Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡാളസ്സിൽ ഓണാഘോഷങ്ങൾക്ക് തുടക്കം; വേൾഡ് മലയാളി കൗൺസിൽ ഓണാഘോഷം ആകർഷകമായി

ഡാളസ്സിൽ ഓണാഘോഷങ്ങൾക്ക് തുടക്കം; വേൾഡ് മലയാളി കൗൺസിൽ ഓണാഘോഷം ആകർഷകമായി

പി.പി. ചെറിയാൻ

ഗാർലന്റ്(ഡാളസ്): എല്ലാവർഷവും മതസാമൂഹ്യ സംസ്‌ക്കാരിക സംഘടനകളുടെ ആഭിമുഖ്യത്തിൽ ഡാളസ്സിൽ നടത്തി വരുന്ന ഓണാഘോഷങ്ങൾക്ക് ഓഗസ്റ്റ് 31 ന് തുടക്കം കുറിച്ചു. വേൾഡ് മലയാളി കൗൺസിൽ ഇൻകോ ടെക്സസ് പ്രോവിൻസ് സംഘടിപ്പിച്ച ഓണാഘോം ആകർഷകമായി.

ഗാർലന്റ് സെന്റ് തോമസ് കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ് 31 ശനിയാഴ്ച റാണി റോബിന്റെ പ്രാർത്ഥനാ ഗാനത്തോടെയാണ് ആഘോഷങ്ങൾക്ക് തിരശ്ശീല ഉയർന്നത്. സുകു വർഗീസ് സ്വാഗതമാശംസിച്ചു. ചീഫ് ഗസ്റ്റും, സണ്ണിവെയ്ൽ സിറ്റി മേയറും, മലയാളിയുമായ സജി ജോർജ് ഫിലിപ്പ് തോമസ്, വർഗീസ് മാത്യു, സാബു ബേബി, ശാന്താ പിള്ള എന്നിവർ ചേർന്ന് ദീപം കൊളുത്തി ഉൽഘാടനം നിർവഹിച്ചു. രേഖാ തോമസിന്റെ ഗാനത്തിനു ശേഷം വേൾഡ് മലയാളി കൗൺസിലിന്റെ പ്രവർത്തനങ്ങളെ കുറിച്ചു ഫിലിപ്പ് തോമസ് വിശദീകരിച്ചു. മഹാബലിയുടെ സ്മരണകൾ ഉയർത്തുന്ന സുകു വർഗീസിന്റെ ഓണപാട്ടിനുശേഷം മേയർ സജി ജോർജ് ഓണസന്ദേശം നൽകി.

മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഗതകാല സ്മരണകൾ സജി ജോർജ് പങ്കു വെച്ചു. തുടർന്ന് സീതൾ ആൻഡ് ഗ്രൂപ്പ് അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ് ഏറെ ആകർഷകമായി. എമ്മ റോബിൻ, സാബു എത്തക്കൻ, അലക്സ് പാപ്പച്ചൻ, എന്നിവരും ഗാനങ്ങൾ ആലപിച്ചു. സജി പിള്ള, ജയലക്ഷ്മി ശിവരാമ പിളൈ ദീപാ രാമചന്ദ്രൻ, ദീപാ നായർ, പൂർണ്ണിമ രാഖേഷ് എന്നിവർ ചേർന്ന് നടത്തിയ തിരുവാതിരയും, മഹാബലിയുടെ പ്രൗഢ ഗംഭീരമായ എഴുന്നള്ളിപ്പിനുശേഷം ദേശീയഗാനത്തോടെ പരിപാടികൾ സമാപിച്ചു. ജോൺസൺ തലച്ചെല്ലൂർ, അലക്സ് അലക്സാണ്ടർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP