Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പമ്പ ഹെൽത്ത് സെമിനാർ ഫിലാഡൽഫിയയിൽ ശ്രദ്ധേയമായി

പമ്പ ഹെൽത്ത് സെമിനാർ ഫിലാഡൽഫിയയിൽ ശ്രദ്ധേയമായി

സുമോദ് നെല്ലിക്കാല

ഫിലാഡൽഫിയ: പമ്പ മലയാളി അസോസിയേഷനും പ്രൊ ഹെൽത്ത് ലീഡേഴ്സ് വോക് ഇൻ ക്ലിനിക്കും സംയുക്തമായി നടത്തിയ ഹെൽത്ത് സെമിനാർ വൻ വിജയമായി. പമ്പ പ്രെസിഡന്റ്റ് മോദി ജേക്കബ് ഭദ്ര ദീപം തെളിച്ചു പരിപാടി ഉൽഘാടനം ചെയ്തു.

കിഡ്‌നി ഡിസീസ് മാനേജ്‌മെന്റ്റ്, സ്ലീപ് അപ്നിയ മാനേജ്‌മെന്റ്റ്, മെറ്റബോളിക് സിൻഡ്രോം എന്നീ വിഴയങ്ങളെ ക്കുറിച്ചു സന്തോഷ് സണ്ണി (എം എസ് എൻ-സി ഇ എൻ), ബിനീത എബ്രഹാം (സി ആർ എൻ പി), സിബി മാത്യു (സി ആർ എൻ പി) എന്നിവർ വിവരണം നൽകുകയും ശ്രോതാക്കളുടെ സംശയങ്ങൾക്ക് മറുപടി തത്സമയം നൽകുകയും ചെയ്തു.

മുതിർന്ന പൗരന്മാർക്കുള്ള സൗജന്യ ഡേ കെയർ സേവനങ്ങളെക്കുറിച്ചു പാസ്റ്റർ പി സി ചാണ്ടി വിവരണം നൽകി.അനിത ജോർജ് (സി ആർ എൻ പി) യുടെ നേതൃത്വത്തിൽ വിറ്റൽ സൈൻ, ബ്ലഡ് ഷുഗർ, ബി എം ഐ, കൊളെസ്‌ട്രോൾ, ഡയബെറ്റിസ്, കിഡ്‌നി, ലിവർ എന്നിവയുടെ സൗജന്യ പരിശോധന നടത്തപ്പെട്ടു. ഫ്‌ളൂ ഷോട്ടിന് റൈറ്റ് എയിഡ് ഫാർമസി നേതൃത്വം നൽകി.

പമ്പ വിമൻസ് ഫോറം ആണ് പരിപാടികൾക്ക് ക്രെമീകരണം നടത്തിയത്.
വിമൻസ് ഫോറം ചെയർ പേഴ്‌സൺ ആലിസ് ആറ്റുപുറം സ്വാഗതം പറഞ്ഞു. മിനി എബി പ്രോഗ്രാം നിയന്ത്രിച്ചു. സെക്രട്ടറി സുമോദ് നെല്ലിക്കാല നന്ദി പ്രകാശനം നടത്തി. ജോർജ് ഓലിക്കൽ, അലക്‌സ് തോമസ്, തോമസ് പോൾ എന്നിവർ വിശിഷ്ട അതിഥികളെ സദസിനു പരിചയപ്പെടുത്തി. റോണി വറുഗീസ്, ഫിലിപ്പോസ് ചെറിയാൻ എന്നിവർ റെജിസ്‌ട്രേഷൻ നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP