Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോൾഫർ ടൈഗർ വുഡ്ഡിനു പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം

ഗോൾഫർ ടൈഗർ വുഡ്ഡിനു പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം

പി.പി. ചെറിയാൻ

ജോർജിയ: 2019 മാസ്റ്റേഴ്സ് ഗോൾഫ് ടൂർണമെന്റ് വിജയിയായ ടൈഗർ വുഡ്സിന് (43) രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ബഹുമതി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ഏപ്രിൽ 14 ഞായറാഴ്ച അഞ്ചാമത് മാസ്റ്റേഴ്സ് വിജയിയായ ടൈഗർ വുഡ്സ് 2008 ന് ശേഷം പത്തു വർഷത്തെ ഇടവേളക്കു വിരാമമിട്ടാണ് ഗോൾഫിലേക്ക് തിരിച്ചെത്തിയത്.

1997 ൽ 21ാം വയസ്സിൽ ഗോൾഫ് ടൂർണമെന്റിലെ ആദ്യ സുപ്രധാന വിജയത്തിനുശേഷം 15ാം പ്രധാന വിജയമായിരുന്നു ഏപ്രിൽ 14 ന് ടൈഗർ നേടിയത്. ഇത്രയും ദീർഘനാളിലെ ഇടവേളക്കു ശേഷം ഗോൾഫിൽ തിരിച്ചെത്തി വിജയകിരീടം ചൂടിയത് ചരിത്രസംഭവമാണ്.

2009 ൽ ഒരു ഡസനിലധികം സ്ത്രീകൾ ടൈഗറിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. 2017 ൽ സുബോധമില്ലാതെ വാഹനം ഓടിച്ചതിന് വുഡ്സ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മാത്രമല്ല അപകടത്തിൽ ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെയെല്ലാം അതിജീവിച്ചാണ് അജയ്യനായി ഗോൾഫിലേക്ക് തിരിച്ചുവരവ് നടത്തിയത്.

ഗോൾഫ് ഏറ്റവും ഇഷ്ടപ്പെടുന്ന ട്രംപ് ടൈഗർ വുഡ്സിനെ പരമോന്നത ബഹുമതി നൽകി ആദരിച്ചതിൽ ഒട്ടും അതിശയോക്തിയില്ല. അമേരിക്കയിൽ ട്രംപിന്റെ ഉടമസ്ഥതയിൽ 12 ഗോൾഫ് കോഴ്സുകൾ നിലവിലുണ്ട്. ട്രംപ് അധികാരത്തിലെത്തിയ ശേഷം ഈ ബഹുമതി ലഭിക്കുന്ന എട്ടാമത്തെ വ്യക്തിയാണ് ടൈഗർ.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP