Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസി മലയാളി ഫെഡറേഷൻ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

പ്രവാസി മലയാളി ഫെഡറേഷൻ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ന്യൂയോർക് : ലോകമലയാളി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷൻ 2017-18വർഷത്തെക്ക് പുതിയ പുതിയ ഭാരവാഹികൾ ചുമതലയേറ്റു സൗദി അറേബ്യയിലെ പ്രമുഖജീവകാരുണ്യപ്രവർത്തകനും നിലവിലെ ജി .സി .സി കോഡിനേറ്ററുമായ റാഫിപാങ്ങോടാണ് പുതിയ ഗ്ലോബൽ പ്രസിഡന്റ്. ഗ്ലോബൽ കോർഡിനേറ്ററായി ജോസ്

മാത്യൂസ് പനച്ചിക്കലും ട്രഷററായി നൗഫൽ മടത്തറയും തുടരുന്നതാണെന്നും
പ്രവാസി മലയാളി ഫെഡറേഷൻ പുറത്തു വിട്ട പത്രക്കുറിപ്പിൽ അറിയിച്ചു.

ഗ്ലോബൽ അഡവൈസറി ബോർഡ്
,ഡോ ജോസ് കാനാട്ട്( ചെയർമാൻ) ,മുൻ പ്രസിഡന്റ് ജോർജ്ജ് പടിക്കക്കുടി
(ഓസ്ട്രിയ), മുൻ വൈസ് പ്രസിഡന്റ് ബഷീർ അംബലായി (ബഹറൈൻ ), ഡോ.ജോർജ്ജ്മാത്യൂസ് (ജി.സി.സി) ജോൺ റൗഫ് (സൗദി), അബ്ദുൽ അസീസ് (സൗദിഅറേബ്യ),ലിസ്സി അലെക്‌സ് (യു.എസ്.എ.) തിരഞ്ഞെടുക്കപ്പെട്ടു .

പുതിയ ഗ്ലോബൽ കമ്മിറ്റി ഭാരവാഹികൾ

റാഫി പാങ്ങോട് സൗദി അറേബ്യ (ഗ്ലോബൽ പ്രസിഡന്റ്),ജോൺ ഫിലിപ്പ് ബഹറൈൻ(ജനറൽ സെക്രട്ടറി), നൗഫൽ മടത്തറ സൗദി അറേബ്യ(ട്രഷറർ), സിറിൽ കുര്യൻ ഓസ്ട്രിയ (വൈസ് പ്രസിഡന്റ്), ജോൺസൻ മാമലശ്ശേരി ആസ് ട്രേലിയ (വൈസ്പ്രസിഡന്റ്), ജോസഫ് ഇറ്റലി (ജോയിന്റ് സെക്രട്ടറി), ബിനോയ്ഡെന്മാർക്ക് (ജോയിന്റ് സെക്രട്ടറി), അനസ് ഫ്രാൻസ് (പി ആർ ഒ
മീഡിയ-ഗ്ലോബൽ വക്താവ് ), അനിത ഇറ്റലി (വുമൺ കോഡിനേറ്റർ), അജിത്ത്
തിരുവനന്തപുരം (ഇന്ത്യൻ കോഡിനേറ്റർ),ജോളി തുരുത്തുമ്മൽ (യൂറോപ്പ്
കോഡിനേറ്റർ), ചന്ദ്രസേനൻ സൗദി അറേബ്യ (കേരള കോഡിനേറ്റർ) എന്നിവരാണ് ഇനിപി എം എഫിനെ നയിക്കുക എന്ന് പത്രക്കുറിപ്പിൽ അറിയിക്കുന്നു .

ഗ്ലോബൽ കമ്മിറ്റിയിലേക്ക് പുതുതായി പി.പി.ചെറിയാൻ (യു.എസ്.എ) സ്റ്റീഫൻ
കോട്ടയം, ഉദയകുമാർ (സൗദി അറേബ്യ) സലിം (ഖത്തർ ), റെനി (പാരീസ് ),കൂടാതെഎല്ലാ നാഷണൽ പ്രസിഡന്റ്മാരും നാഷണൽ കോഡിനേറ്റർമാരും ഗ്ലോബൽ കമ്മിറ്റിയിൽഅംഗങ്ങൾ ആയിരിക്കുമെന്നു ഗ്ലോബൽ വക്താവ് ഡോ .അനസ് അറിയിച്ചു. സൗദിഅറേബ്യയിലെ സംഘടന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് ഗ്ലോബൽ പ്രസിഡന്റ്സ്ഥാനമടക്കം പുതിയ ഭാരവാഹിത്വങ്ങളെന്നു സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ഡോ. അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു .റിയാദ് പി .എം .എഫ് സെൻട്രൽ കമ്മിറ്റിഅംഗമായ റാഫി പാങ്ങോട് ഗ്ലോബൽ പ്രസിഡന്റ് സ്ഥാനത്തേക്ക്നിയോഗിക്കപ്പെട്ടത് സെൻട്രൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കുള്ള
അംഗീകാരമാണെന്നും ഗ്ലോബൽ പ്രസിഡന്റ് റിയാദ് കമ്മിറ്റി എക്‌സിക്കൂട്ടീവ്
അംഗമെന്നതിൽ അഭിമാന നിമിഷങ്ങളാണെന്നു പ്രസിഡന്റ് മുജീബ് കായംകുളവും ജനറൽസെക്രട്ടറി ഷിബു ഉസ്മാനും പറഞ്ഞു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP