Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഗീതാമണ്ഡലം തറവാട്ടുമുറ്റത്തു മനം നിറഞ്ഞു ഓണത്തപ്പൻ '

'ഗീതാമണ്ഡലം തറവാട്ടുമുറ്റത്തു മനം നിറഞ്ഞു ഓണത്തപ്പൻ '

മിനി നായർ

ജാതിമതഭേതമില്ലാതെ കേരളക്കരയാകെ ഒരേപോലെ ആആഘോഷിക്കുന്ന ഓണം ദേ ഇവിടെ ഏഴാംകടനിക്കാരെ ഗീതാമണ്ഡലം എന്ന കൂട്ടുകുടുംബം സ്വന്തം തറവാട്ട് മുറ്റത്തു തങ്ങളുടെ മുപ്പത്തിഎട്ടാമത് ഓണം കുട്ടികളും മുതിർന്നവരും ഒരുമിച്ചു ആടിയും പാടിയും ഊഞ്ഞലാടിയും ആർപ്പുവിളികളോടെ ആഘോഷിച്ചു .

കേരളത്തിലും വിദേശത്തും പരമ്പരാഗതമായ ആഘോഷങ്ങൾ പോലും ഇവന്റ് വൈസ്പ്രസിഡന്റ് മാനേജ്മന്റകളുടെ നിർദ്ദേശസമനുസരിച്ചു തയ്യാറാക്കുന്ന ഇക്കാലത്തു ഷിക്കാഗോയിലെ ഗീതാമണ്ഡലം സംഘടിപ്പിച്ച ഓണാഘോഷം ലോകമെമ്പാടും സംസാരവിഷയമാകുന്നു .എല്ലാ കുടുംബങ്ങളെയും ഒത്തൊരുമിപ്പിച്ചു ക്ലബു കാളിലും ഹാളുകളിലും ആഘോഷിക്കുന്നതിലും പകരം ഗീതാമണ്ഡലം ആസ്ഥാനത്തു തന്നെ ഒത്തുചേരണം എന്ന് നിഷ്‌കർച്ചതു പ്രസിഡന്റ് ജയചന്ദ്രൻ തന്നെയായിരുന്നു .ഒരു വലിയ തറവാട്ടിലൊത്തുചേർന്ന കുടുംബമേളയായി മാറി ഇക്കൊല്ലത്തെ പൊന്നോണം.

ഉത്രാടപാച്ചിലിനെ ഓർമിപ്പിക്കുന്ന രീതിയിൽ ഗീതാമണ്ഡലത്തിൽ ഉത്രാട രാത്രിയിൽ കുടുംബാംഗങ്ങൾ തങ്ങിയാണ് മൂന്നൂറ്റിഅന്പതില് പരം പേർക്ക് സദ്യ തയ്യാറാക്കിയത്.
കാളനും ഓലനും 2 തരാം പായസം ഉൾപ്പെടെ രുചിയേറിയ ഓണസദ്യ തയ്യാറാക്കാൻ ഗീതാമണ്ഡലം വൈസ്പ്രസിഡന്റ് രമാ നായരുടെയും രശ്മി മേനോന്റെയും നേതൃത്വത്തിൽ ജയശ്രീ പിള്ള ,മഞ്ജുപിള്ള ,മിനി നായർ , വിജി ,അനിത പിള്ള തുടങ്ങിയ സ്ത്രീകളെ സഹായിക്കുവാൻ പുരുഷാഗങ്ങളുടെ ഉത്സാഹം കൗതുകം ഉണർത്തുന്ന കാഴ്ചയായിരുന്നു .

ആടിയെത്തുവാൻ മരക്കൊമ്പിലെ ഊഞ്ഞാലുകളില്ല ,കണ്ണത്തളിപ്പൂക്കൾ പറിക്കാൻ നാട്ടുവഴികളില്ല എന്നൊക്കെയുള്ള നമ്മുടെ ഗൃഹാതുരത്വം മറക്കുവാനുള്ള ഓണസമ്മാനം തന്നെയായിരുന്നു ഗീതാമണ്ഡലം ഇക്കൊല്ലം നമ്മുക്ക് സമ്മാനിച്ചത്. തറവാട്ടുമുറ്റത്തു കെട്ടിയ ഊഞ്ഞാലാടിത്തുവാൻ കുട്ടികളും മുതിർന്നവരും മത്സരിക്കുന്നകാഴ്‌ച്ച കൗതൂകം ഉണർത്തി .സ്വന്തം വീട്ടുമുറ്റത്തു നിന്നും കുട്ടികൾ കൊണ്ടുവന്ന പൂക്കൾ കൊണ്ട് ശ്രീമതി ശ്രീകലയുടെയും ശ്രീമതി നിഷയുടെയും മേൽനോട്ടത്തിൽ എല്ലാവരും ചേർന്ന് അതിമനോഹരമായ പൂക്കളം തീർത്തു .

തിരുവോണനാളിൽ ഗീതമണ്ഡലം കുടുംബക്ഷേത്രത്തിൽ പൂജകൾ നടത്തി ആർപ്പുവിളികളും വയ്ക്കുയർവയും നിറഞഞ അന്തരീക്ഷത്തിൽ താലപ്പൊലിയും പുഷ്പാർച്ചനയുമായി തൃക്കാക്കരയപ്പനെ ക്ഷേത്രത്തിലേക്കു ആനയിച്ചു ഓണാഘോഷത്തിന് തുടക്കമിട്ടു..തുടർന്ന് നടന്ന വിശേഷാൽ പൂജകൾക്ക് ശ്രീ .ആനന്ദ് പ്രഭാകർ നേതൃത്വം നൽകി .

ഇപ്രാവശ്യത്തെ ഏറ്റവും വലിയ പ്രത്യേകത സ്ത്രീകളുടെയും കുട്ടികളുടെയും വലിയ തോതിലുള്ള പങ്കാളിത്തമായിരുന്നു .കേരളത്തിൽ നിന്നും മൈലുകൾക്കപ്പുറം ജനിച്ചു വളർന്നു മറ്റൊരു സംസ്‌കാരത്തിൽ ജീവിക്കുന്ന കുട്ടികൾ തങ്ങളുടെ തനതു പാരമ്പര്യവും സംസ്‌കാരവും ഉയർത്തിപിടിക്കുന്നതിൽ കാണിക്കുന്ന ശുഷ്‌കാന്തി നമ്മുക്ക് അഭിമാനിക്കാൻ വകനല്കുന്നതാണ്.ശ്രീമതി ശ്രീവിദ്യയുടെ നേതൃത്വത്തിൽ കുട്ടികളുടെ കലാപരിപാടികൾ തറവാട്ടുമുറ്റത്തു അരങ്ങേറി,പരമ്പരാഗത വേഷമണിഞ്ഞു മുല്ലപ്പൂചൂടിയ മലയാളി മങ്കമാരും കേരളത്തനിമയാർന്ന വേഷമണിഞ്ഞ പുരുഷ പ്രജകളും കണ്ണിനിമ്പമാർന്ന കാഴ്ചയായിരുന്നു .ഓണപ്പാട്ടും ആർപ്പുവിളികളും ഉയർന്നതോടെ 38 സ്ത്രീ ജനങ്ങൾ ഒത്തു അവതരിപ്പിച്ച കൈകൊട്ടിക്കളി യുവജനോത്സവ വേദികളിലും മറ്റു ആഘോഷങ്ങളിലും കാണുന്നതിനേക്കാൾ വേറിട്ട അനുഭവമായിരുന്നു .''ആലായാൽ തറവേണം'' എന്ന ഗാനത്തിനൊപ്പം നൃത്തം വച്ച പുരുഷന്മാർ ഞങ്ങളും ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ചു, ഡോ ,നിഷ ചന്ദ്രൻ , ഡോ ഗീത കൃഷ്ണൻ എന്നിവരാണ് കലാപരിപാടികൾ അണിയിച്ചൊരുക്കിയത് . തൂശാനിലയിലായിൽ തുമ്പപ്പൂ ചോറ് വിളംബാൻ ഗീതാമണ്ഡലം അംഗങ്ങൾ കാണിച്ച ഉത്സാഹം ഓണാഘോഷത്തിന് മികവേറ്റി .

മറുനാടൻ മലയാളികളുടെ പതിവ് ആഘോഷങ്ങൾക്ക് അപ്പുറം തങ്ങളുടെ സാംസകാരിക പൈതൃകം കാത്സോക്ഷിക്കുന്നതിൽ ഗീതാമണ്ഡലം കാണിക്കുന്ന ഒത്തൊരുമ നമ്മൾ മാതൃക ആക്കേണ്ടതാണ്.കുട്ടികളും കൗമാരക്കാരും മുതിര്ന്നവരും ഉൾപ്പടെ ഒരുകുടുoമ്പത്തിലെ ഈ ഓണ വിരുന്നിൽ പങ്കാളികളയത് പ്രത്യേകത തന്നെ യായിരുന്നു . ഓരോരുത്തർക്കാർക്കും അവരവരുടെ ചുമലകളേൽപ്പിച്ചുകൊടുക്കാനും ഗീതാമണ്ഡലം മറന്നില്ല.തറവാടിന്റെ ഉമ്മറത്തും മുറ്റത്തും മരത്തണലിലും കൊച്ചഅവർത്തമാനങ്ങൾ കൈമാറിയും കളിച്ചും ചിരിച്ചും തമാശകൾ പറഞ്ഞും നാട്ടിൻപുറത്തിന്റെ പ്രതീതിയിൽ സൗഹൃദങ്ങൾ പങ്കിടുന്നത് കണ്ണിനു ഇമ്പമേറിയ കാഴ്ചയായിരുന്നു ,തങ്ങളുടെ അമേരിക്കൻ ജീവിതത്തിനടയിൽ ഗീതാമണ്ഡലം ഇക്കൊല്ലം സമ്മാനിച്ച ഓണം ഒരിക്കലും മറക്കാനകാത്ത ഒരു അനുഭവമായിരുന്നു എന്ന് എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു..

ഒരു കുടുംബത്തിന്റെയല്ല അനേകം കുടുംബങ്ങളുടെ ഒത്തൊരുമയുടെ ഫലമാണ് ഇങ്ങനെ ഒരു ഓണം ഒരുക്കുവാൻ ഗീതാമണ്ഡലത്തിനു സാധിച്ചത് .ഓണം നമ്മുക്ക് ഒരു ആയിരുന്നില്ല മരിച്ചു നമ്മുടെ സംസ്‌കൃതിയിലേക്കുള്ള തിരിച്ചു പോക്കാണ് എന്ന ചിന്തയാണ് ഗീതാമണ്ഡലം ഓണം എന്നും ഇനി നമ്മുടെ തറവാട് മുറ്റത്തു എന്ന ആശയം ഒരേ സ്വരത്തിൽ എല്ലാവരും അംഗീകരിച്ചത്.

പായസ്സത്തേക്കാൾ മധുരം കിനിഞ്ഞ ഓർമകളും സമ്മാനിച്ചാണ് ഗീതാമണ്ഡത്തിലന്റെ 38 മതു ഓണാഘോഷങ്ങൾക്ക് തിശശീലാ വീണത്.രാവേറെച്ചെന്നിട്ടും പിരിഞ്ഞുപോകാൻ മടികാണിച്ച ഗീതാമണ്ഡലംഅംഗങ്ങളുടെ ആത്മാർത്ഥതയെ എത്ര പ്രശംസിച്ചാലും മതിവരില്ല.2016 ലെ ഒണാഘോഷത്തെ വൻ വിജയമാക്കാൻ സഹായിച്ച എല്ലാവരോടും പ്രസിഡന്റ് ജയചന്ദ്രൻ പ്രത്യേക നന്ദി അറിയിച്ചു.ബൈജുമേനോൻ ,ശേഖരം അപ്പുകുട്ടൻ ,രമ നായർ മണിചന്ദ്രൻ ,തങ്കമ്മ അപ്പുക്കുട്ടൻ,രശ്മി മേനോൻ, സജിപിള്ള ,ശിവപ്രസാദ് ,രവികുട്ടപ്പൻ ,രവി നായർ, ശ്രീകുമാർ കൃഷ്ണകുമാർ ,എന്നിവരുടെ നേതൃത്വലായിരുന്നു ഓണാഘാഷ ചടങ്ങുകൾ സംഘടിപ്പിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP