് പ്രവർത്തിച്ച് വരുന്നു. ഐഎപിസിയുടെ മുൻപ്രസിഡന്റുകൂടിയാണ്. റെനി റിപ്പോർട്ട് എന്ന ഷോയുടെ ഹോസ്റ്റായും, രാഷ്ട്രീയം, ആരോഗ്യം, ഹ്യൂമൻ ഇന്ററസ്റ്റിങ് സ്റ്റോറീസ്, ഫാഷൻ, ഫിലിം, തിയറ്റർ, കറന്റ് അഫയേഴ്സ് എന്നീ വിഷയങ്ങളിൽ മാധ്യമ വാർത്ത റെനി നൽകുകയും ചെയ്യുന്നു.

റെൻബോ മീഡിയ എന്ന അഡ്വർടൈസിങ്, ബ്രോഡ്കാസ്റ്റിങ്, പബ്ലിക് റിലേഷൻസ് കമ്പനിയുടെ പ്രസിഡന്റായി 2010 മുതൽ ഇവർ പ്രവർത്തിക്കുന്നു. എക്സ്റ്റേണൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് എൻവൈസി ഹെൽത്ത്, ഹോസ്പിറ്റൽസ്/ ക്യൂൻസിൽ 2014 മുതൽ 2017 ഫെബ്രുവരി വരെ അസോസിയേറ്റ് ഡയറക്ടറായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ന്യുയോർകിൽ നിന്നും ബിഎ ബ്രോഡ്കാസ്റ്റ് ജേണലിസം നേടിയതിന് ശേഷം, ദ ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ മാനേജ്മെന്റ് ആൻഡ് പബ്ലിക് റിലേഷൻസിൽ എംഎയും നേടി. ഇപ്പോൾ വോൾഡൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റെടുക്കുകയാണ്.

ആരേഗ്യരംഗത്ത് വളരെക്കാലമായി പ്രവർത്തിച്ച് വരുന്ന ഇവർ ഫൽഷിങ് ഹോസ്പ്റ്റൽ കമ്യൂണിറ്റി അഡൈ്വസറി ബോഡിൽ 2000ത്തിൽ അംഗമായിരുന്നു. 112ാം പ്രിസിന്റ് കമ്യൂണിറ്റി കൗൺസിൽ സെക്രട്ടറിയായും, 2003ൽ കമ്യൂണിറ്റി ബോർഡ് മെമ്പർ, 2012മുതൽ ന്യുയോർക് കമ്യൂണിറ്റി എമർജൻസി റസ്പോൺസ് ടീം, 1997മുതൽ ക്യൂൻസ് ഡിസ്ട്രിക്ട് അറ്റോണി എഷ്യൻ അഡൈ്വസറി കൗൺസിൽ മെമ്പറായും, സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന പവർ എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും, ന്യൂയോർക്ക് കമ്മീഷൻ ഹ്യൂമൻ റൈറ്റ്സിന്റെ കമ്മീഷണറായും ( 2009-2014 ), ന്യൂയോർക്ക് മേയേഴ്സ് ഓഫീസിലെ എമിഗ്രന്റ് അഫയേഴ്സ് അഡൈ്വസറായും 2015മുതൽ പ്രവർത്തിച്ച് വരുന്നു. 2008ൽ ഭാരതീയ വിദ്യാഭവൻ യുഎസ്എ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറായി. 1996മുതൽ സൗത്ത് ഏഷ്യൻ അസോസിയേഷൻ മെമ്പർ, സ്‌ക്രീൻ ആക്ടേഴ്സ് ഗിൽഡ് മെമ്പർ, സെന്റർ ഫോർ വുമൺ ന്യൂയോർകിലെ ബോർഡ് മെമ്പർ, ഡൊമസ്റ്റിക് വയലൻസ് യൂണിറ്റ് ചെയർ (2002-2014), സിയുആർഇയുടെ ബോർഡ് ഡയറക്ടർ (2005-2012) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

നോർത്ത് അമേരിക്കയിലെ ഫ്രീലാൻസ് മാധ്യമപ്രവർത്തകരായ സാബു കുര്യനെയും അരുൺഹരിയേയും നാഷ്ണൽ കോ-ഓർഡിനേറ്റേഴ്‌സായി തെരഞ്ഞെടുത്തു. രൂപ്‌സി നെറൂളയേയും തെരേസ ടോമിനെയും പിആർഒമാരായി തെരഞ്ഞെടുത്തു.

2017 മുതൽ ഐഎപിസിയുടെ നാഷ്ണൽ കോ-ഓർഡിനേറ്ററായ രൂപ്‌സി നെറൂള അമേരിക്കൻ ഇന്ത്യൻ മീഡിയ ഹൗസായ സി ടിവി അമേരിക്ക, ടിവി എഷ്യ , സൗത് എഷ്യൻ ടൈംസ് എന്നിവയക്ക് വേണ്ടി ഡിജിറ്റൽ മാർക്കറ്റിങ് മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്. 2018-ൽ ന്യൂജെഴ്‌സി വൈസ്പ്രസിഡന്റായിരുന്നു, സ്ത്രീശാക്തീകരണം, വുമൺ റൈസിങ് എന്നിവയ്ക്കായും ഇവർ പ്രവർത്തിക്കുന്നുണ്ട്. യുഎസിൽ നിന്നും എംബിഎയും ഇന്ത്യയിൽ നിന്ന് സോഷ്യോളജിയിൽ മാസ്റ്റേഴ്‌സും നേടിയിട്ടുണ്ട്. അമേരിക്കയിലെ മലയാള എഴുത്തുകാരിൽ ശ്രദ്ധേയയാണ് തെരേസ ടോം. ഐ എ പി സി യുടെ ഒരു സ്ഥാപക അംഗം, നാഷണൽ കമ്മിറ്റി മെമ്പർ , നാഷണൽ കോഓർഡിനേറ്റർ തുടങ്ങിയ പദവികളിൽ കഴിഞ്ഞ വർഷങ്ങളിൽ സജീവമായിരുന്നു.പുതിയ നാഷണൽ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ ഐ എ പി സി ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP