Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്വീൻസ് ഇന്ത്യാ ഡേ പരേഡിൽ ആകർഷകമായ ഫ്ളോട്ടോടുകൂടി ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നിറസാന്നിധ്യം

ക്വീൻസ് ഇന്ത്യാ ഡേ പരേഡിൽ ആകർഷകമായ ഫ്ളോട്ടോടുകൂടി ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നിറസാന്നിധ്യം

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: ഓഗസ്റ്റ് പതിനൊന്നിനു ക്വീൻസ് ബൽറോസ് ഹിൽസൈഡ് അവന്യൂവിൽ മർച്ചന്റ്സ് അസോസിയേഷൻ നാലുവർഷംമുമ്പ് തുടങ്ങിവെച്ച സ്വാതന്ത്ര്യദിന പരേഡ് അതിഗംഭീരമായി നടത്തപ്പെട്ടു. അതിന്റെ ഭാഗമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ് ലീല മാരേട്ട് നേതൃത്വം നൽകിയ അതിമനോഹരമായ ഫ്ളോട്ട് അത്യന്തം നയനാനന്ദകരമായിരുന്നു.

ഭാരതത്തിന്റെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി, ഭാരതാംബയുടെ പ്രതീകം, ഭാരതത്തിന്റെ എക്കാലത്തേയും വീരനായികയായി അറിയപ്പെടുന്ന ജാൻസി റാണി, എന്നീ പ്രതീകങ്ങൾ ഏറെ അന്വർത്ഥമായി. ഇത് രൂപകൽപ്പന ചെയ്ത പ്രസിദ്ധമായ കൃഷ്ണ ആർട്ട് തികച്ചും അനുമോദനം അർഹിക്കുന്നു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ് മൊഹീന്ദർ സിങ്, വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം, ഫിനാൻസ് ചെയർ രവി ചോപ്ര, വിമൻസ് ഫോറം ചെയർ ഷാലു ചോപ്ര, സെക്രട്ടറി രാജേന്ദർ ഡിച്ചിപ്പള്ളി, സ്വരൺസിങ്, സതീഷ് ശർമ, കുൽബീന്ദർ സിങ്, മാലിനി ഷാ, ഐ.ഒ.സി മെമ്പർ ജയിംസ് ഇളംപുരയിടം, റെജീന, വർഗീസ് തെക്കേക്കര, മറിയാമ്മ തെക്കേക്കര, രാജ് തോമസ്, ഏലിയാമ്മ തോമസ്, ഏബ്രഹാം പെരുമ്പത്ത്, ജെയിനമ്മ മണലേൽ, ലോന ഏബ്രഹാം എന്നിവരുടെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതായിരുന്നു.

ചെയർമാൻ സുബാഷ് കപാഡിയ, പ്രസിഡന്റ് കൃപാൽ സിങ്, ഹേമന്ദ് ഷാ, ജെസൻ ജോസഫ്, വി എം. ചാക്കോ എന്നിവരുടെ നേതൃത്വം ഏറെ പ്രശംസാർഹമാണ്. സൗത്ത് ഇന്ത്യൻ ഹോളിവുഡ് താരം ശ്വേത മേനോൻ, ബോളിവുഡ് സെലിബ്രിറ്റി പ്രാചി ഷാ, ബോളിവുഡ് താരം ഓമി വൈദ്യ എന്നിവരുടെ സാന്നിധ്യ സഹകരണങ്ങൾ പരിപാടികളുടെ മാറ്റുകൂട്ടി. കേരളീയരുടെ തനത് കലാരൂപമായ ചെണ്ടമേളവും നാദസ്വരവും മറ്റും സ്വദേശ പ്രതീതി ഉണർത്തുന്നവയായിരുന്നു. പൊലീസ്, ഫയർ ഡിപ്പാർട്ട്മെന്റുകൾ പരേഡിനു മുന്നിൽ മാർച്ചു ചെയ്തു.

പൊതുസമ്മേളനത്തിൽ കോൺഗ്രസ് മാൻ ടോം സ്വാസി, സെനറ്റർ കെവിൻ തോമസ്, സെനറ്റർ അന്ന കാപ്ലൻ, സെനറ്റർ ഡേവിഡ് വെപ്രിൻ എന്നിവർ കമ്യൂണിറ്റി പ്രവർത്തനങ്ങൾക്കുള്ള സൈറ്റേഷൻസ് വിതരണം ചെയ്തു. വിവിധ കലാപരിപാടികളോടെ ചടങ്ങുകൾക്ക് സമാപനം കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP