Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റെയ്ച്ചൽ ജെയിംസ് വാലിഡിക്ടേറിയനായി തിരഞ്ഞെടുക്കപ്പെട്ടു

റെയ്ച്ചൽ ജെയിംസ് വാലിഡിക്ടേറിയനായി തിരഞ്ഞെടുക്കപ്പെട്ടു

ഇടിക്കുള ജോസഫ്‌

ന്യൂജേഴ്സി: എല്മവൂഡ് പാർക് മെമോറിയൽ ഹൈസ്‌കൂളിൽ നിന്നും മികച്ച അക്കാദമിക് മികവോടെ മലയാളിയായ റെയ്ച്ചൽ ജെയിംസ് വാലിഡിക്ടേറിയനായി ഗ്രാജുവേറ്റ് ചെയ്തു. അക്കാദമിക് ഇതര വിഭാഗങ്ങളിലും സ്വന്തം കഴിവ് തെളിയിച്ച റെയ്ച്ചൽ ഗ്രാജുവേഷൻ സെറിമോണയിൽ തന്റെ വാലിഡിക്ടറി സ്പീച്ചിൽ തന്റെ മാതാപിതാക്കൾക്കും ടീച്ചേഴ്സിനും തന്റെ ഈ നേട്ടത്തിൽ ഉള്ള വലിയ പങ്ക് എടുത്തു പറഞ്ഞു, സൺഡേ സ്‌കൂൾ, വെക്കേഷൻ ബൈബിൾ ക്ലാസുകൾ തുടങ്ങിയ വിശ്വാസ സംബന്ധമായ കാര്യങ്ങളിലും റെയ്ച്ചൽ ജെയിംസ് വളരെ മികവ് പുലർത്തുന്നുണ്ടെന്നു മാതാപിതാക്കളായ ജെയിംസ് വർഗീസും അച്ചാമ്മ ജെയിംസും പറഞ്ഞു, 

യുണൈറ്റഡ് സ്റ്റേറ്റ്‌സ് പോസ്റ്റൽ സർവിസിൽ ജീവനക്കാരനായ ജെയിംസ് വർഗീസും സെന്റ് ജോസഫ് റീജിയണൽ മെഡിക്കൽ ഹോസ്പിറ്റലിൽ ജീവനക്കാരിയായ അച്ചാമ്മ ജെയിംസിന്റെയും രണ്ടു മക്കളിൽ മൂത്ത മകൾ റീബ ജെയിംസ് സ്റ്റീവൻസ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിൽ വിദ്യാർത്ഥിയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP