Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷിക്കാഗോ സെന്റ് മേരിസിൽ അവയവദാന ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു

ഷിക്കാഗോ സെന്റ് മേരിസിൽ അവയവദാന ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: മോർട്ടൺഗ്രോവ് സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ നവംബർ 11 -നു ഞായറാഴ്ച രാവിലെ 11 മണിക്ക് അവയവദാന ബോധവൽക്കരണവും , കിഡ്നി രോഗ പ്രതിരോധ മാർഗങ്ങളെ കുറിച്ചും സെമിനാർ നടത്തപ്പെട്ടു.

വിമൻസ് ആൻഡ് മെൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈ ബോധവൽക്കരണ ക്ലാസ് ഇടവകവികാരി റവ.ഫാ. തോമസ് മുളവനാൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ കോർഡിനേറ്റർ ഷിബു പീറ്റർ വെട്ടുകല്ലേൽ അവയവദാന ബോധവൽക്കരണവും , കിഡ്നി രോഗ പ്രതിരോധ മാർഗങ്ങളെ കുറിച്ചും ക്ലാസെടുത്തു. മെൻസ് മിനിസ്ട്രി കോർഡിനേറ്റർ സാബു നടുവീട്ടിൽ സദസിനെ സ്വാഗതം ചെയ്തു.

വിമൻസ് മിനിസ്ട്രിയെ പ്രതിനിധീകരിച്ച് കോഡിനേറ്റർ വിനി തെക്കനാട്ട് കൃതജ്ഞതയും പറഞ്ഞു. സിബി കൈതക്കതൊട്ടിയിൽ ചടങ്ങിന്റെ എം.സി. ആയി പ്രവർത്തിച്ചു. സെമിനാർ ഒരുക്കങ്ങളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ചർച്ച എക്സിക്യൂട്ടീവ് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി.സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ.ഒ.) അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP