Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ ഓണാഘോഷം ശനിയാഴ്ച

ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ ഓണാഘോഷം ശനിയാഴ്ച

ജോയിച്ചൻ പുതുക്കുളം

ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ''ഒരുമയോടെ ഒരോണം'' സെപ്റ്റംബർ 7 നു (ശനിയാഴ്ച) Clawson High School Auditorium ത്തിൽ വെച്ച് നടത്തും. ഇരുപത്തിനാലിലധികം വിഭവങ്ങൾ അടങ്ങുന്ന ഓണസദ്യയും തുടർന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് മനോജ് ജെയ്ജി അറിയിച്ചു.

അത്തപ്പൂക്കളവും, ഡിട്രോയ്റ്റിലെ മലയാളി പെൺകുട്ടികളുടെ തിരുവാതിരയും, ഓണപ്പാട്ടുകൾക്കുമൊപ്പം, ഡിട്രോയ്റ്റിലെ ഏകദേശം ഇരുപത്തഞ്ചോളം കലാകാരന്മാരെയും, കലാകാരികളെയും അണിനിരത്തി രാജേഷ് നായർ, ദേവിക രാജേഷ്, ഷോളി നായർ എന്നിവർ ഒരുക്കുന്ന നാട്യ, നൃത്ത കലാരൂപമായ ഭാരത് ദർശനും ഉണ്ടായിരിക്കും.

ഇത്തവണത്തെ ഓണത്തിനു ചുക്കാൻ പിടിക്കുന്നത് റോജൻ തോമസ്, ശ്രീകുമാർ കമ്പത്ത്, പ്രിൻസ് എബ്രഹാം എന്നിവരാണ്, മാത്യു ചെരുവിൽ, സഞ്ചു കോയിത്തറ, സുരേന്ദ്രൻ നായർ, ജിജി പോൾ എന്നിവർ ഓണസദ്യക്കു നേതൃത്വം നൽകും.

ഈ പരിപാടികളിൽ പങ്കെടുത്തു, ഈ ഓണക്കാലം ഡി. എം. എയുമൊത്ത് ആഘോഷിക്കുവാൻ പ്രസിഡന്റ് മനോജ് ജയ്ജിയും, സെക്രട്ടറി അഭിലാഷ് പോളും, ട്രഷറർ ബിജു ജോസഫും വൈസ് പ്രസിഡന്റ് നോബിൾ തോമസും, ജോയിന്റ് സെക്രട്ടറി അമിത് നായരും, ജോയിന്റ് ട്രഷറർ ദിനേശ് ലക്ഷ്മണനും അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് www.dmausa.org സന്ദർശിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP