Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളാ കൾച്ചറൽ അസോസിയേഷന്റെ കോവിഡ് സഹായം പ്രശംസനീയം: സെനറ്റർ കെവിൻ തോമസ്

കേരളാ കൾച്ചറൽ അസോസിയേഷന്റെ കോവിഡ് സഹായം പ്രശംസനീയം: സെനറ്റർ കെവിൻ തോമസ്

സ്റ്റാൻലി കളത്തിൽ

ന്യൂയോർക്ക്: കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് വീണ്ടും സഹായ ഹസ്തവുമായി  ഓഫ് നോർത്ത് അമേരിക്ക (കെ.സി.എ.എൻ.എ)ആദ്യ രണ്ട് ഘട്ടങ്ങളിൽ സഹായമെത്തിച്ചതിന്റെ തൂടർച്ചയായാണ് മൂന്നാം ഘട്ടത്തിൽ 35 കുടുംബങ്ങൾക്ക് കൂടി സഹായം എത്തിച്ചത്.

സഹായം ലഭിച്ച അനേകം കുടുംബങ്ങളുടെ നന്ദി വാക്കുകൾ അസോസിയേഷൻ പ്രവർത്തകരെ കൂടുതൽ പ്രവർത്തന സജ്ജരാകുവാൻ പ്രേരിപ്പിക്കുന്നു . ദുരിതം അനുഭവിക്കുന്ന 51 കുടുംബങ്ങൾക്ക് ഈ പ്രതിസന്ധിയിൽ സഹായം എത്തിക്കുവാൻ കഴിഞ്ഞു എന്നത് സമൂഹത്തോടുള്ള സംഘടനയുടെ പ്രതിബദ്ധതയായി ഭാരവാഹികൾ കണക്കാക്കുന്നു.

കോവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്നവർ അനേകരാണ്. ജോലി നഷ്ട്ടപെട്ടു കഴിയുന്നവർ, ഗവണ്മെന്റ് ആനുകൂല്യങ്ങൾ ലഭിക്കാത്തവർ തുടങ്ങി വേദന അനുഭവിക്കുന്ന വലിയ സമൂഹം നമ്മുടെ ചുറ്റുപാടുകളിൽ ഉണ്ട് എന്ന തിരിച്ചറിവ് ആണ്, ഈ സംരംഭത്തിന് പ്രേരകമായത് .

അസോസിയേഷൻ ഭാരവാഹികളുടെയും, അംഗങ്ങളുടെയും അഭ്യുദയ കാംഷികളുടെയും, അകമഴിഞ്ഞ സഹകരണം ഇതിനു പിന്നിലുണ്ട്. ആദ്യം തന്നെ സംഘടനയുടെ ഫണ്ടിൽ നിന്ന് രണ്ടായിരം ഡോളർ മുൻകൂറായി എടുത്താണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

ഗോ ഫണ്ട് മി, ഫേസ് ബുക്ക് എന്നിവ വഴി കണ്ടെത്തുവാനുള്ള ശ്രമം തുടരുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന തുകയാണ് ഈ സംരഭത്തിനായി ഉപയോഗിച്ച് വരുന്നത് . പതിനായിരം ഡോളറാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്ന തുക. ഏകദേശം ഏഴായിരത്തിലധികം ഡോളർ ഇതിനോടകം സമാഹരിക്കുവാൻ കഴിഞ്ഞു എന്ന് ഭാരവാഹികൾ അറിയിച്ചു .

നിർലോഭകരമായ സഹായ സഹകരനണങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നു. തുടർന്നും ഏവരുടെയും സഹായ സഹകരണം ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഉദ്യമത്തിൽ പങ്കാളിയായവരോടുള്ള നന്ദിയും അവർ അറിയിച്ചു .

മൂന്നാം ഘട്ട ഭക്ഷ്യ വിതരണത്തിൽ ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ് പങ്കെടുക്കുകയും പ്രവർത്തനങ്ങൾക്കു എല്ലാ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു .
അതോടൊപ്പം കെ സി എ എൻ എ പ്രവർത്തകർ ഇന്ത്യൻ സമൂഹം നേരിടുന്ന അനേക പ്രശ്ശനങ്ങൾ സെനറ്ററുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു . പ്രത്യേകമായി എച് വൺ വിസയിൽ വന്നു ജോലി നഷ്ട്ടപ്പെട്ട് നാട്ടിൽ പോകാൻ സാധിക്കാത്തവർ, അവരുടെ യു.എസ്. സിറ്റിസൺഷിപ്പുള്ള കുഞ്ഞുങ്ങൾ, നാട്ടിൽ അവധിക്കു പോയി തിരിച്ചു വരാത്തവർ, പ്രിയപ്പെട്ടവരുടെ വേർപാടിൽ അവരെ ഒ രുനോക്കു കാണാൻ ആഗ്രഹിക്കുന്നവർ, വിവിധ ആവശ്യങ്ങളുമായി നാട്ടിൽ അത്യാവശ്യമായി പോകേണ്ടവർ, അങ്ങനെ സമൂഹം നേരിടുന്ന നിരവധി പ്രശ്ശനങ്ങൾ സെനറ്ററുടെ ശ്രദ്ധയിൽ പെടുത്തി.

അസോസിയേഷന്റെ പ്രവർത്തനങ്ങളെ സെനറ്റർ പ്രകീർത്തിക്കുകയും, പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തു . അദ്ദേഹത്തൊടൊപ്പം, പേർസണൽ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. അസോസിയേഷൻ പ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയ കാര്യങ്ങൾ, ന്യൂയോർക്കിലെ ഇന്ത്യൻ എംബസ്സിയുമായും , ഇന്ത്യൻ പ്രധാന മന്ത്രിയുമായും ബന്ധപ്പെട്ട് പരിഹാരത്തിന് ശ്രമം തുടങ്ങുമെന്ന് ഉറപ്പുനൽകി . താനും ഒരു ഇന്ത്യക്കാരനും, മലയാളിയും ആണെന്നും അതുകൊണ്ടു കമ്മ്യൂണിറ്റി നേരിടുന്ന പ്രശ്നങ്ങളിൽ തന്റെ പ്രത്യേക ശ്രദ്ധ ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്രണ്ട് ലൈൻ വർക്കേഴ്സിനോടുള്ള നന്ദി സൂചകമായി ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്മെന്റിലെ ജമൈക്കയിലുള്ള 105 വേ പ്രീസിംക്ട് ഉദ്യോഗസ്ഥർക്കും ക്വീൻസ് ജനറൽ ഹോസ്പിറ്റലിലെ നൂറിൽ പരം ജീവനക്കാർക്കും ഭക്ഷണം വിതരണം നടത്തുന്ന കാര്യവും സെനറ്ററുടെ ശ്രദ്ധയിൽപ്പെടുത്തി.

അസോസിയേഷൻ ഭാരവാഹികളായ റെജി കുര്യൻ (പ്രസിഡന്റ്), ഫിലിപ്പ് മഠത്തിൽ (സെക്രട്ടറി), ജോർജ് മാറാച്ചേരിൽ (ട്രഷറർ) സ്റ്റാൻലി കളത്തിൽ (വൈസ് പ്രസിഡന്റ് ) ലതികാ നായർ (ജോയിന്റ് സെക്രട്ടറി) ജൂബി വെട്ടം (ജോയിന്റ് ട്രെഷറർ) കമ്മറ്റി അംഗങ്ങളായ എബ്രഹാം പുതുശ്ശേരിൽ, അജിതുകൊച്ചുകുടിയിൽ, രാജു എബ്രഹാം, അംഗങ്ങളായ ചെറിയാൻ അരികുപുറം , ജെയിംസ് അരികുപുറം എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP