Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിറപ്പകിട്ടാർന്ന പരിപാടികളുമായി നാമം ഹോളിഡേ നൈറ്റ് ആഘോഷിച്ചു

നിറപ്പകിട്ടാർന്ന പരിപാടികളുമായി നാമം ഹോളിഡേ നൈറ്റ് ആഘോഷിച്ചു

ന്യുജേഴ്സി: നിറപ്പകിട്ടാർന്ന വേദിയിൽ, പുതുമ നിറഞ്ഞതും ആസ്വാദ്യകരവുമയ പരിപാടികളുമായി നാമം (North American Malayalees and Associated Members) ഹോളിഡേ നൈറ്റ് ആഘോഷിച്ചു. ഡിസംബർ 17ന് ന്യുജേഴ്സിയിലെ മോൺമൗത് ജംഗ്ഷനിലുള്ള എമ്പർ ഹോട്ടലിൽ വച്ചാണ് വർണ്ണാഭമായ പരിപാടികൾ അരങ്ങേറിയത്. കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിച്ച പരിപാടികൾ ആസൂത്രണം ചെയ്യുന്നതിൽ നാമം ഭാരവാഹികൾ വിജയിച്ചുവെന്ന് ചെയർമാൻ മാധവൻ ബി നായർ, പ്രസിഡന്റ് മാലിനി നായർ എന്നിവർ പറഞ്ഞു.

സാന്റ ക്ലോസ് എല്ലാ കുട്ടികൾക്കും ക്രിസ്മസ് സമ്മാനങ്ങൾ നല്കി അവരെ സന്തോഷിപ്പിച്ചു. അയ്യരിഷ് കോക്ടെയ്ൽ അവതരിപ്പിച്ച ഗാനമേള, മാലിനി നായരും സംഘവും അവതരിപ്പിച്ച ഫാഷൻ ഷോ, ശബരിനാഥ് നായർ, സുബ്രമണ്യം ധർമരാജൻ, ജിനു ജേക്കബ്, റോഷിൻ മാമൻ എന്നിവരുടെ ഗാനാലാപനം, മറ്റു നൃത്ത സംഗീത പരിപാടികൾ എന്നിവയ്ക്കൊപ്പം Best Dressed Couple, Best Dressed Male, Best Dressed Female, Best Dressed Boy, Best Dressed Girl, Cutest Baby എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജെംസൺ കുര്യാക്കോസ് ആയിരിന്നു എം സി.

ചടങ്ങിനോടനുബന്ധിച്ചു 2018 ഏപ്രിൽ 7 ന് നടത്തുന്ന നാമം എക്‌സലൻസ് അവാർഡ് നൈറ്റിനെക്കുറിച്ചു മാധവൻ ബി നായർ സംസാരിച്ചു. പ്രവാസി സമൂഹത്തിൽ വളരെ ശ്രദ്ധേയമായിക്കഴിഞ്ഞ നാമം എക്‌സലൻസ് അവാർഡുകൾ മലയാളികളെയും ഉത്തരേന്ത്യക്കാരെയും ഒരുമിച്ച് അണിനിരത്തിക്കൊണ്ട്, വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിക്കുകയും സാമൂഹ്യ സേവനം നടത്തുകയും ചെയ്യുന്ന പ്രഗത്ഭർക്കാണ് നൽകുന്നത്.

ടി എസ് ചാക്കോ, ഫിലിപ്പോസ് ഫിലിപ്പ്, പോൾ കറുകപ്പിള്ളിൽ, ലീല മാരേട്ട്, വർഗീസ് ഉലഹന്നാൻ, ദേവസ്സി പാലാട്ടി, കോശി കുരിയൻ, സജിമോൻ ആന്റണി, ഷാജി എഡ്വേഡ്, ഡോ ഗോപിനാഥൻ നായർ, ഡോ അംബിക നായർ, മിത്രാസ് രാജൻ ചീരൻ, തങ്കമണി അരവിന്ദൻ, മധു രാജൻ, റാം ചീരത്, ഷീല ശ്രീകുമാർ, രുഗ്മിണി പത്മകുമാർ തുടങ്ങി സാമൂഹ്യ സാസ്‌കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖർ ഹോളിഡേ പാർട്ടിയിൽ പങ്കെടുത്തു.

നാമം ഭാരവാഹികളായ രഞ്ജിത് പിള്ള, പ്രിയ ധർമരാജൻ, ഗീതേഷ് തമ്പി, സുനിൽ നമ്പ്യാർ, സുനിത നമ്പ്യാർ, ഡോ. ആശ വിജയകുമാർ തുടങ്ങിയവർ ഹോളിഡേ പാർട്ടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP