Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പ്രത്യാശ'യുടെ കിരണം അമേരിക്കയിൽ; കൗൺസിലിങ്ങിന് തുടക്കമായി

'പ്രത്യാശ'യുടെ കിരണം അമേരിക്കയിൽ; കൗൺസിലിങ്ങിന് തുടക്കമായി

സ്വന്തം ലേഖകൻ

ഹ്യൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ മാനസിക സംഘർഷങ്ങൾക്ക് അറുതി വരുത്താനുള്ള മെന്റൽ ഹെൽത്ത് കൗൺസിലിങ് സേവനമായ 'പ്രത്യാശ'യ്ക്ക് തുടക്കം. കോവിഡ് 19-ന്റെ ഭീതിയിൽ മാനസിക സംഘർഷം അനുഭവിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികൾക്കായി മാനസികാരോഗ്യം ഉറപ്പുവരുത്തുകയെന്നതാണ് ഇതിന്റെ ഉദ്ദേശം. അമേരിക്കൻ മലയാളികൾക്ക് വേണ്ടിയുള്ള പരിപാടിയുടെ ഉദ്ഘാടനം ഓൺലൈൻ വഴി മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലിമീസ് ബാവ തിരുമേനി നിർവഹിച്ചു. മാനസിക സംഘർഷം അനുഭവിക്കുന്ന ആയിരക്കണക്കിനാളുകൾക്ക് പ്രത്യാശയുടെ പുത്തൻകിരണങ്ങൾ നൽകാൻ ഈ ഉദ്യമത്തിനു കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ചടങ്ങിൽ ആന്റോ ആന്റണി എംപി, വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, ലോക സൈക്യാട്രിക്ക് അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ. റോയി കള്ളിവയൽ, പ്രോഗ്രാം കോർഡിനേറ്റർ ജോർജ് സെബാസ്റ്റ്യൻ, മലയാളി ഹെൽപ്പ്ലൈൻ കോർഡിനേറ്റർ അനിയൻ ജോർജ്, സൈക്കോ തെറാപ്പിസ്റ്റും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ പ്രസിഡന്റുമായ ഡോ. ജോർജ് എം. കാക്കനാട്, മഹാത്മാ ഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ, ഫൽവേഴ്സ് ടിവി ന്യൂസ് ചാനലായ 24ന്യൂസിന്റെ എഡിറ്റർ ഇൻ ചാർജ് പി.പി. ജയിംസ്, എകെഎംജി ജനറൽ സെക്രട്ടറി ഡോ. ഗീത നായർ, തെറാപ്പോ എംഡി സഞ്ജീവ് സർക്കാർ, തെറാപ്പോ ഡയറക്ടർ സന്ദീപ് പ്രഭാകർ, എഎഐഎസ്ഡബ്ല്യു പ്രസിഡന്റ് റോയി തോമസ്, തമ്പി ആന്റണി, ഡോ. ജഗതി നായർ എന്നിവർക്കൊപ്പം നിരവധി സംഘടനകളെ പ്രതിനിധീകരിച്ചു പ്രമുഖർ സംസാരിച്ചു. മലയാളി ഹെൽപ്പ് ലൈൻ ഫോറമാണ് പരിപാടി സംഘടിപ്പിച്ചത്.

കൂടുതൽ വിവരങ്ങൾക്ക്:
therappo.com/prathyasa എന്ന വെബ്സൈറ്റ് സന്ദർശിക്കാം. അനിയൻ ജോർജ് (908) 337-1289, ഡോ. ജോർജ് എം. കാക്കനാട്ട് (281) 723-8520, ജോസ് മണക്കാട്ട് (847) 830-4128, ഡോ. ജഗതി നായർ (561) 632-8920, ബൈജു വറുഗീസ് (914) 349-1559

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP