Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യാ പ്രസ് ക്ലബ് ന്യു യോർക്ക് ചാപ്ടറിനു പുതിയ കർമ്മ പരിപാടികൾ

ഇന്ത്യാ പ്രസ് ക്ലബ് ന്യു യോർക്ക് ചാപ്ടറിനു പുതിയ കർമ്മ പരിപാടികൾ

ജോയിച്ചൻ പുതുക്കുളം

ബെർഗൻഫീൽഡ്, ന്യു ജെഴ്സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂ യോർക്ക് ചാപ്ടറിന്റെ പ്രവർത്തനം ഊർജസ്വലമാക്കാനും പുതിയ കർമ്മപരിപാടികൾ ആവിഷ്‌കരിക്കാനും അംഗങ്ങളുടെ യോഗം തീരുമാനിച്ചു.

ഏപ്രിൽ 4നു ഷിക്കാഗോയിൽ നാഷണൽ കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനത്തിനു എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. കഴിയുന്നത്ര അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കണമെന്നും തീരുമാനിച്ചു.ചാപ്ടറിന്റെ പ്രവർത്തന ഉദ്ഘാടനം അതിനു ശേഷം നടത്തും.

ചാപടറിൽ നിന്നു ദേശീയ ജനറൽ സെക്രട്ടറിയായ സുനിൽ ്രൈടസ്റ്റാർ, ജോ. ട്രഷറർ ഷിജൊ പൗലോസ്, ഓഡിറ്റർ സജി ഏബ്രഹാം, അഡൈ്വസറി ബോർഡ് ചെയർ മധു കൊട്ടാരക്കര എന്നിവരെ അനുമോദിച്ചു.മികച്ച അച്ചടിക്ക് ഇന്ത്യയിൽ ദേശീയ അംഗീകാരം നേടിയ ജനനി മാസിക പ്രവർത്തകരെയും അഭിനന്ദിച്ചു.പ്രസ് ക്ലബിൽ അംഗമാകാൻ താല്പര്യമുള്ള മാധ്യമ പ്രവർത്തകർ സെക്രട്ടറിയുമായി ബന്ധപ്പെടണം.

ചാപ്റ്റർ പ്രസിഡന്റ് ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റെജി ജോർജ്, ട്രഷറർ ടാജ് മാത്യു എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജോർജ് തുമ്പയിൽ, സജി കീക്കാടൻ, സണ്ണി പൗലോസ്, ഷോളി കുമ്പിളുവേലി, ജോജോ ജോബ് തുടങ്ങിയവർ പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP