Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻ മന്ത്രി സി.എൻ ബാലകൃഷ്ണന്റെ നിര്യാണത്തിൽ ഓവർസീസ് കോൺഗ്രസ് മിഡ്വെസ്റ്റ് റീജിയൻ അനുശോചിച്ചു

മുൻ മന്ത്രി സി.എൻ ബാലകൃഷ്ണന്റെ നിര്യാണത്തിൽ ഓവർസീസ് കോൺഗ്രസ് മിഡ്വെസ്റ്റ് റീജിയൻ അനുശോചിച്ചു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: മുൻ മന്ത്രി സി.എൻ ബാലകൃഷ്ണന്റെ നിര്യാണത്തിൽ ഓവർസീസ് കോൺഗ്രസ് മിഡ്വെസ്റ്റ് റീജിയൻ പ്രസിഡന്റ് വർഗീസ് പാലമലയിൽ അനുശോചനം രേഖപ്പെടുത്തി. കോൺഗ്രസിന്റെ സാധാരണ പ്രവർത്തകനായി വളർന്നുവന്ന അദ്ദേഹം കോൺഗ്രസിന്റെ പോഷകസംഘടനയായ ഐ.എൻ.ടി.യു.സിയിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ചു.

പിന്നീട് തൃശൂർ ഡി.സി.സി പ്രസിഡന്റ്, കെപിസിസി ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ സഹകരണ വകുപ്പ് മന്ത്രിയായിരുന്നു.

അദ്ദേഹത്തിന്റെ മരണം കോൺഗ്രസിന് വലിയ നഷ്ടമാണ്. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ
പങ്കുചേരുകയും ചെയ്യുന്നതായി വർഗീസ് പാലമലയിൽ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP