Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മല്ലപ്പള്ളി സംഗമം ഓണാഘോഷം 7 ന് സ്റ്റാഫോർഡിൽ

മല്ലപ്പള്ളി സംഗമം ഓണാഘോഷം 7 ന് സ്റ്റാഫോർഡിൽ

ജീമോൻ റാന്നി

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മല്ലപ്പളി താലൂക്കിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 7 ന് ശനിയാഴ്ച 12 മണിക്ക് സ്റ്റാഫോർഡിൽ പ്രോംപ്റ്റ് റിയൽറ്റി ഓഫീസ് ഹാളിൽ ( 920, FM 1092, Murphy Road, Stafford) വച്ച് നടത്തുമെന്ന് പ്രസിഡന്റ് ചാക്കോ നൈനാൻ അറിയിച്ചു.

കേരളത്തനിമയാർന്ന ഓണാഘോഷം അത്യന്തം വർണശബളവും ആകർഷവുമാക്കി നടത്തുന്നതിന് വേണ്ടി സെക്രട്ടറി റെസ്ലി മാത്യു, വൈസ് പ്രസിഡന്റ് സിജോ ജോയ്, ട്രഷറർ സെന്നി ഉമ്മൻ തുടങ്ങിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. വൈവിധ്യമാർന്ന കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. കലാപരിപാടികൾ അവതരിപ്പിക്കുവാൻ അംഗങ്ങൾക്കു അവസരമുണ്ടായിരിക്കുമെന്നും ഓണാഘോഷ പരിപാടിയിലേക്ക് മല്ലപ്പള്ളി പ്രദേശത്തുനിന്നുമുള്ള എല്ലാ ഹൂസ്റ്റൺ നിവാസികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നും സെക്രട്ടറി റെസ്ലി മാത്യു അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്;

ചാക്കോ നൈനാൻ (പ്രസിഡണ്ട്) 832-661-7555 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP