Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

എം.എ.സി.ഫ്. റ്റാമ്പാ ഓണത്തിന് മാറ്റ് കൂട്ടാൻ നാടോടി നൃത്തം ഒരുങ്ങുന്നു

എം.എ.സി.ഫ്. റ്റാമ്പാ ഓണത്തിന് മാറ്റ് കൂട്ടാൻ നാടോടി നൃത്തം ഒരുങ്ങുന്നു

ടി ഉണ്ണികൃഷ്ണൻ

റ്റാമ്പാ : ഓണം എന്നും പ്രവാസിക്ക് ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളുടെ സുഖമാണ് . മലയാള മണ്ണിന്റെ കാർഷിക ഉത്സവമായ ഓണം സമൃദ്ധിയുടെ പൂവിളികളുമായാണ് വരുന്നത് . അതുകൊണ്ടു തന്നെ ഈ വർഷത്തെ ഓണം മെഗാ ഡാൻസിന്റെ ഭാഗമായി നാടോടി നൃത്തവും എത്തുന്നു .കൊയ്ത്തു പാട്ടിന്റെ താള സൗന്ദര്യത്തിൽ ചുവട് വെക്കുന്നത് 40 നർത്തകിമാർ ആണ് .നാടൻ പാട്ടുകളുടെ ആരാധകരായ മലയാളികൾക്ക് കണ്ണിനും കാതിനും കുളിർമയേകാൻ ഇവർ തയ്യാറായി കഴിഞ്ഞു

വ്യത്യസ്തമായ ഈ നൃത്തം ചിട്ടപ്പെടുത്തിയത് ജെസ്സി കുളങ്ങരയാണ് . നാടോടി നൃത്തം കോർഡിനേറ്റ് ചെയ്തത് സാലി മച്ചാനിക്കൽ. കഴിഞ്ഞ നാല് മാസങ്ങളായി ഇതിന്റെ അണിയറ പ്രവർത്തകർ പരിശീലനം നടത്തിവരികയാണ് . കൂടാതെ നാട്ടിൽ നിന്നും നൃത്തത്തിന് അനുയോജ്യമായ വസ്ത്രങ്ങളും , ആഭരണങ്ങളും എത്തിച്ചു കഴിഞ്ഞു . എന്തുകൊണ്ടും റ്റാമ്പാ മലയാളികൾക്ക് മറക്കാൻ ആവാത്ത ഒരു അനുഭവമായിരിക്കും ഈ വർഷത്തെ ഓണം മെഗാ ഡാൻസ് .

ഇപ്പോഴത്തെ നിഗമനമനുസരിച്ചു രണ്ടായിരത്തിലധികം ആൾക്കാർ എം.എ.സി.ഫ്. റ്റാമ്പായുടെ ഓണാഘോഷങ്ങളിൽ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

ഓണാഘോഷത്തിൽ ഫോമായുടെ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ മുഖ്യാതിഥിയായിരിക്കും. ഫൊക്കാന ട്രസ്റ്റീ ബോർഡ് ചെയര്മാന് മാമ്മൻ സി ജേക്കബ് , ഫൊക്കാന വൈസ് പ്രസിഡന്റ് എബ്രഹാം കലത്തിൽ, ഫോമാ റീജിയണൽ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവിൽ , ഫോമാ നാഷണൽ കമ്മിറ്റി മെമ്പേഴ്സായ പൗലോസ് കുയിലാടൻ, നോയൽ മാത്യു തുടങ്ങിയവരും , ഫ്‌ളോറിഡയിലുള്ള മറ്റു സംഘടനാ നേതാക്കന്മാരും ചടങ്ങിൽ പങ്കെടുക്കും.

കഴിഞ്ഞ മൂന്നു വർഷമായി ഓണത്തിന്റെ ഏറ്റവും ആകര്ഷകമായ ഘടകമായ മെഗാനൃത്തത്തിനു ചുക്കാൻ പിടിക്കുന്നവർ അഞ്ജന കൃഷ്ണൻ , സാലി മച്ചാനിക്കൽ, അനീന ലിജു , ഷീല ഷാജു , ഡോണ ഉതുപ്പാൻ , ജെസ്സി കുളങ്ങര തുടങ്ങിയവരാണ്.

ഓഗസ്റ്റ് 24 നു റ്റാമ്പായിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന പരിപാടിയിലേക്ക് റ്റാമ്പായിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ നല്ലവരായ നാട്ടുകാരെയും സ്‌നേഹാദരുവുകളോടെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഓണാഘോഷത്തെപ്പറ്റിയുമുള്ള കൂടുതൽ വിവരങ്ങൾക്ക് സുനിൽ വർഗീസ് (പ്രസിഡന്റ്) 727 793 4627 , ടി.ഉണ്ണികൃഷ്ണൻ (ട്രസ്റ്റീ ബോർഡ് ചെയര്മാന്) 813 334 0123 , പ്രദീപ് മരുത്തുപറമ്പിൽ (ഓണാഘോഷ കമ്മിറ്റി ചെയര്മാന്) , ജയേഷ് നായർ , ഷിബു തണ്ടാശ്ശേരിൽ, സണ്ണി ജേക്കബ് തുടങ്ങിയവരെ സമീപിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP