Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുഴകളുടെയും പ്രകൃതിയുടെയും കഥ പറയുന്ന ചിത്രം പുഴയമ്മയുടെ ആദ്യ പ്രദർശനം അമേരിക്കയിൽ

പുഴകളുടെയും പ്രകൃതിയുടെയും കഥ പറയുന്ന ചിത്രം പുഴയമ്മയുടെ ആദ്യ പ്രദർശനം അമേരിക്കയിൽ

ജോയിച്ചൻ പുതുക്കുളം

വെള്ളപ്പൊക്കത്തെയും പ്രകൃതിഷോഭങ്ങളെയും അതിജീവിച്ചുകൊണ്ട് ഹരിദ്വാരിലും വാരണാസിയിലും കേരളത്തിലും വച്ചു ചത്രീകരണം പൂർത്തിയായ പുതിയ ചിത്രമാണ് പുഴയമ്മ . പുഴകളുടെയും പ്രകൃതിയുടെയും കഥ പറയുന്ന ആദ്യ ചിത്രം എന്ന രാജ്യാന്തിര അംഗീകാരവും പ്രശംസാപത്രവും കിട്ടുന്ന ആദ്യ ചിത്രം എന്ന വിശേഷണവുംകൂടിയുണ്ട് ഈ ചിത്രത്തിന്.

ഗോകുലം മൂവീസിന്റെ ഏറ്റവും പുതിയ ഈ ഇന്തോ അമേരിക്കൻ ചിത്രമായ പുഴയമ്മയുടെ ആദ്യപ്രദശനം കാലിഫോണിയായിൽ സാൻ ഹോസെ സ്റ്റാർ മൂവീസാണ് പ്രദർശിപ്പിക്കുന്നത് . ആദ്യമായിട്ടാണ് റിലീസിന് മുൻപ് ഒരു മലയാള ചിത്രം അമേരിക്കൻ മലയാളികൾക്ക് കാണാനുള്ള അവസരം ലഭിക്കുന്നത്. തമ്പി ആന്റണി , ലിൻഡ ആർസിൻ (യു.എസ്.എ), മീനാക്ഷി (ഒപ്പം ഫെയിം ) ആഷ്ലി ബോബൻ ഫാത്തിമാ മൻസൂരി (ബഹറിൻ ) കെപിഎസി ലീലാകൃഷ്ണൻ മധു രാജ് , പ്രകാശ് ചെങ്ങൽ മുതലായവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യന്നത് പ്രശസ്ത സംവിധായകൻ വിജീഷ് മാണിയാണ്. കഥ തിരക്കഥ പ്രകാശ് വാടിക്കൽ . സലിൽ ചൗദിരിയുടെ മകൻ സാൻജോയ് ചൗദിരിയാണ് സംഗീതം . അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം എന്ന പ്രത്യകതകൂടിയുണ്ട് .

ഗാനങ്ങൾ കിളിമാനൂർ രാമവർമ . ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ലോകനാഥൻ ശ്രീനിവാസനാണ് .ഫെബ്രുവരിയിൽ കേരളത്തിൽ പ്രദർശനമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണവും വിതരണവും ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം മൂവീസാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP