Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നായർ സർവീസ് സൊസൈറ്റി നോർത്ത് ടെക്സസിന് നവ നേതൃത്വം; കിരൺ വിജയകുമാർ പ്രസിഡന്റ്

നായർ സർവീസ് സൊസൈറ്റി നോർത്ത് ടെക്സസിന് നവ നേതൃത്വം;  കിരൺ വിജയകുമാർ പ്രസിഡന്റ്

ജോയിച്ചൻ പുതുക്കുളം

ഡാലസ്: എൻ. എസ്സ്. എസ്സ്. നോർത്ത് ടെക്സസിന് പുതു നേതൃത്വം. ജനുവരി അവസാനം കൂടിയ ജനറൽ ബോഡിയിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷത്തെ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് ലക്ഷ്മി വിനുവും, ട്രഷറർ റിപ്പോർട്ട്സരിത വിജയകുമാറും അവതരിപ്പിച്ചത്, അംഗീ കരിച്ചു.

സർവീസ് സൊസൈറ്റിയെ കൂടുതൽ ഔന്യത്തിത്തിലേക്കു നയിച്ച എല്ലാ ബോർഡ് അംഗങ്ങൾക്ക് അനുമോദനം അർപ്പിച്ച ജനറൽ ബോഡി, കിരൺ വിജയകുമാറിനോട് ഒരു വര്ഷം കൂടി പ്രസിഡന്റ് പദവിയിൽ തുടരാൻ ആവശ്യപ്പെട്ടു.

നോമിനേഷൻ കമ്മീഷണർ സുധീർ പകവത്തിന്റെ അധ്യക്ഷതയിൽ നടന്ന നാമനിർദ്ദേശ സമ്മേളനത്തിൽ മറ്റു പദവികളിലേൽക്കുള്ള അംഗങ്ങളെയും കഴിഞ്ഞ ഒരു പതിറ്റാണ്ടിന്റെ പാരമ്പര്യം പോലെ ഇത്തവണയും എതിരില്ലാതെ തിരഞ്ഞെടുത്തു. ഈ വര്ഷം നേതൃത്വ നിരയിലേക്ക് പുതിയ ആശയങ്ങളുമായി യുവ നിര കടന്നു വന്നത് ഈ സംഘടനയുടെ ആനുകാലികമായ പ്രവർത്തനത്തിനുള്ള അംഗീകാരമായി ജനറൽ ബോഡി വിലയിരുത്തി

എൻ എസ് എസ് നോർത്ത് ടെക്സസിന്റെ ഈ വർഷത്തെ സാരഥികളായികിരൺ വിജയകുമാർ (പ്രസിഡന്റ്), വിനു പിള്ള (വൈസ് പ്രസിഡന്റ്), ഇന്ദു മനയിൽ (ജനറൽ സെക്രട്ടറി), വ്യാസ് മോഹൻ (ജോയിന്റ് സെക്രട്ടറി), സവിത മനു (ട്രഷറർ),അജയ് മുരളീധരൻ (ജോയിന്റ് ട്രെഷറർ)എന്നിവരും.

ബോർഡ് അംഗങ്ങളായി പ്രമോദ് സുധാകർ, ഗോപിനാഥ് കാഞ്ഞിരക്കോൽ, അഞ്ജന നായർ, ഡോക്ടർ പ്രിയ രാധാകൃഷ്ണൻ, സിന്ധു പ്രദീപ്, രമേശ് നായർ,ദിനേശ് മധു എന്നിവരെയും തിരഞ്ഞെടുത്തു

എൻ എസ് എസ് ജനറൽ സെക്രട്ടറി ഇന്ദു മനയിൽ എല്ലാവര്ക്കും കൃതജ്ഞത നേരുകയും വരുന്ന എല്ലാ പരിപാടികളിലും എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണം എന്നും അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP