Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആശ്വാസമായി അമേരിക്കൻ മലയാളികളുടെ സർവ്വമത പ്രാർത്ഥന ഇന്ന്

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആശ്വാസമായി അമേരിക്കൻ മലയാളികളുടെ സർവ്വമത പ്രാർത്ഥന ഇന്ന്

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർ ജീവൻ പണയം വച്ച്കൊവഡ് 19 എന്ന മഹാമാരിയെ തുരത്താനുള്ള ഭഗീരഥപ്രയത്നത്തിൽഏർപ്പെട്ടിരിക്കുകയാണ്. ഹെൽത്ത് കെയർ മേഖലയിൽ പ്രവർത്തിക്കുന്നഡോക്ടർമാർ, നഴ്സ്മാർ, മറ്റു ജീവനക്കാർ തുടങ്ങിയ എല്ലാവരും തന്നെഇപ്പോൾ സ്വന്തം കുടുംബത്തെ മറന്ന് അക്ഷീണം രാപകലന്യേ ജോലി ചെയ്യുന്നു.

അവരിൽ പലരും ഇന്ന് കൊറോണയുടെ പിടിയിലാണ്. അവരുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സംഘടനകളും അവരുടെപിന്നിൽ അണിനിരക്കുകയാണ്.

മലയാളികളുടെ ഒരുമയും ഐക്യവും വിളിച്ചോതുന്ന മഹത്തരമായ ഒരു കോൺഫറൻസ്‌കോൾ കൂട്ടായ്മയിലൂടെ ഒരു സർവ്വമത പ്രാർത്ഥന ഇന്നു നടക്കും. ഇതിനുപിന്നിൽ എല്ലാ മലയാളി അസോസിയേഷനുകളും അണിനിരക്കും. വൈകിട്ട് ആറു മുതൽ6.30 വരെ നടക്കുന്ന പരിപാടിയിൽ ബിഷപ്പ് ജോയി ആലപ്പാട്ട്, അൻസാർകാസിം, പാർത്ഥസാരഥി പിള്ള എന്നിവർ വിവിധ മതങ്ങളെ പ്രതിനിധീകരിച്ചുപങ്കെടുക്കും. പ്രമുഖ അമേരിക്കൻ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് മാധവൻ നായർ (ഫൊക്കാന), ഫിലിപ്പ് ചാമത്തിൽ (ഫോമ), ഡോ. ജോർജ് എം.കാക്കനാട്ട് (ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക), ഡോ. ഉഷമോഹൻദാസ് (എകെഎംജി), ആഗ്‌നസ് തെറാടി (നൈന), എസ്.കെ. ചെറിയാൻ(ഡബ്ല്യുഎംസി) എന്നിവർ കോൾ കോൺഫറൻസിൽ ആശംസകൾ അർപ്പിക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP