Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസി മലയാളികളെ സഹായിക്കുവാൻ ഒ.സിഐ. സെല്ലുമായി അമേരിക്കൻ മലയാളികൾ

പ്രവാസി മലയാളികളെ സഹായിക്കുവാൻ ഒ.സിഐ. സെല്ലുമായി അമേരിക്കൻ മലയാളികൾ

സ്വന്തം ലേഖകൻ

വധിക്കാലം വരവേൽക്കുവാൻ തയ്യാറെടുക്കുന്ന അമേരിക്കൻ മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യൻ സമൂഹത്തെ ഒന്നടങ്കം ദുരിതത്തിലാക്കി വിവിധ എയർലൈനുകൾ കൊണ്ടുവന്നയാത്രാ വിലക്കിനെതിരെ പ്രതികരിക്കുവാനും, ഓ.സിഐ.കാർഡ് സംബന്ധിച്ചുള്ള സംശയങ്ങൾ ദുരീകരിക്കാനും ഉത്തരങ്ങൾ നൽകുവാനുമായി വിപുലമായ കമ്മറ്റി രൂപീകരിച്ചതായി അനിയൻ ജോർജ് അറിയിച്ചു.

ഡിസംബർ നാലിന് നടന്ന ടെലി കോൺഫ്രൻസിൽ 486 പേരാണ് അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളിൽ നിന്നും പങ്കെടുത്തത്. ആരെ വിളിക്കണം എന്ത് ചെയ്യണമെന്നറിയാതെ ഇന്ത്യയിലേക്ക് യാത്ര ചെയ്യേണ്ട ആയിരകണക്കിന് പ്രവാസി മലയാളികൾ വിഷമ ഘട്ടത്തിലായിരിക്കുകയാണ്.

അതിന് പരിഹാരമായാണ് താഴെ പറയുന്നവരടങ്ങിയ കമ്മറ്റിക്ക് രൂപം നൽകിയത്. ഇനി മുതൽ ഓസിഐ., വിസ റിലേറ്റഡ് ആയ ചോദ്യങ്ങൾക്ക് താഴെ പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്.

1.അനിയൻ ജോർജ് (908) 337 1289 ചെയർമാൻ
2.ജിബി തോമസ്732 കോർഡിനേറ്റർ.
3. ബൈജു വർഗീസ് (കോർഡിനേറ്റർ)914 3491559
4. തോമസ് ടി. ഉമ്മൻ 6317960064
5. പോൾ കെ. ജോൺ (റോഷൻ)(കോഓർഡിനേറ്റർ)2535083751
6. അലക്സ് തോമസ് (ന്യൂയോർക്ക്)914 4730142
7. പി.സി.മാത്യു(ടെക്സസ്) 972 999 6877
8. ജോസ് പുന്നൂസ് (ടെക്സസ്))2816874294
9. ജോസ് മണക്കാട്ട് (ചിക്കാഗൊ)847 830 4128
10. വിശാഖ് ചെറിയാൻ (ഇല്ലിനോയി) 26229001768
11.വിനോദ് കൊണ്ടൂർ (മിഷിഗൻ)3132084952
12. സാജൻ മൂലപ്ലാക്കൻ (കാലിഫോർണിയ) (408)) 569 7876
13. അനു സക്കറിയാ (പെൻസിൽവേനിയ) 2674962423
14. ജോർജ് മേലേത്ത് (ജോർജ് മേലത്ത്) 7709252646
15.ഡോ.ജഗതി നായർ (ഫ്ളോറിഡ) 5616328920
16. സുനിൽ വർഗീസ്(ഫ്ലോറിഡ) 7277934627

20 വയസ്സിനു താഴെയും 50 വയസ്സിന് മുകളിലുമുള്ള ഓസിഐ കാർഡുള്ള പ്രവാസി ഇന്ത്യക്കാർക്ക്, വിവിധ എയർപോർട്ടുകളിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയ എയർലൈനുകൾ മേൽപ്പറഞ്ഞ യാത്രക്കാർക്ക് യാത്രാ അനുമതി നൽകുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ ആവശ്യപ്പെടുന്ന നിവേദനം കേന്ദ്ര സർക്കാറിനും, വിവിധ മന്ത്രാലയങ്ങൾക്കും, എംബസിക്കും കോൺസുലേറ്റുകൾക്കും നൽകുവാനുള്ള ഒപ്പ് ശേഖരണം മേൽപ്പറഞ്ഞ കമ്മറ്റിയുടെ പേരിൽ ആരംഭിച്ചു കഴിഞ്ഞതായി അനിയൻ ജോർജ് അറിയിച്ചു.

എല്ലാ പ്രവാസിമലയാളികളും മേൽപ്പറഞ്ഞ നിവേദനത്തിൽ ഒപ്പിടണമെന്ന്, തങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യണമെന്നും താൽപര്യപ്പെടുന്നു.

പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ എപ്പോഴും പാർലിമെന്റിൽ ഉന്നയിക്കുന്ന എൻ.കെ.പ്രേമചന്ദ്രൻ എംപി., പാർലിമെന്റിൽപ്രശ്നം അവതരിപ്പിക്കുമെന്നും, വിദേശ, ആഭ്യന്തരകാര്യ വകുപ്പു മന്ത്രിമാർക്ക് നിവേദനം നൽകുമെന്നും കോൺഫ്രൻസ്‌കോളിൽ ഉറപ്പു നൽകി.
click her to sign
http://chng.it/8LkgvGRN

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP