Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എൻഎസ്എസ് നോർത്ത് ടെക്സാസ് വിഷു അതിവിപുലമായി ആഘോഷിച്ചു

എൻഎസ്എസ് നോർത്ത് ടെക്സാസ് വിഷു അതിവിപുലമായി ആഘോഷിച്ചു

ജോയിച്ചൻ പുതുക്കുളം

ഡാലസ്: എൻഎസ് എസ് നോർത്ത് ടെക്സാസ് ഈ വർഷത്തെ വിഷു ഏപ്രിൽ 20 നു ഡാലസിലെ അലൻ കർട്ടിസ് മിഡിൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. എൻ.എസ്സ്.എസ്സ് നോർത്ത് ടെക്സാസ് പ്രസിഡന്റ് കിരൺ വിജയകുമാറും മറ്റ് ഭാരവാഹികളും ചേർന്ന് ഭദ്രദീപം കൊളുത്തി ആരംഭിച്ച ആഘോഷങ്ങൾക്ക് വ്യാസ് മോഹൻ സ്വാഗതം ആശംസിച്ചു.

എൻ.എസ്.എസ് കമ്മിറ്റി അംഗമായ അഞ്ജന നായരും ജോയിന്റ് സെക്രട്ടറിയായ വ്യാസ് മോഹനും വിഷു ദിന ആഘോഷങ്ങളുടെ തുടർന്നുള്ള പരിപാടികൾക്ക് നേതൃത്വം നൽകി. പ്രസിഡന്റ് കിരൺ വിജയകുമാർ എൻഎസ്എസ് അംഗങ്ങളെ അഭിസംബോധന ചെയ്തു വിഷു സന്ദേശം അറിയിച്ചു ഈ വർഷത്തെ മറ്റു സാരഥികളായ വിനു പിള്ള (വൈസ് പ്രസിഡന്റ് ), ഇന്ദു മനയിൽ (സെക്രട്ടറി ) , വ്യാസ് മോഹൻ (ജോയിന്റ് സെക്രട്ടറി), സവിത നായർ (ട്രഷറര്), അജയ് മുരളീധരൻ (ജോയിന്റ് ട്രഷറര്), കമ്മിറ്റി അംഗങ്ങള് ഡോ പ്രിയ നായർ , പ്രമോദ് സുധാകർ , ഗോപിനാഥ് കാഞ്ഞിരക്കോൽ, അഞ്ജന നായർ, സിന്ധു പ്രദീപ്, ദിനേശ് മധു എന്നിവരെയും വേദിയിലേക്ക് ക്ഷണിക്കുകയും, എൻ എസ് എസ് സമുദായങ്ങൾ ഇവർ ചെയ്യുന്ന പ്രവർത്തികളിൽ കരഘോഷങ്ങളോടെ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

തൻവി നായർ, ശർവി നായർ എന്നിവർ ചേർന്ന് ഈശ്വര പാർത്ഥനയോടെ തുടങ്ങിയ ഈ ആഘോഷങ്ങൾക്ക് വൈവിധ്യമായ കലാ പരിപാടികൾ വർണ്ണചാർത്തേകി. കുട്ടികളുടെ വിവിധ നൃത്താവിഷ്‌കാരങ്ങൾ നിറഞ്ഞ സദസ്സിനെ പുളകം കൊള്ളിച്ചു. ഉണ്ണിക്കണ്ണന്റെ കഥകൾ പറഞ്ഞു നമ്മുടെ കൊച്ചു കൂട്ടുകാർ ദിവ്യാ പ്രശാന്ത് നൃത്ത സംവിധാനം ചെയ്ത മനോഹരമായ ഒരു നൃത്തം കാഴ്ചവച്ചു. ഈ നൃത്തം വേദിയിൽ അവതരിപ്പിച്ചവർ ആർണ്ണ കിരൺ, ഹൻസിക വ്യാസ് , ദീപിക രവീന്ദ്രനാഥ്, നൈനിക ജിഷ്ണു, സാരംഗ് സുദീപ്, സിദ്ധാർഥ് വിഷ്ണു പിള്ള , അദ്വായ് അരുൺ.

വ്യാസ് മോഹൻ സംവിധാനം നിർവഹിച്ച വിഷുവിന്റെ ഓർമ്മപപ്പെടുത്തലോടെ തുടങ്ങിയ ദൃശ്യാവിഷ്‌കാരം ഒരു വേറിട്ട അനുഭവമായിരുന്നു. പ്രവീണ അജയ് , ദേവദത്ത് രാജീവ് നായർ, നന്ദു തുടങ്ങിയവർ ഇത് മനോഹരമാക്കി. അഞ്ജന, മനോജ് , രാജേഷ് , അജയ് എന്നിവർ ചേർന്ന് മനോഹരമായ ഗാനങ്ങൾ സ്വതസിദ്ധമായ സംഗീത ശൈലിയിൽ ആലപിച്ചു. തുടർന്ന് ദിവ്യ സനൽ നൃത്ത സംവിധാനം ചെയ്ത പെൺ കുട്ടികളുടെ നൃത്തം വേദിയിൽ അവതരിപ്പിച്ചത് ധ്രിതി വിമൽ, അയൻ അനിഷ്, അൻവിക അനിഷ് , അഞ്ജലി സുനിൽ, അമേയ വിമൽ, അശ്വതി മേനോൻ, ദിയ പ്രസാദ്, ദിയ സന്ദീപ്, മാധവി നായർ ആയിരുന്നു,

സ്വയംഭൂവായ മഹാദേവന്റെ പ്രീതി നേടാനായി ''ശിവ താണ്ഡവം'' ഒരു അഘോരിനൃത്തം മഹേശ്വരനു സമർപ്പിച്ചു. ദിവ്യാ പ്രശാന്ത് സംവിധാനം ചെയ്ത മനോഹരമായ നൃത്തശില്പം വേദിയിൽ അവതരിപ്പിച്ചത് ആരുഷ് കിരൺ, മോഹിത് നായർ, കൃഷയ് മേനോൻ, ശ്രാവൺ മനോജ്, അക്ഷരാജ് എഴുവത്, അനികേത് എഴുവത്, യഷ് മേനോൻ, ഋഷി മേനോൻ.

ഈ വിഷു ദിനത്തിൽ ഗുരുവായൂരപ്പന് കൊച്ചു സുന്ദരിമാർ അർപ്പിച്ച ഒരു മനോഹര നൃത്തം ദിവ്യ പ്രശാന്ത് സംവിധാനം ചെയ്തത്, കാഴ്ചവച്ചത് ദക്ഷ മേനോൻ, ശ്രേയ സനിൽ, മാനസ നായർ, തന്മയ നായർ, അനഘ അജയ്, ഋതിക വ്യാസ്, ദേവാൻഷി പിള്ളയ് , ഇഷാൻവി പിള്ളൈ.

സ്വാഗതം കൃഷ്ണാ എന്ന് തുടങ്ങുന്ന മറ്റൊരു നൃത്തം സംവിധാനം ചെയ്തതു ദിവ്യ സനൽ, വേദിയിൽ അവതരിപ്പിച്ചത് അദിതി പിള്ള, ആര്യ ലക്ഷ്മിനായർ, നന്ദന നായർ, നിഖിത രമേശ്, മീനാക്ഷി നായർ, മേഘ്ന നായർ, റിതിക നായർ , പാർവതി നായർ, റിതു കൈമൾ.

അംഗംങ്ങൾ കൂട്ടായ്മയോടെ ഒരുക്കിയ വിഷു കണി എല്ലാവരുടെയും കണ്ണിനു കുളിർമയേകി, മനോഹരമായ കണിക്കാഴ്ചകൾ മനസ്സുകളെ രാഗാദ്രമാക്കി, വർണ്ണപ്രഭയാർന്ന വിഷുഓർമകൾ ഉണർത്തി. അമേരിക്കയിൽ ജനിച്ചു വളർന്ന കുട്ടികൾക്ക് വിഷു, ഓണം തുടങ്ങിയ നമ്മുടെ ആഘോഷങ്ങളെകുറിച്ചുള്ള അവബോധം വളർത്തുവാനും അവർക്കു നമ്മുടെ സംസ്!കാരം എന്തെന്ന് പകർന്നു നൽകാനും ഉള്ള ഒരു സംരംഭം എന്ന നിലയിൽ ഒരു പുതിയ ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു. കുട്ടികൾ അവരുടെ വിഷു സങ്കല്പത്തെ അനുസരിച്ചു തയാറാക്കിയ വിവിധ ലേഖനങ്ങളും, കഥകളും, ചിത്രങ്ങളും ഈ ലക്കത്തിനു മറ്റ് കൂട്ടി.

നായർ സമുദായത്തിലെ മുതിർന്ന തലമുറയിലെ അംഗങ്ങൾ കുട്ടികൾക്ക് വിഷു കൈനീട്ടവും നൽകിയത് എല്ലാവര്ക്കും ഗതകാല സ്മരണകൾ ഉണർത്തി. എൻഎസ്എസ് അംഗങ്ങൾ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യ വാഴയിലയിൽ വിളമ്പി എല്ലാവരും ആസ്വദിക്കുകയും ചെയ്തപ്പോൾ, എൻഎസ്എസ് ജനറൽ സെക്രട്ടറി ഇന്ദു മനയിൽ എല്ലാവർക്കും കൃതജ്ഞത നേരുകയും വരുന്ന എല്ലാ പരിപാടികളിലും എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണം എന്നും അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP