Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രുതി നായ്ക്കിന് ലൈഫ് സയൻസ് ഗവേഷണത്തിന് അവാർഡ്

ശ്രുതി നായ്ക്കിന് ലൈഫ് സയൻസ് ഗവേഷണത്തിന് അവാർഡ്

പി.പി. ചെറിയാൻ

ന്യൂയോർക്ക്: ന്യൂയോർക്ക് യൂണിവേഴ്സിറ്റി പ്രൊഫസർ ശ്രുതി നായ്ക്കിന് ലൈഫ് സയൻസ് വിഭാഗത്തിൽ നടത്തിയ ഗവേഷണത്തിന് ബ്ലുവന്റിക്ക് ഫാമിലി ഫൗണ്ടേഷൻ ആൻഡ് ന്യൂയോർക്ക് അക്കാദമി ഓഫ് സയൻസ് അവാർഡ് ലഭിച്ചു.

5 യുവ ശാസ്ത്രജ്ഞർക്ക് സെപ്റ്റംബർ 5 ന് പ്രഖ്യാപിച്ച അവാർഡ് ജേതാക്കളിലാണ് ശ്രുതി നായ്ക്ക്, പ്രിയങ്ക ശർമ എന്നിവർ ഉൾപ്പെട്ടിരിക്കുന്നത്. ശ്രുതിക്ക് ലൈഫ് സയൻസ് വിഭാഗത്തിലും, ശർമക്ക് കെമിസ്ട്രി വിഭാഗത്തിലുമാണ് അവാർഡ്.

സീനിയർ ശാസ്ത്രജ്ഞർ ഉൾപ്പെടുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. വിജയികൾക്ക് 30000 ഡോളറാണ് അവാർഡ് തുകയായി ലഭിക്കുക.ഇരുപത്തി രണ്ട് അക്കാദമിക്ക് ഇൻസ്റ്റിറ്റിയൂഷനുകളിൽ നിന്നും 125 നോമിനേഷനുകളാണ് അവാർഡിനായി പരിഗണിച്ചത്.സ്‌ക്കിൻ സ്റ്റെംസെല്ലിനെ കുറിച്ചുള്ള ഗവേഷണമാണ് ശ്രുതിയെ അവാർഡിനർഹയാക്കിയത്.

ന്യൂയോർക്ക് അക്കാദമിക്ക് ഓഫ് സയൻസ് 15ാംമത് വാർഷികത്തോടനുബന്ധിച്ച് ന്യൂയോർക്ക് കോൺറാഡ് ഹോട്ടലിൽ നവംബർ 5 ന് നടക്കുന്ന ചടങ്ങിൽ അവാർഡ് ദാനം നിർവ്വഹിക്കും

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP